തിരിച്ചറിയാതെ അപരിചിതവും അന്യാധീനവും ആയിക്കൊണ്ടിരിക്കുന്ന ഭാരതീയ സത്തകളുടെ പുനരുജ്ജീവനം!! ഭാരതീയ സാംസ്കാരിക കേന്ദ്രത്തിലൂടെ!!
ധന്യ ആത്മാക്കളെ,
നേരെ ചൊവ്വെ ഒരു തൊടുകുറി ഇടുന്നത് പോലും പഴഞ്ചന്‍ ഏര്‍പ്പാട് എന്ന് കരുതിത്തുടങ്ങിയ ഒരു നവഭാരതത്തിന്റെ സൃഷ്ടിയില്‍ വ്യാപൃതര്‍ ആണല്ലോ ആര്‍ഷഭാരത യുവത്വം!! നാനാത്വത്തിലെ ഏകത്വത്തെ സമ്മാനിച്ച സനാതന വീക്ഷണങ്ങളുടെ ഓമനപ്പേര് വര്‍ഗീയ ഫാസിസം!! ... വേദ ശാസ്ത്രങ്ങളുടെ അത്ഭുത ശക്തി രഹസ്യങ്ങള്‍ അവിടെ നില്‍ക്കട്ടെ, ഭാരതീയമായ ഏറ്റവും പ്രാഥമികമായ ജീവിത വീക്ഷണങ്ങള്‍ പോലും മനസ്സില്‍ ആക്കാതെ, വിശ്വാസങ്ങളുടെ സത്യത്തെ തിരിച്ചറിയാതെ, എല്ലാം 'അന്ധ'വിശ്വാസമെന്ന് പറഞ്ഞു പഠിപ്പിച്ച വൈദേശിക അഹംകാരത്തിന്റെ പിന്നാമ്പുറത്തു സ്വത്വത്തെ കളഞ്ഞിട്ട നമ്മള്‍ ഇനിയെങ്കിലും ഒരു തിരിച്ചു നോട്ടത്തിനു തയ്യാറായെങ്കില്‍!!
എല്ലാം നശിച്ചു പോയിട്ടില്ല.. പോകില്ല!! തൃക്കാക്കര എന്ന കൊച്ചു ഗ്രാമം ഉണര്‍ന്നു എണീല്ക്കുകയാണ്!! വിശ്വമംഗളകാരിണിയായ മഹാഭഗവതിയുടെ നാമത്തില്‍, ഓണത്തിന്റെ ശ്രീമൂല സ്ഥാനമായ വാമനമൂര്‍ത്തി ക്ഷേത്രത്തിനു വിളിപ്പാടകലെ, നാളെ ഭാരത സംസ്കാരത്തെ പഠിക്കാനും അറിയാനുമുള്ള അന്വേഷണങ്ങള്‍ക്ക് ഉത്തരമേകാന്‍ പാകത്തില്‍ ഒരു സമഗ്രമായ സാംസ്കാരിക സ്ഥാപനത്തിന്റെ നിര്‍മാണം ആയിരം മനസ്സുകളിലും തൃക്കാക്കരയുടെ മണ്ണിലും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

പദ്ധതി അതി ബ്രിഹത്താണ്!! സ്ഥലം ഏറ്റെടുക്കലും അടിത്തറയുടെ പണികളും വരെ നാട്ടിലെ ദാനങ്ങള്‍ കൊണ്ടു കഴിഞ്ഞു. മുന്നോട്ടു പോവാന്‍ ദ്രവ്യപരമായ ഒരു പാട് പരാധീനതകള്‍ക്ക് നടുവില്‍ ആണ് ഞങ്ങള്‍. ശ്രേഷ്ഠരായ ഒരു പിടി കാര്യദര്‍ശികളുടെ നേതൃത്വത്തില്‍ സുഗമം ആയി ഈ ഭാരത സാംസ്കാരിക കേന്ദ്ര നിര്‍മാണവും തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടു പോവാന്‍ എല്ലാ നല്ലവരായ ഭാരതീയരോടും അഭ്യര്‍ത്ഥിക്കുന്നു!!
നിങ്ങളുടെ സഹായ വിവരങ്ങള്‍ shreebhagavathy@gmail.com ഇലേക്ക് ഇമെയില്‍ അടിക്കുക, എനിക്കും ഒരു സി സി വെയ്ക്കുക. എന്റെ ഇമെയില്‍ - sasishiju@gmail.com . വിശദ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക. സംശയങ്ങള്‍ ഉള്ളവര്‍ക്ക് എന്നെയോ അല്ലെങ്കില്‍ സ്ഥലത്ത് എത്തി നേരിട്ടോ കാര്യങ്ങള്‍ പരിശോധിക്കാവുന്നതാണ്.
സ്ഥലത്തെത്താന്‍ - ഇടപ്പള്ളി ടോള്‍ നിന്ന് പൂക്കാട്ടുപടി വഴിയില്‍ തൃക്കാക്കര അമ്പലം കഴിഞ്ഞു മുന്നോട്ട് പോവുമ്പോള്‍ ആദിത്യ കണ്ണ് ആശുപത്രി എത്തുന്നതിനു തൊട്ടു മുന്നേ ഉള്ള ഇടത്തോട്ടുള്ള ചെരുവഴിയില്‍ ആദ്യത്തെ സ്ഥലം. അവിടെ കുറെ പണികള്‍ നടക്കുന്നതും തൂണുകളും പിന്നെ ഒരു ചെറിയ ക്ഷേത്രവും കാണാം .. സഹായിക്കു... ഭഗവതി പ്രസാടിക്കട്ടെ!!