Wednesday, 28 March 2012

ഹൈന്ദവ അനൈക്യത്തിന്റെ പൊരുളുകള്‍.....


ഭൌതികം ആയ നിലനില്പ് ചോദ്യചിഹ്നം അല്ലാത്ത ഒരു സാഹചര്യം ഉണ്ടായിക്കഴിഞ്ഞാല്‍ ഏതൊരു സാമൂഹിക രാഷ്ട്രീയ മത സംവിധാനവും ബോധവല്കരണത്തിന്റെയും   ശാക്തീകരണത്തിന്റെയും മാര്‍ഗങ്ങള്‍ തേടാറുണ്ട്.   ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാവുന്ന അവസരത്തില്‍ പോലും ഹൈന്ദവര്‍ ഇത് പോലുള്ള ഐക്യ കാഹളങ്ങള്‍ മുഴക്കാറില്ല.... ചുരുക്കം ചിലര്‍ ഹൈന്ദവരുടെ അനൈക്യത്തെ പറ്റി പരാതി പറയുകയും ഐക്യം ഉണ്ടാവാന്‍ എന്ത് ചെയ്യണം എന്ന് ആലോചിക്കുകയും മറ്റും ചെയ്തിട്ടുണ്ട്, ചെയ്യുന്നും ഉണ്ട്.   എന്താണ് ഈ എകത്വത്തിലെ നാനാത്വത്തിന് കാരണം?

കാരണങ്ങള്‍ തിരഞ്ഞാല്‍ നമുക്കു കാണാം - മറ്റു മതങ്ങളിലേത് പോലെ കേന്ദ്രീകൃത രാഷ്ട്രീയം  സനാതനധര്‍മം എന്ന് ഋഷിമാര്‍ പാടിയ ഹൈന്ദവധര്മത്തില്‍ ഇല്ല. വ്യക്തിതലത്തിലെ അന്വേഷണങ്ങള്‍ ആണ് ജീവന്റെ സമസ്യകള്‍ക്ക് ഉത്തരം തരേണ്ടത്‌ എന്ന തത്വം ആണ് ഈ ധര്‍മം പിന്തുടര്‍ന്നിരുന്നത്.എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന ഈശ്വരന്റെ ജീവിതശാസനങ്ങളും  അദ്ദേഹത്തിന്റെ ആജ്ഞ അനുസരിക്കുന്ന പുരോഹിതവൃന്ദവും  എല്ലാം അടങ്ങിയ വ്യവസ്ഥകള്‍ ആണ് മറ്റു പല മതങ്ങളുടെയും ഈശ്വരീയ യാത്രയിലേക്കുള്ള താക്കോല്‍.. ....... . ഈ ഈശ്വരന്‍ എല്ലാം നോക്കി നടത്തുന്ന ശക്തി ആണ്. നമ്മുടെ ജന്മനാ ഉള്ള കുറ്റങ്ങളും കുറവുകളും പോലും സൃഷ്ടാവില്‍ ആരോപിക്കപ്പെടുമ്പോള്‍, ഹൈന്ദവ ധര്‍മം ജീവനെ അതിന്റെ പരിണാമങ്ങള്‍ക്ക് ഉത്തരവാദി ആയി കാണുന്നു. ഒരുവന്‍ കാല്‍ ഇല്ലാതെ ജനിച്ചെങ്കില്‍ അത് അവന്റെ/അവനെ സ്വാധീനിക്കുന്ന (പൂര്‍വികരുടെ) കര്‍മത്തിന്റെ  ഫലം ആണ് എന്ന് ഹൈന്ദവ ധര്‍മം എണ്ണുന്നു. ശ്രേഷ്ഠം ആയ കര്‍മങ്ങള്‍ ചെയ്തു ചെയ്തു കര്മാതീതവും ഗുണാതീതവും ആയ ആത്മതലത്തില്‍ എത്താന്‍ ഈ ധര്‍മം നമ്മെ പഠിപ്പിക്കുന്നു.
 
ഇത്തരം ഒരു കാഴ്ചപ്പാട്, ചുറ്റും ഉള്ളവരോട് സഹവസിക്കുമ്പോള്‍ തന്നെ അന്തര്മുഖം ആയ ഒരു അന്വേഷണത്തിനും ഹിന്ദുവിനെ പ്രേരിപ്പിച്ചു. തലയെണ്ണി  ഹിന്ദുവിന് ആത്മീയതലത്തില്‍ ഒന്നും തെളിയിക്കാനും  ഉണ്ടായിരുന്നില്ല. തത്വ ഗ്രഹണത്തിന് സഹായിക്കാന്‍ ഗുരുക്കന്മാരെ ആശ്രയിക്കും എങ്കിലും, ദൈവത്തിനോടുള്ള അകലം അനുസരിച്ച് ക്രമീകരിച്ച ഒരു വ്യവസ്ഥാപിത പൌരോഹിത്യ അധികാര ശ്രേണി ഒന്നും ഹിന്ദുവിന് ഉണ്ടായിരുന്നില്ല.ചുരുക്കി പറഞ്ഞാല്‍ ആത്മ അന്വേഷണം വ്യക്തി തലത്തില്‍ ആയിരുന്നു പണ്ട് നടന്നിരുന്നത്.
 
ഇനി അന്നത്തെ കര്‍മത്തെ പറ്റിയുള്ള വീക്ഷണം ശ്രദ്ധിക്കാം.  ഒരുവന്‍ കര്‍മങ്ങള്‍ കൊണ്ടു സമ്പാദിക്കുന്ന വാസനകളും സംസ്കാരങ്ങളും അവന്റെ പുനര്‍ജന്മങ്ങള്‍ക്കും - ചിലപ്പോള്‍ അധപതിച്ചവയ്ക്കും  ചിലപ്പോള്‍ ശ്രേഷ്ഠം ആയവയ്ക്കും കാരണം ആകും എന്ന് ഹിന്ദു മനസ്സില്‍ ആക്കിയിരുന്നു. പൂര്‍വ ജന്മങ്ങളിലെ കര്‍മങ്ങള്‍ പുതിയ ജന്മത്തിലെ സംസ്കാരത്തിന്റെ മാറ്റ് തീരുമാനിച്ചു എന്ന് ചുരുക്കം.
 
ഒരു ബ്രഹ്മ ജ്ഞാനിയുടെ വീട്ടില്‍ ജനിച്ചവന്‍ അതെ വഴി പിന്തുരടാന്‍ സാധ്യത ഏറെ ആണ്. ജന്മം പോലും ഒരു ജീവനാല്‍ പ്രേരിപ്പിക്കപ്പെടുന്ന കര്‍മം ആണല്ലോ. ബ്രാഹ്മണ സ്ത്രീയുടെ ഗര്‍ഭപാത്രം തേടുന്ന ജീവ അഹങ്കാരം ബ്രാഹ്മണന്‍ ആയി കര്‍മം ചെയ്യാന്‍ ആയിരിക്കും അല്ലോ സ്വതവേ താല്പര്യം കാണിക്കുക? ഇത് ക്ഷത്രിയനും ശൂദ്രനും എല്ലാം ബാധകം... ഈ തിരിച്ചറിവ് ആയിരുന്നു വര്ണ ചിന്തകളുടെ ആധാരം.  നമ്മള്‍ പിറക്കുന്നത്‌ നമ്മുടെ പൂര്‍വ ജന്മ ആര്‍ജിത സംസ്കാരങ്ങള്‍ക്കു യോജിച്ച സാഹചര്യങ്ങളില്‍ ആണെങ്കില്‍ നമ്മളും ജനിച്ച വീട്ടിലെ വഴി പിന്തുടരും എന്ന സ്വാഭാവിക ന്യായം ആയിരുന്നു ഈ ചിന്തയുടെ കാതല്‍.  ( ശൂദ്രന്‍ എന്ന വാക്കിനെ നിന്ദ്യം എന്ന് പലരും കരുതുന്നുണ്ട്. സ്വതവേ മൃഗവാസനകള്‍ പുലര്‍ത്തി ത്വക്കിനും നാവിനും വേണ്ടി ജീവിച്ചു മരിക്കുന്ന ആളുകളെ ആണ് ശൂദ്രര്‍ എന്ന് വിളിച്ചത്. പരിണാമത്തിന്റെ ഒഴുക്കില്‍, ശൂദ്രനും ഒരു നാള്‍ ബ്രഹ്മ ജ്ഞാനം നേടിയേ ഈ ജനന മരണ ചക്രത്തില്‍ നിന്നു വിടുതല്‍ നേടൂ എന്ന് ഈ ധര്‍മം വിശ്വസിച്ചു)
 
ബ്രാഹ്മണന്‍ തന്റെ ജ്ഞാനം കൊണ്ടും ഭക്തി കൊണ്ടും  മോക്ഷ മാര്‍ഗത്തില്‍ ചരിച്ചു. മറ്റുള്ളവരെ ആ മാര്‍ഗത്തില്‍ സഹായിച്ചു. ഭരണ നിപുണര്‍ ആയ ക്ഷത്രിയരെ ഉപദേശം കൊണ്ടു സഹായിച്ചു ഇവര്‍.. . ക്ഷത്രിയര്‍ ഭരണം നിര്‍വഹിച്ചു.
ബ്രാഹ്മണരോളം  ജ്ഞാനമോ സിദ്ധിയോ ആത്മീയ കാര്യങ്ങളില്‍ ഇല്ലായിരുന്നെങ്കിലും അവരും ദൈവിക ആരാധന നടത്തിയിരുന്നു. അത് തന്നെ ആയിരുന്നു വൈശ്യ ശൂദ്രരും ചെയ്തിരുന്നത്. കൃഷി, കച്ചവടം, കായിക ജോലികള്‍ ഇവ അനുഷ്ടിക്കുംപോളും അവരുടെ പ്രകൃതിക്ക് അനുയോജ്യം ആയ ആരാധനാ രീതികള്‍ അവര്‍ പിന്തുടര്‍ന്നിരുന്നു. ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും കലഹമോ മറ്റോ ഉണ്ടായിരുന്നില്ല. ജനിച്ചതു ശൂദ്രന്റെ മക്കള്‍ ആയി എന്ന് കരുതി കര്‍മങ്ങള്‍ കൊണ്ടു ബ്രഹ്മ ജ്ഞാനം നേടാന്‍ ആര്‍ക്കും അയോഗ്യത ഉണ്ടായിരുന്നില്ല.. എത്ര ഋഷിമാര്‍ ആണ് ശൂദ്രകുലത്തില്‍ നിന്നു ഉണ്ടായിട്ടുള്ളത് എന്ന് കാണുമ്പോള്‍ ആണ് അന്ന് ഉണ്ടായിരുന്ന ഫ്ലെക്സിബിളിറ്റിയെപ്പറ്റി നമുക്കു മനസ്സില്‍ ആവുക... 
 
ജന്മം കൊണ്ടേ കര്‍മം തീരുമാനിക്കുന്ന സമ്പ്രദായം ആദ്യ കാലങ്ങളില്‍ യാതൊരു ചൂഷണത്തിനും ഇടകൊടുത്തിരുന്നില്ല. സഗുണ മൂര്‍ത്തീ ഉപാസനയില്‍ പാലിക്കേണ്ട വ്യക്തി ശുചിത്വങ്ങള്‍ക്കും മറ്റും ആയിട്ടല്ലാതെ തൊടല്‍,തീണ്ടല്‍ എന്ന രീതികള്‍ എല്ലാം അന്ന് അന്യം ആയിരുന്നു. ബ്രാഹ്മണന്‍ കദളിപ്പഴം നേദിക്കുന്നതോ ശൂദ്രന്റെ ബലിയോ ഒന്നും മറ്റൊന്നിനെ മോശം ആയി കണ്ടിരുന്നില്ല....  കൃഷിക്കാരന്‍ ഒരിക്കലും പുരോഹിതനെ വെറുക്കുകയോ മറിച്ചോ ഉണ്ടായില്ല.   കര്‍മ മേഖലയില്‍ സഹവര്‍ത്തിത്വവും ആത്മീയ മേഖലയില്‍ സ്വതന്ത്ര അന്വേഷണങ്ങളും ആയി ഓരോരുത്തരും വളര്‍ന്നു. സാമൂഹിക സഹവര്‍ത്തിത്വവും വ്യക്തി പരം ആയ ആത്മീയ അന്വേഷണവും എല്ലാം സമാന്തരം ആയി നിര്‍വഹിക്കപ്പെട്ടത്‌ കൊണ്ടു ആരും ഐക്യ - അനൈക്യങ്ങളെ പറ്റി വേവലാതിപ്പെട്ടില്ല...........
 
...... എന്നാല്‍ കാലം കലര്‍പ്പ് ചേര്‍ക്കാത്ത എന്താണ് ഉള്ളത്? കലിയുഗം ആരെ ആണ് സ്പര്ശിക്കാത്തത്? .......
 
പുരോഹിതര്‍ ആയവര്‍ ബ്രഹ്മ ജ്ഞാനികള്‍ ആയിരുന്നു ആദ്യ കാലങ്ങളില്‍ എങ്കില്‍, പതിയെ പതിയെ ജ്ഞാനം കുറയുകയും അവകാശങ്ങളും അധികാര ചിഹ്നങ്ങളും  സുരക്ഷിതം ആക്കാന്‍ ഉള്ള ബോധപൂര്‍വമായ  ശ്രമങ്ങള്‍  നടക്കുകയും ചെയ്തു. കാര്യങ്ങള്‍ നടപ്പില്‍ വരുത്തേണ്ട ക്ഷത്രിയകുലത്തിനു മേല്‍ ഏറ്റവും സ്വാധീനം ഗുരുക്കന്മാര്‍ ഉള്‍പെട്ട ബ്രാഹ്മണര്‍ക്ക് ആയിരുന്നല്ലോ? . അവര്‍ തങ്ങളുടെ അധികാരം അരക്കിട്ട് ഉറപ്പിക്കാന്‍, തത്വത്തെ മറന്നു ബ്രാഹ്മണ്യത്തെ ഒരു അവകാശം ആക്കി മാറ്റി. സ്വഭാവം കൊണ്ടു ശൂദ്ര പ്രകൃതി ഉള്ളവന് വേദങ്ങള്‍ പഠിപ്പിച്ചാല്‍ ദുര്‍വിനിയോഗം ഉണ്ടായേക്കാം എന്ന മനു വാചകം, കര്‍മം കൊണ്ടു ബ്രാഹ്മണ്യ യോഗ്യത നേടിയ ജന്മനാല്‍ ശൂദ്രന്‍ ആയ ഒരുവനെ പോലും പൌരോഹിത്യത്തില്‍ നിന്നു അകറ്റാന്‍ വേണ്ട അകത്തള വേലകളുടെ ശക്തിയില്‍ ദുര്‍വ്യാഖാനത്തിന്റെ ചെളിക്കുഴിയില്‍ വീണു മലിനമായി . അങ്ങനെ ചാതുര്‍ വര്‍ണ്യം കര്‍മ അവകാശത്തേക്കാള്‍ ജന്മ അവകാശം ആക്കി മാറ്റപ്പെട്ടപ്പോള്‍  ഒരു വലിയ സമൂഹം   അധ:സ്ഥിതര്‍ ആക്കി നില നിര്‍ത്തപ്പെട്ടു. ചൂഷണം ഹൈന്ദവ ധര്‍മ സംഹിതകള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടു. 

ഇത് ആദ്യം നമ്മള്‍ കണ്ട സഹവര്തിത്ത്വതിനു നേരെ വിപരീതം ആയ സാഹചര്യം സൃഷ്ടിച്ചു. ശൂദ്രന്‍ എന്നത് അകറ്റി നിര്‍ത്താന്‍ ഉള്ള ഒരു ലേബല്‍ ആക്കി മാറ്റപ്പെട്ടതോടെ അവര്‍ ബ്രാഹ്മണ്യത്തിന്റെ ശത്രുക്കള്‍ ആയി. പക്ഷേ മഹാമായ ആയ മൂല പ്രകൃതിക്ക് പക്ഷാഭേദം ഇല്ലല്ലോ. പൂണൂല്‍ തിരിച്ചറിയാതിരുന്ന അവള്‍  ബ്രാഹ്മണ ഗര്‍ഭപാത്രങ്ങളില്‍ വംശ കര്‍മഫലം എന്നോണം നിരവധി വൈശ്യ-ശൂദ്രന്മാരെ പ്രതിഷ്ടിച്ചപ്പോള്‍ , പതനം പൂര്‍ണം ആയി. എല്ലാവരും "കച്ചവടം" ചെയ്യുന്ന വൈശ്യന്മാരും  സ്വന്തം "ഇന്ദ്രിയങ്ങള്‍ക്കു" വേണ്ടി ജീവിക്കുന്ന ശൂദ്രരും ആയി മാറി. ബ്രാഹ്മണ, ക്ഷത്രിയ കര്‍മങ്ങള്‍ ഭൂമിയില്‍ നിന്നു അപ്രത്യക്ഷം ആയി. ചുറ്റും ഒന്ന് നോക്കൂ... നിസ്സംഗം ആയി ജ്ഞാനം ആര്‍ജിച്ചു , പകര്‍ന്നു കൊടുത്ത് ജീവിക്കുന്ന എത്ര ഒറിജിനല്‍ ബ്രാഹ്മണരെ നമുക്കു ഇന്ന് കാണാന്‍ പറ്റും? വിരലില്‍ എണ്ണാന്‍ ഉണ്ടാവുമായിരിക്കും....തന്ത്ര കച്ചവടക്കാരല്ലേ ചുറ്റും? നിസ്വാര്‍ത്ഥമായി   ആയി രാഷ്ട്ര സേവനം നടത്തുന്ന എത്ര ക്ഷത്രിയര്‍ ഉണ്ട് നമുക്കു ചുറ്റും? 

ഇങ്ങനെ ആത്മീയതയ്ക്ക് വ്യക്തിതല ഉത്തരം തേടിയ ഹിന്ദുവിന്റെ സ്വയംപര്യാപ്തതാ ബോധത്തില്‍ കാലം  കൂട്ടിച്ചേര്‍ത്ത കലര്‍പ്പുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണം ആയ കോമ്പ്ലെക്സുകളും വെറുപ്പും അരക്ഷിതത്ത്വവും മറ്റും അവരുടെ ഇടയില്‍ സൃഷ്ടിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ആരോടും  കടമോ കടപ്പാടോ ഇല്ലാത്ത അവസ്ഥ. അതോടെ ഋഷി നിര്‍ദേശിച്ച വര്ണങ്ങള്‍ (ജാതി) പോലും തെറ്റിദ്ധരിക്കപ്പെട്ടു. ഓരോ ജാതിയും സനാതന ആത്മീയധാര ഉള്കൊള്ളാതെ വൈദേശിക മതങ്ങള്‍ അനുവര്‍ത്തിച്ച ഐക്യ-ശാക്തീകരണങ്ങള്‍ സ്വന്തം ജാതിയില്‍ മാത്രം ആയി പകര്‍ത്തി അടഞ്ഞ  ഒരു സമൂഹം ആയി  മാറി. 

ഇന്നത്തെ കേരളം തന്നെ എടുത്തു നോക്കൂ.. ഓരോ കുലത്തിനും നേതൃത്ത്വം കൊടുക്കുന്നത് കാപട്യ രാഷ്ട്രീയക്കാര്‍ അല്ലെ? അവരവരുടെ നേട്ടങ്ങള്‍ക്ക്‌ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പഴി പറയാന്‍ സനാതന മക്കള്‍ക്ക്‌ ഒരു മടിയും ഇല്ല ഇന്ന്.....സ്വത്വവും തനിമയും നഷ്ടപ്പെട്ട നമ്മള്‍ ഇന്ന് ഭാഗവത സപ്താഹ യജ്ഞങ്ങളിലും അഖന്ട  നാമജപ ശബ്ദ മലിനീകരണ യജ്ഞങ്ങളിലും മാത്രം എര്പെട്ടു അന്നദാന കൂട്ടായ്മകളില്‍ രമിച്ചു ജീവിക്കുന്നു.
 
എന്താണ് ഇതിനു ഒരു പ്രതിവിധി? ഞാന്‍ കാണുന്ന  പ്രതിവിധികളെ എണ്ണമിട്ടു അവതരിപ്പിക്കട്ടെ? ഓരോന്നിന്റെയും വിശദ വിവരങ്ങള്‍ പ്രത്യേകം പ്രത്യേകം ബ്ലോഗ്ഗുകളില്‍ ചേര്‍ക്കാന്‍ ശ്രമിക്കാം.
 
1 . സ്വന്തം ജന്മം  രൂപപ്പെട്ടത്  സ്വകര്മങ്ങളാല്‍ ആണെന്ന് മനസ്സില്‍ ആക്കുക. ഭൌതിക ആയ പുരോഗതി അല്ല ഹൈന്ദവന്റെ ഏക ജീവിത ലക്‌ഷ്യം എന്ന് ഉറപ്പിക്കുക. ധര്മത്തില്‍ ഊന്നിയ കര്മങ്ങളിലൂടെ നേടുന്ന അര്‍ത്ഥ കാമ പ്രാപ്തികള്‍ കടന്നു ഹിന്ദു മോക്ഷത്തില്‍ എത്തുമ്പോള്‍ മാത്രമേ യാത്ര പൂര്‍ണം ആകൂ. പ്രയോഗം കൊണ്ടു രൂപം കൊണ്ട ഉയര്‍ന്ന ജാതി, താഴ്ന്ന ജാതി ചിന്തകളുടെ വേലികള്‍ പൊളിച്ചു പുറത്തു കടന്നു നല്ലത് ചെയ്യുന്നവരെ അന്ഗീകരിക്കുക. എല്ലാവരും വ്യതസ്തം എന്നെ ഉള്ളൂ. ബ്രഹ്മം കയ്യില്‍ എന്ന് ഭാവിച്ചു കുന്തിച്ചു നടക്കുന്ന ബ്രാഹ്മണന്‍ ബ്രഹ്മജ്ഞാനം ഇല്ലാത്തവന്‍ ആണ്. സാത്വികനായ ഒരു പൂജാരിയെ അവഹെളിക്കുന്നവന്‍ ശൂദ്രന്‍ എന്ന ഋഷി നിര്‍വചനത്തിനും താഴെ ആണെന്നറിയുക....
2 .  ക്ഷേത്രങ്ങളെ ശരി ആയി മനസ്സില്‍ ആക്കുക. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ ലഭിക്കും എന്ന തെറ്റിദ്ധാരണ അകറ്റുക. മറ്റു മതങ്ങളുടെ പ്രാര്‍ഥനാ ഹാള്‍ എന്ന ചിന്തയ്ക്ക് അപ്പുറം ആയ ശാസ്ത്രീയ ആധ്യാത്മിക വീക്ഷണം കൊണ്ടേ ക്ഷേത്രം എന്തെന്ന് മനസ്സില്‍ ആക്കുക സാധ്യം ആകൂ.. 
3 .  വ്യക്തിതലത്തില്‍ ഉള്ള അന്വേഷണങ്ങള്‍ ഊര്‍ജ്ജിതം ആക്കുക. സപ്താഹങ്ങളും നവാഹങ്ങളും നമ്മുടെ ബോധത്തെയും കര്‍മത്തെയും സ്വാധീനിക്കാന്‍ പാകത്തില്‍ സ്വപ്രകൃതിയെ പരുവപ്പെടുത്തുക.......
4 . ശുദ്ധം ആയ കര്‍മങ്ങള്‍ക്ക് പ്രകൃതി നല്‍കുന്ന സ്വാഭാവികം ആയ പ്രതി-പ്രവര്‍ത്തനങ്ങള്‍ മാത്രം ആയി കാര്യ-ദ്രവ്യ സിദ്ധികളെ കാണുക... ഈശ്വരന്‍ നമ്മുടെ സ്വാര്‍ഥത പ്രാപ്തം ആവാന്‍ വഴിവിട്ടു ഇടപെടുന്നവന്‍ അല്ലെന്നറിയുക. മരണത്തെ കാംക്ഷിക്കുന്ന ശവപ്പെട്ടി കച്ചവടക്കാരനും ജീവനെ കാംക്ഷിക്കുന്ന രോഗിയും കൂടി ഒരുമിച്ചു പ്രാര്‍ഥിച്ചാല്‍ ബുദ്ധിമുട്ടുന്ന ഈശ്വരന്‍ അല്ല ഹൈന്ദവന്റെ ഈശ്വരന്‍... സ്വന്തം കര്‍മങ്ങള്‍ക്ക് ഈശ്വരനെ പ്രതി ആക്കരുത്.
5 . സ്വന്തം പ്രകൃതിയെ മെരുക്കാന്‍, ഈ പ്രകൃതിയുടെ മൂല കാരണം ആണെന്ന് ആദിമ ആഗമ ശാസ്ത്രങ്ങള്‍ (തന്ത്ര) പറയുന്ന മൂല പ്രകൃതിയെ - മഹാമായയെ - മഹാഭഗവതിയെ ഉപാസിക്കുക..( മൂല പ്രകൃതി ഉപാസന തത്വ പരിചയവും തന്ത്ര ശാസ്ത്ര ആമുഖ പരിചയവും എല്ലാം വഴി പോലെ ചെയ്യാം... )

 അതി വിപുലം ആയ സാധ്യതകള്‍ ഉള്ള ഈ പഠന പദ്ധതിയെ വായനക്കാരന്റെ സൌകര്യം കണ്ടു കൊണ്ടു ചെറിയ ചെറിയ ബ്ലോഗ്ഗുകള്‍ ആക്കാം എന്ന് വിചാരിച്ചത് കൊണ്ടു ഈ ബ്ലോഗ്ഗ്, പൂര്‍ണം ആക്കട്ടെ? 

ഒന്ന് ഓര്‍ക്കുക. സത്യം ആയ തത്വം ഒന്നേ ഉള്ളൂ.. അത് സനാതനം ആണ്. ബാക്കി ഉള്ളതെല്ലാം നില നില്പിനെ പറ്റി വേവലാതിപ്പെടുംപോള്‍ ഹൈന്ദവധര്‍മം  ലയത്തെ പറ്റി  ആണ് കൂടുതല്‍ ചിന്തിക്കുന്നതു. ആ സനാതന ധര്മത്തില്‍ തെന്നിയും ചരിഞ്ഞും ഒക്കെ ആണെങ്കിലും ഇവിടം വരെ തുഴഞ്ഞെത്തിയ സഹോദര ആത്മാക്കളെ ബഹുമാനിച്ചു പറ്റുമെങ്കില്‍ അവര്‍ക്കൊരു കൈ സഹായം കൊടുക്കുക... ആത്യന്തികമായി മുക്തിക്കു ഉപയുക്തം ആകുന്ന ഒരു സഹായം ആകണം അത്. 

ഞാന്‍ ജാതിയില്‍ അല്പം കൂടിപ്പോയല്ലോ, ഞാന്‍ കുറഞ്ഞു പോയല്ലോ എന്ന ചിന്തകള്‍ വ്യര്‍ത്ഥം. ശൂദ്രനായ തസ്കരനെ വാല്മീകി ആക്കിയ സംസ്കാരം ആണ് .നമ്മുടേത്‌..തൊലിയുടെ നിറം എന്നും നിലനില്‍ക്കുന്നതല്ലല്ലോ. ഇന്ന് കൂടിയ നിറത്തില്‍ മേടയില്‍ ഇരിക്കുന്നവന്റെ ചിന്തകളില്‍ ഇരുണ്ട നിറം ഉള്ള സഹോദരന്‍ മോശക്കാരന്‍ ആവുമ്പോള്‍ അവന്റെ മനസ്സിന്റെ നിറം നഷ്ടപ്പെട്ടു എന്ന് പറയാം. ആ ചിന്തകള്‍ തുടങ്ങുമ്പോള്‍ നാളെ കൂടുതല്‍ ഇരുണ്ട ഒരു കുപ്പായം തനിക്കു വേണ്ടി പ്രകൃതി തുന്നുന്നുണ്ട് എന്നറിഞ്ഞാല്‍ പിന്നെ ബാഹ്യം ആയ യാതൊന്നും ആരെയും മുന്‍ വിധികള്‍ക്ക് പ്രേരിപ്പിക്കില്ല............. കടങ്ങള്‍ തീര്‍ത്തു, കാമങ്ങള്‍ തീര്‍ത്തു മഹാ സമാധിയിലേക്ക് പോവാന്‍ സ്വയം പ്രാപ്തര്‍ ആകുവാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുന്നതിന്റെ കൂടെ നമുക്കു മറ്റുള്ളവരെ സഹായിക്കുക കൂടി ചെയ്യാം......  രാഷ്ട്രീയം ചിന്തിക്കുന്ന നേരത്ത് പത്തു തവണ മന്ത്രം ജപിക്കാന്‍ കഴിഞ്ഞാല്‍ അത്രയും കര്മക്ഷയം ഉണ്ടാക്കാം............മന്ത്ര ജപ പുണ്യവും ഗൌരവം ഉള്ള ഒരു പഠന വിഷയം ആണ്...  കൂടുതല്‍  സനാതന ധര്‍മവിവരങ്ങളും വിശേഷങ്ങളും ആയി ഉടനെ കാണാം.....
 
ജയ് ഭവാനി!!

Thursday, 22 March 2012

ഉകാരന്റെ 'ആ..'കാരത്തില്‍ പൊതിഞ്ഞ ഊ....കാരത്തരങ്ങള്‍....



മലയാളിയുടെ കണ്ണിലെ കോലെടുത്ത് സഹായിക്കാന്‍ എന്ന പേരില്‍ വന്നു കോടാലിയും ഇട്ടിട്ടു പോയ താഴെ കൊടുത്ത പോസ്റ്റിലേക്ക്.  കാലപ്പഴക്കം കൊണ്ടു പ്രസക്തി നഷ്ടപ്പെട്ടിരിക്കാം എങ്കിലും തെറ്റി ധരിക്കപ്പെട്ട ആര്കെങ്കിലും പ്രയോജനപ്പെട്ടാല്‍ ആകട്ടെ.......... .

http://malayalam.usvishakh.net/blog/archives/409


*ചൊവ്വാദോഷം എന്ന പ്രയോഗം തെറ്റാണു്. ചൊവ്വദോഷം എന്നു മതി. എങ്കിലും വഞ്ചിതരാകുന്ന മലയാളികളുടെ കണ്ണിലെ വലിയ കോലുകൾ എടുത്തു കളയാൻ ശ്രമിക്കുന്ന ഈ പോസ്റ്റിന്റെ ശീർഷകത്തിൽ ഒരു ചെറിയ കരടെങ്കിലും വേണ്ടേ?

ചൊവ്വ എന്ന ഗ്രഹം കൊണ്ടു ലഗ്നാധിപന് ഉണ്ടാവുന്ന ദോഷത്തെ പ്രതി വലിയൊരു ഭാഷാ സിദ്ധാന്തം ചമയ്കാന്‍ ശ്രമിച്ചത്‌ തന്നെ വിലപ്പോയിട്ടില്ല എന്ന് അറിയിക്കട്ടെ. ചൊവ്വയാല്‍ ഉണ്ടാവുന്ന ദോഷം (ചൊവ്വക്കുള്ള ദോഷം അല്ല) എന്ന അര്‍ത്ഥത്തില്‍ അടുത്തടുത്ത്‌ വന്ന അകാരവും ഒകാരവും ചേരുമ്പോള്‍ ആകാരം ആക്കാം. ആഗമ സന്ധി എന്ന് പറയാം. ഇതില്‍പരം ഒരു ഭാഷാപരം ആയ ഗുഹ്യസത്യം അതില്‍ ഉണ്ടെങ്കില്‍, അതൊന്നു പറഞ്ഞു തരാന്‍ ദയവു ഉണ്ടാവണം. ബോധിച്ചാല്‍ സ്വീകരിച്ചു വലിയൊരു തെറ്റിദ്ധാരണ തിരുത്താം അല്ലോ.....

ഭാരതീയ വിശ്വാസ ധാരകളെയാണോ , അതോ, അത് ജീവശ്വാസം ആയി കരുതി പ്രവര്‍ത്തിക്കുന്ന   ഗോപാലകൃഷ്ണന്‍ എന്ന വ്യക്തി നടത്തിയ പ്രസംഗ മദ്ധ്യേ ഉള്ള ചില മനുഷ്യ സഹജം ആയ പിശകുകള്‍ മാത്രം പൊക്കിയെടുത്തു അദ്ദേഹത്തെ ആണോ, അതോ ഒന്നിന്റെ മറവില്‍ രണ്ടിനെയും കൂടെ ആണോ എന്ന് തോന്നുമാറു ആണ് ബ്ലോഗ്ഗിന്റെ അവതരണം എന്ന് ഏതു സ്കൂള്‍ കുട്ടിക്കും മനസ്സില്‍ ആകുമല്ലോ. നല്ല സന്ദേശങ്ങള്‍ കൈ മാറാന്‍ ഉപയോഗിക്കാമായിരുന്ന ബ്ലോഗ്ഗിനെ ഇങ്ങനെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ ബ്ലോഗ്ഗുകള്‍ക്കുള്ള മറുപടി കൊടുക്കുന്ന വേദി ആക്കിയതിന് ക്ഷമ...   നിനച്ചിരിക്കാതെ കണ്ട ഇദ്ദേഹത്തിന്റെയും സഹ പോളിച്ചടുക്കല്‍കാരന്റെയും ഭാഷയില്‍ സത്യം നന്നേ കുറവ് എന്ന് മാത്രം അല്ല, ഒരു പാട് പേരുടെ  നേരിനെ നുണ ആക്കാന്‍ ഉള്ള വല്ലാത്തൊരു കുറ്റവാസനയും കണ്ടു. സര്‍വം സംഗ പരിത്യാഗിയോ മുക്തനോ  അല്ലെന്നു മാത്രം അല്ല, ഒരു വികാര ജീവി കൂടി ആയ ഈ ഉള്ളവന്‍ ഈ കാരണം കൊണ്ടാണ് പ്രതികരിക്കേണ്ടി വരുന്നത്.
പൊളിച്ചു അടുക്കുന്നതില്‍ വൈദഗ്ധ്യം നേടിയെന്നു സ്വയമേവ വിശ്വസിച്ചു മറ്റുള്ളവരെ വിശ്വസിപ്പിച്ചെന്നു  സ്വയമേവ ആശ്വസിച്ചു മേല്പറഞ്ഞ അസംബന്ധ പെരുമഴ എഴുതിയ ഇദ്ദേഹത്തിന്റെ സമശീര്ഷന്‍ ആയ സഹ-പ്രവര്ത്തകന് എഴുതിക്കൂട്ടിയ  അബദ്ധങ്ങള്‍ക്കും അസംബന്ധങ്ങള്‍ക്കും അസഭ്യവര്‍ഷത്തിനും  എന്നാല്‍ കഴിയുന്ന ഒരു മറുപടി തയ്യാറാക്കി http://thinkinghindu.blogspot.in/2012/03/blog-post.html എന്ന ലിങ്കില്‍ ഇട്ടിരിക്കുന്നത് ആദ്യമേ വായിക്കുമല്ലോ.
ഇനി ഉകാര ചരിതത്തിലേക്ക്....
  
ഹൈന്ദവസമൂഹത്തിൽ ഉണ്ടായിരുന്ന പല അന്ധവിശ്വാസങ്ങളെയും മിഥ്യാധാരണകളെയും തിരുത്താൻ ശ്രമിക്കുക വഴി ഒരു പുരോഗമനവാദി എന്ന പേരും ആദ്യകാലത്തു് അദ്ദേഹം നേടിയിരുന്നു. 
യാതൊരു ശല്യവും ഇല്ലാത്ത ഒരു വാചകം എന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. എന്നാല്‍ സംഗതി അതല്ല..... സൂക്ഷിച്ചൊന്നു നോക്കിയേ.....
സുഹൃത്തെ, വിശ്വാസങ്ങള്‍ എന്നും അന്ധം ആയിരിക്കും. വിശ്വാസത്തില്‍ നിന്നു ആചരണവും ആചരണത്തിലൂടെ സിദ്ധിയും നേടിയ ഗുരുക്കന്മാര്‍ ആണ് ഭാരതീയരുടെ മാര്‍ഗദര്ശികള്‍. അത് പോട്ടെ, അദ്ദേഹം തിരുത്തിയ അന്ധവിശ്വാസങ്ങളും മിഥ്യാ ധാരണകളും  എന്തെല്ലാം ആണെന്നും ഇനി അദ്ദേഹമോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ തിരുത്തേണ്ട മിഥ്യാ ധാരണകള്‍ എന്തൊക്കെ ആണെന്നും ഒരു വിവരണം തരുകയാണെങ്കില്‍  'താങ്കളുടെ മിഥ്യാ ധാരണകള്'‍ മാറ്റാന്‍ ശ്രമിക്കാം......ഈ മിഥ്യാ ധാരണകളെ പറ്റി പറയുമ്പോള്‍ എണ്ണം ഇട്ടു പറയണം.. ഓരോന്നിനും മറുപടി പറയാം..........
പറഞ്ഞു വരുന്നത് ഹൈന്ദവന്‍ ചെയ്യുന്നതെല്ലാം തനിതങ്കം ആണെന്നല്ല. പ്രകൃത്യാല്‍ ഉള്ള സ്വഭാവത്തെ അനുസരിച്ച് അനുശാസിക്കപ്പെട്ട വര്ണ വ്യവസ്ഥയെ ജന്മാവകാശം ആക്കിയ പ്രഭുത്വം തന്നെ ഹിന്ദുവിന്റെ ഏറ്റവും വലിയ ഒരു കളങ്കം ആണ്. എന്നാല്‍ അത് ഹിന്ദുത്വത്തിന്റെ തത്വപരം ആയ കളങ്കം അല്ല. താങ്കള്‍ പറയാന്‍ പോവുന്ന ഈ മിഥ്യാ ധാരണകള്‍ ഏതു ഗണത്തില്‍ പെടും എന്നതിനെ പറ്റി വിശ്വാസി ആയ എനിക്കും മറ്റു വായനക്കാര്‍ക്കും കൌതുകം ഉണ്ട്...  കൃത്യം ആയി എഴുതി സഹകരിക്കും അല്ലോ.... വേറെ ഒരു പണിയും ഇല്ലാതിരിക്കുന്ന സമയങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ എനിക്കും ഗുണം ചെയ്യും.. മറുപടി തരാം.......
Indian Scientific Heritage എന്ന പുസ്തകം അബദ്ധങ്ങൾ നിറഞ്ഞതാണെങ്കിലും
ദാ കിടക്കുന്നു പിന്നേം. അബദ്ധങ്ങള്‍ പറയൂ.....അതായതു അബദ്ധങ്ങള്‍ എന്ന് താങ്കള്‍ക്ക് തോന്നിയ കാര്യങ്ങള്‍ പറയൂ....
പ്രസിദ്ധീകരണങ്ങളും പ്രഭാഷണങ്ങളും വഴി അദ്ദേഹം പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങളും പ്രതിലോമകരങ്ങളായ ആശയങ്ങളും കണ്ടില്ലെന്നു നടിക്കാന്‍ വയ്യ...
കാണാത്ത(കണ്ടു അറിയാത്ത)  കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതാണ് നല്ലത് :-) കണ്ടെന്നു നടിച്ചു ആളെക്കൂട്ടി  വിഡ്ഢി ആവുന്നതിനേക്കാള്‍ എത്ര നല്ലതാണ് അത്? :-)  താഴേക്കു താങ്കള്‍ നിരത്തുന്ന വാദഗതികള്‍ക്ക് ഒരു മുഖവുര ആയിട്ടാവാം  ഇത് എഴുതിയിരിക്കുന്നത് എന്നുള്ളത് കൊണ്ടു ഇനി ഒന്നും പറയാന്‍ ഈ ഉള്ളവന്‍ ഒരുമ്പെടുന്നില്ല..........
ഡോ. ഗോപാലകൃഷ്ണൻ നടത്തിയ ഒരു പ്രഭാഷണപരമ്പരയിൽ ഡാർ‌വിന്റെ പരിണാമസിദ്ധാന്തവും ഹൈസൻബെർഗിന്റെ അൺസേർട്ടന്റി പ്രിൻസിപ്പിളും പ്രാചീനഭാരതീയകൃതികളിലുണ്ടെന്നു പറഞ്ഞതിനെ സൂരജ് സയന്റിഫിക് ഉഡായിപ്പ്: ഗോപാലകൃഷ്ണന്റെ ‘വാത’ങ്ങൾ എന്ന പോസ്റ്റിൽ പൊളിച്ചടുക്കിയിരുന്നു.
പിത്രുഗുണം ഉള്ള ഭാരതീയന് ഏതു ദ്രവ്യവും സ്പന്ദം ആണെന്നും മനുഷ്യ മനസ്സിന്റെ സ്പന്ദനം പോലെ സ്ഥാനവും പ്രയാണവും ഒരേ സമയം ഒരു ദ്രവ്യത്തിനും നിര്‍വചിക്കപ്പെട്ടിട്ടില്ല എന്നും മനസ്സില്‍ ആക്കാന്‍ ഒരുപാട് പൊളിച്ചു അടുക്കലുകള്‍  വേണ്ട എന്ന്   http://thinkinghindu.blogspot.in/2012/03/blog-post.html എന്ന ലിങ്കിലൂടെ മനസ്സില്‍ ആയി കാണുമല്ലോ...
എന്റെ ആളു നോക്കി മാറുന്ന യോജന എന്ന പോസ്റ്റിൽ ഡോ. ഗോപാലകൃഷ്ണന്റെ മറ്റൊരു കള്ളത്തരത്തെപ്പറ്റി പരാമർശിച്ചിരുന്നു
ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയുടെ കള്ളത്തരം പൊളിക്കാന്‍ ഇത്രയും കഷ്ടപ്പെട്ട ഒരു ആത്മാവ് വേറെ കാണില്ല...  :-) അഭിനന്ദനങ്ങള്‍.. ആ വഴിക്ക് കുറെ പഠിച്ചു കാണും അല്ലോ...
യോജന  മാറിയിട്ടില്ല ഉമേഷ്‌. നോക്കുന്ന ആളുകള്‍ ആണ് മാറിയത്. ഋഷി ഉദ്ദേശിച്ച യോജനയും നിമിഷവും എത്രയെന്നു പല തര്‍ക്കങ്ങളും നിലനില്‍കുമ്പോള്‍ അതില്‍ തര്കിച്ചിട്ടു കാര്യം ഇല്ല. എന്ത് തന്നെ ആണെങ്കിലും പ്രകാശം എന്ന ഒരു ഊര്‍ജ രൂപം സൂര്യനില്‍ നിന്നു പുറപ്പെട്ടു സമയത്തിന്റെ ഏറ്റവും ചെറിയ ഒരു കണം കൊണ്ടു ഒരു പാട് ദൂരം സഞ്ചരിച്ചു ഇവിടെ എത്തുന്നു എന്ന് ഭാരതീയര്‍ക്കു അറിയാം ആയിരുന്നു എന്ന് നമുക്കു അന്ഗീകരിക്കാം അല്ലോ. ഗോപാലകൃഷ്ണന്‍ സാറിനോട് അദ്ദേഹം പ്രമാണം ആയി എടുത്ത ഗ്രന്ഥം ഏതെന്നു ഒരു പത്ര സമ്മേളനം നടത്തി ചോദിച്ചു കൂടെ? എല്ലാ സംശയങ്ങള്‍ക്കും വിരാമം ഇടാം അല്ലോ? :-)
 പ്രകാശിക്കുന്ന സൂര്യന്റെ മുഖത്ത് പോലും കറുത്ത പാടുണ്ട്. എന്നാല്‍ നിന്റെ സ്നേഹം അതിനെക്കാള്‍ വിമലം എന്ന് ശ്രീ രാമചന്ദ്രന്‍ ലക്ഷ്മണനോട്    പറഞ്ഞതായി വാല്മീകി രേഖപ്പെടുത്തിയത് യുദ്ധ കാന്ടത്തില്‍ ഉണ്ട്. സൂര്യനില്‍ ഉള്ള കറുത്ത പൊട്ടുകള്‍ ശാസ്ത്രം സ്ഥിരീകരിച്ചിട്ടു എത്ര കാലം ആയി എന്നറിയുമ്പോള്‍ ആണ് ഋഷിയുടെ ബുദ്ധിയും സിദ്ധിയും നമ്മള്‍ അറിയുക. ‍ അങ്ങനെ ഉള്ള ഋഷിയുടെ മുന്‍ഗാമികള്‍ ചമച്ച വേദത്തിനും ബുദ്ധി ഉള്ള പിന്മുറക്കാര്‍ ചമച്ച വ്യഖാനങ്ങള്‍ക്കും തെറ്റ് പറ്റില്ലെന്ന് വിശ്വാസികള്‍ ഞങ്ങള്‍ കരുതിക്കോട്ടെ ഉമേഷേ? ഇനി അഥവാ ഇതെങ്ങാനും ഉമേഷ്‌ അന്ഗീകരിച്ചാല്‍ തുടര്‍ന്നു വാല്മീകി തന്നെ പറഞ്ഞ സൂര്യനെ നിരീക്ഷിക്കുന്ന യന്ത്രവിവരണം കൂടെ കണ്ടാല്‍ താങ്കളുടെ സംഖം വാല്മീകിയെ വിശുദ്ധന്‍ ആയി പ്രഖ്യാപിക്കുമോ? വാല്മീകി ഒന്ന് രക്ഷപ്പെട്ടോട്ടെ എന്ന് വിചാരിച്ചാണ് :-) 
ജ്യോതിഷം എന്നു പറയുന്ന കപടശാസ്ത്രത്തിന്റെ ശാസ്ത്രീയതയും വിശ്വാസ്യതയും ഊന്നിപ്പറയുകയാണു് ഈ സീരീസിൽ ചെയ്യുന്നതു്.....
ഇതിനു മുമ്പേ ലേഖകന്‍ ഉപയോഗിച്ച   ഒരു   വാക്കാണ്‌   ഇവിടെ   ചേരുക. പ്രതിലോമകരം!!
 ഒരു വിജ്ഞാന മേഖല , അതുമായി ബന്ധപ്പെട്ടവരുടെയും അതിന്റെ ഗുണഭോക്താക്കളുടെയും മാത്രം പരിഗണയില്‍ ഉള്ള കാര്യം ആണ്. ഒരു സമൂഹത്തിന്റെയും ധാര്‍മികം ആയ നിലനില്പിന് ഭീഷണി സൃഷ്ടിച്ച/സൃഷ്ടിക്കുന്ന ബോംബു അല്ലാത്തിടത്തോളം കാലം അതില്‍ സിദ്ധി നെടാത്തവനോ അതില്‍ വിശ്വസിക്കാത്തവനോ അഭിപ്രായം പറഞ്ഞിട്ട് ആരെങ്കിലും ഗൌനിക്കും എന്ന് തോന്നുന്നില്ല... ഉദാഹരണത്തിന് - കേരളത്തിലെ ആയുര്‍വേദ ആശുപത്രികളില്‍ / മെഡിക്കല്‍ കോളേജുകളില്‍ പോവുക. ഇവിടുത്തെ അത്യന്താധുനിക അല്ലോപ്പതിയുടെ എണ്ണം അറ്റ ഇരകളെ അവിടങ്ങളില്‍ കാണാം. എനിക്കും വ്യക്തിപരം ആയ അനുഭവം ഉണ്ട്-അമ്മയുടെ നാട് വേദനയും ആയി ബന്ധപ്പെട്ട്. എന്റെ സ്ഥാനത്ത് ലേഖകന്‍ ആയിരുന്നു എങ്കില്‍ അല്ലോപ്പതി ആശുപത്രികള്‍ നിര്‍ത്തലാക്കാന്‍ വേണ്ടി കുറച്ചു കൂലിക്കെഴുത്തുകാര്‍ ബ്ലോഗിങ്ങ് തുടങ്ങിയേനെ......
ജ്യോതിഷത്തില്‍ നിന്നു വൈദ്യത്തിലേക്ക് കൂട് വിട്ടു കൂട് മാറിയതല്ല.... ഒരു ശാസ്ത്രം വികസിച്ചു എല്ലാ മേന്മയോടും കൂടെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നിലനിന്നുവെങ്കില്‍ അഞ്ചു ആറു പേജില്‍ എന്തേലും കുത്തിക്കുറിച്ചത് കൊണ്ടു അതിനു ഒന്നും പറ്റില്ല എന്ന് സമര്തിക്കാന്‍ ശ്രമിക്കുകയാണ്.........
ഒരു പ്രത്യേകഗ്രഹത്തിനു കുറെ കാരകങ്ങളു കൊടുത്തിരിക്കാം. ആരാ കൊടുത്തത്? ഋഷിവര്യന്മാര്. എന്തുകൊണ്ടാ കൊടുത്തത്? അങ്ങനെയുള്ളതാ ഗ്രഹത്തിനെന്തുകൊണ്ടാ കൊടുത്തത്, ഒരൊറ്റ ഉത്തരേയുള്ളൂ. എന്തുകൊണ്ട് ഈ ഗ്രഹത്തിനു ഇങ്ങനെയുള്ള കാരകത്വം കൊടുത്തുയെന്നുള്ളതിനെന്താ ഉത്തരം? മലയാളത്തില് രണ്ടാമത്തെ അക്ഷരം. എന്താ ഉത്തരം? ആ!
നൂറോ അഞ്ഞൂറോ ഏറിയാല്‍ ആയിരമോ തവണ ആവര്‍ത്തിച്ച ഭൌതിക ശാസ്ത്ര പരീക്ഷണങ്ങളില്‍ ഉരുത്തിരിഞ്ഞ കേവല 'സാധ്യതകളെ'  നമ്മള്‍ ഒരിക്കലും മാറാത്ത വിശ്വ സത്യങ്ങള്‍ ആയി അംഗീകരിച്ചു ആര്‍ത്തിയോടെ പഠിച്ചിട്ടുണ്ട്. ബോല്സ്മാന്‍, പ്ലാങ്ക്, ഐന്‍സ്റീന്‍, ന്യൂട്ടന്‍ എന്ന പേരുകള്‍ തന്നെ കേള്കുമ്പോ തന്നെ പലര്‍ക്കും കുളിര് ആണ്. ഏതൊരു സൂത്രവാക്യവും (ഇക്വേഷന്‍) രണ്ടോ അതിലതികമോ ചരങ്ങളുടെ (വേരിയബിള്‍)))) മാറ്റങ്ങളുടെ പ്രവണത ആണ് നമ്മളെ പഠിപ്പിച്ചത്. അതിനേക്കാള്‍ എത്രയോ അധികം ചരങ്ങള്‍ മറഞ്ഞു ഇരിക്കുന്നുണ്ടാവാം? അങ്ങനെ കാണാ മറയത് ഇരുന്നു ചിരിക്കുന്ന ചരങ്ങളെ എല്ലാം കൂടി ചേര്‍ത്ത് കറക്കി കുത്തി സായിപ്പ് ഒരു സ്ഥിരാങ്കം ( constant  ) ഉണ്ടാക്കി വിഴുങ്ങിക്കൊള്ലാന്‍  പറഞ്ഞപ്പോ  വിഴുങ്ങി. എന്നാല്‍ ഗ്രഹങ്ങളുടെ സ്ഥാന പ്രത്യേകതകളില്‍ വരുന്ന ജീവ സ്വഭാവങ്ങളെ ഇതിലും സൂക്ഷ്മം ആയി അനേകരില്‍ പഠിച്ച ഋഷി പറഞ്ഞ കാരകത്വവും ഒരു സ്ഥിരാങ്കം (constant ) തന്നെ ആണെന്ന് പറയുമ്പോ ഉത്തരാധുനികന് മുഖം ചുളിയും......... ഇതിനു മുമ്പ് പറഞ്ഞ പോലെ, സ്വന്തം പൂര്‍വികരെ സന്തോഷത്തോടെ തന്തക്കു വിളിക്കുന്ന ഉളുപ്പില്ലാത്ത ഒരു കൂട്ടം!! കാരകത്വം  എന്നത് ഒരു നിര്‍വചിക്കപ്പെട്ട സ്ഥിര സ്വഭാവം ആയി മനസ്സില്‍ ആക്കൂ ബുദ്ധി ഉള്ള ഹിന്ദു ജനങ്ങളെ..
  ഇദ്ദേഹത്തിനു സയൻസ് മാത്രമല്ല, ജ്യോതിഷവും അറിയില്ല എന്നു് ഈ പ്രസംഗം വെളിവാക്കുന്നു.

കൂറ് മാറ്റം!!! കൂറ് മാറ്റം!!!....  ജ്യോതിഷം കപട ശാസ്ത്രം എന്ന് ആദ്യം പറഞ്ഞു വെച്ചു. എന്നിട്ടിപ്പോ കപട ശാസ്ത്രം പഠിക്കാത്ത ആളെ തെറ്റി വിളിക്കുന്നോ? ജ്യോതിഷത്തെ കപടം ആക്കിയപ്പോ ഹിന്ദുവിന് ഒരു കൊട്ട്. പിന്നെ ഗോപാല കൃഷ്ണനും.  രണ്ടും പക്ഷെ അടുത്തടുത്ത്‌ തന്നെ പറഞ്ഞപ്പോ എന്തോ ഒരു രഹസ്യം മണക്കുന്നു... ആ..... പോട്ടെ........

ഏഡിയും ബീസിയും ആറാം നൂറ്റാണ്ടു തൊട്ടേ ഉപയോഗിച്ചിരുന്നു എന്നതിനു തെളിവുണ്ടു് 
അറിവില്ലാത്ത പൈതങ്ങള്‍ക്ക് വേണ്ടി  ആ തെളിവ് ഒന്ന് കാണിക്കാമോ? കാപട്യം നിറഞ്ഞ ജ്യോതിഷത്തെ ശരി ആയി സ്ഥാപിക്കുന്നവരോട് മാത്രം അല്ല ഉകാരന് ദേഷ്യം. നിത്യ സത്യങ്ങള്‍ ആയ എ ഡി യും ബി സി യും തെറ്റ് എന്ന് പറയുന്നവരോടും അതെ അളവില്‍ പ്രതിഷേധം ഉണ്ട്. എന്തോ ഒന്ന് മണക്കുന്നുണ്ടല്ലോ... ആ.... പോട്ടെ.....

ഇതു കഴിഞ്ഞു് ഗ്രീനിച്ച് രേഖ അംഗീകരിക്കുന്നതിനു മുമ്പു് ലോകം മുഴുവൻ ഭാരതത്തിലെ ഉജ്ജയിനിയിലൂടെ പോകുന്ന രേഖാംശമാണു് സമയനിർണ്ണയത്തിനുപയോഗിച്ചിരുന്നതു് എന്നും പറയുന്നുണ്ടു്. എന്തൊരു തമാശ!

അപ്പി ഇട്ടാല്‍ നേരെ കഴുകില്ലെങ്കിലും വെടി മരുന്നിന്റെ ബലത്തില്‍ ലോക ചരിത്രം മാറ്റിയെഴുതിയ സായിപ്പ് വിശ്വസിച്ചിരുന്നോ അന്ഗീകരിചിരുന്നോ എന്നറിയില്ല.... എന്തായാലും ലങ്കാ വാത്സ്യപുരാ അവന്തീ സ്ഥാനെശ്വര  സുരാലയാന്‍ അവഗാഹ്യ സ്ഥിതാ രേഖാന്‍ ദേശാന്ധര വിധായിനീ എന്ന് ആയിരത്തി അഞ്ഞൂറ് കൊല്ലം മുന്നേ ലഖു ഭാസ്കരീയത്തില്‍ എഴുതി വെച്ചിട്ടുണ്ട്. അതൊന്നു നോക്കി പഠിക്കൂ. ബാക്കി ചര്‍ച്ച എന്നിട്ടാവാം!! എല്ലാം കൂടെ അല്ലേല്‍ പെട്ടെന്ന് തീര്‍ന്നു പോയാല്‍ എനിക്കിനീം കൊറേ ബ്ലോഗ്ഗ് എഴുതാന്‍ ഉള്ളതാ....   തുടങ്ങിയതെ ഉള്ളൂ :-) 

ഈ കോപ്പർനിക്കസിന്റെയും ഗലീലിയോയുടെയും ന്യൂട്ടന്റെയും കൂടെ കെൽ‌വിനെ എന്തിനു കൂട്ടിക്കെട്ടി എന്നു മനസ്സിലാകുന്നില്ല. ഒരു പക്ഷേ കെപ്ലറെയായിരിക്കും കെൽ‌വിൻ എന്നു പറഞ്ഞതു്. (കീറ്റ്സ് എന്നു പറഞ്ഞില്ലല്ലോ, ഭാഗ്യം!)

ഉമേഷു മേല്‍ പറഞ്ഞ പോലെ അല്ല, ശരിക്കും ഒരു തമാശ പറഞ്ഞോട്ടെ? :-) തെങ്കാശി പട്ടണത്തില്‍, സലിം കുമാറിന്റെ കഥാപാത്രത്തിനു തന്കപ്പെട്ടന്റെയും ദാസപ്പെട്ടന്റെയും കാര്യം പറഞ്ഞപ്പോള്‍ അറിയാതെ ഒരു ജോസഫ്‌ ചേട്ടന്റെ കാര്യം ഓര്മ വന്നു.... അത് പോലൊരു കെവിന്‍..................................  അങ്ങനെ എടുത്താല്‍ പോരെ? അതിനും കോലാഹലം!! 

ഭൂമിയുടെയും സൂര്യന്റെയും ആകൃതി പ്രകൃതികളെ പറ്റി സംശയം തീര്‍ക്കാന്‍ ആര്യഭടീയത്തിനും ഒരു പാട് ഒരു പാട് മുന്നേ ഭാരതീയനു വഴികള്‍ ഉണ്ടായിരുന്നു എന്നറിയുക.... 1 33 8 , 1 123 8 എന്നീ ഋഗ്വേദ സൂക്തങ്ങള്‍ ഒന്ന് പഠിച്ചു വരൂ.. കുറച്ചു വ്യാഖാനങ്ങള്‍ കൂടെ വായിച്ചാല്‍ താങ്കള്‍ ആവശ്യത്തിലധികം തൃപ്തന്‍ ആവും. ധ്രുവ പ്രദേശങ്ങളിലെ ആറു മാസത്തെ പകല്‍ ഇല്ലാത്ത പ്രതിഭാസത്തിനു വരെ വിശദീകരണം തന്ന ഋഷിയോടാണ് ഉകാരന്റെ കളി!!! ഗ്രഹണത്തെ പറ്റി വരെ വേദത്തില്‍ പറഞ്ഞു വെച്ച ഋഷിയുടെ തപസ്സിനോടാണ് കളി.... ധൃതി പിടിക്കേണ്ട... എല്ലാം ഘട്ടം ഘട്ടം ആയി ഞാന്‍ തന്നെ തരുന്നുണ്ട്.... 

നാലു മൂലകങ്ങൾ അവിടെ പഞ്ചഭൂതങ്ങളായി എന്നു മാത്രം.വൃത്താകൃതിയിലുള്ള നക്ഷത്രക്കൂട്ടത്തിന്റെ നടുക്കു സ്ഥിതി ചെയ്യുന്നതും, ഗ്രഹങ്ങൾ നിറഞ്ഞ ആകാശത്തിന്റെ (ബ്രഹ്മാണ്ഡത്തിന്റെ എന്നാണു ഭാസ്കരൻ ഒന്നാമന്റെ വ്യാഖ്യാനം) മദ്ധ്യത്തിലുള്ളതും, മണ്ണു്, ജലം, അഗ്നി, വായു എന്നിവ നിറഞ്ഞതുമായ ഭൂഗോളം എല്ലായിടത്തും വൃത്താകൃതി ഉള്ളതാണു്.


ചിരിച്ചു ചിരിച്ചു വയ്യാണ്ടാവും അല്ലോ...... രണ്ടു രൂപയ്ക്ക് കിട്ടുന്ന ഏതോ ചെറിയ പൊത്തകത്തില്‍ നിന്നു പരിഭാഷ ഒക്കെ തപ്പി എടുത്തു.... പക്ഷെ ഗുരുത്വം ഇല്ലാത്തത് കൊണ്ടു പറഞ്ഞ കാര്യം സാധൂകരിക്കാന്‍ പറ്റിയില്ല......... സുഹൃത്തെ... ആകാശത്തിന്റെ മധ്യത്തില്‍ എന്ന് പറഞ്ഞപ്പോള്‍ ആയ ആകാശം എന്ന ഭൂതതത്വം കാണാന്‍ കഴിഞ്ഞില്ലേ? അടുത്ത തമാശ.... കവല പ്രസംഗം നടത്തുന്ന വയറ്റത്തടി രാഷ്ട്രീയക്കാരന്റെ മെയ് വഴക്കത്തോടെ ഭൂമിയുടെ ആകൃതിയെ പറ്റി പറഞ്ഞ അതെ ശ്ലോകം ഉപയോഗിച്ച് പഞ്ചഭൂതങ്ങളെ പറ്റിയുള്ള അറിവ് ബാബ്ബിലോനിയക്ക്‌ പതിച്ചു കൊടുത്തു
കളഞ്ഞു.. ഗൊച്ചു ഗള്ളന്‍!!........അന്വേഷണാത്മക പത്ര പ്രവര്‍ത്തകന്റെ പേര് കളഞ്ഞു കുളിച്ചു...... നാല് വേദങ്ങളില്‍ എണ്ണം അറ്റ താളുകളില്‍, പഞ്ച ഭൂതങ്ങള്‍ നിറഞ്ഞു കിടക്കുവല്ലേ.... ഒരു പാട് മുന്നോട്ടു പോവാന്‍ ഉണ്ട് ഉകാരാ!!

ഓഫ്‌ടോപ്പിക്: ഈ ചതുർഭൂതസിദ്ധാന്തം ബാബിലോണിയയിൽ നിന്നു വന്നതാണു്. അനു (അഗ്നി), ഈയ (ജലം) എന്‍‌ലില്‍ (വായു) മാര്‍ദൂക് (ഭൂമി). നാലു ദിക്കുകൾക്കു് അധിപർ. അരിസ്റ്റോട്ടലിന്റെ കാലത്തു് ഇതു “ശാസ്ത്രം” ആയി. മണ്ണു്, ജലം, വായു, അഗ്നി എന്നിവ ക്രമാൽ മുകളിലായി സ്ഥിതി ചെയ്യുന്നുവെന്നും, ഓരോന്നും അതിന്റെ സവിശേഷസ്വഭാവം തേടുന്നു എന്നും, അതിനാൽ വെള്ളത്തിലെ വായു മുകളിലേക്കും, വായുവിലെ അഗ്നി മുകളിലേക്കും, വെള്ളത്തിൽ മണ്ണു കീഴേയ്ക്കും പോകുന്നു എന്നൊരു ഗമണ്ടൻ ഗ്രാവിറ്റി തിയറി അരിസ്റ്റോട്ടിൽ കൊണ്ടുവന്നിരുന്നു! ഇന്ത്യയിൽ ഇതു് എപ്പോഴോ ആകാശവും കൂടെ കൂടി പഞ്ചഭൂതമായി.

എന്റെ ഗീവര്‍ഗീസ്സ് പുണ്യവാളാ!! ഈശ്വര തത്വ സരൂപമായ ഭൂതം ആണ് ആകാശം എന്നത്. തക്ഷശിലയില്‍ പഠിക്കാന്‍ വന്ന ഏതോ മിടുക്കന്‍ അങ്ങോട്ട്‌ എടുത്തപ്പോള്‍ മനസ്സില്‍ ആവാത്ത ആകാശ തത്വം അങ്ങ് ഉപേക്ഷിച്ചു....... സ്ഥൂല ബുദ്ധികള്‍ ആയ മ്ലെച്ഛന്മാര്‍ക്ക് ഭൂമിക്കുള്ളിലെ ആകാശ തത്വം എന്ന് കേട്ടാല്‍ ഉകാരനെ പോലെ ബ ബ്ബ ബ്ബ ബ്ബ അടിക്കും.... അത് കൊണ്ടു അത് സൂത്രത്തില്‍ ഒഴിവാക്കിയതായിരിക്കും ബാബ്ബിലോനിയയില്‍ എത്തിയപ്പോള്‍.. അവിടെ എന്തോ പൊട്ടും പൊടിയും കിടപ്പുണ്ടെന്ന് അറിഞ്ഞപ്പോ പിന്നെ അവിടുന്ന് പഞ്ച ഭൂതങ്ങളെ ഇമ്പോര്‍ട്ട് ചെയ്തത് അല്പം കടന്നു പോയി...അതിനു വേണ്ടി ഭാരതീയ ജ്ഞാനത്തെ ആര്യഭടീയത്തില്‍ വെച്ചു നിര്‍ത്തിയ ആ പുത്തി കൊള്ളാം..... :-) വേദ പഠനം അത്യാവശ്യം ആണ്.... ജെര്‍മനിയില്‍ നിന്നു വേദത്തെ തെറ്റായി വ്യാഖാനിക്കാന്‍ പള്ളി പറഞ്ഞു വിട്ട മാക്സ് മുല്ലെര്‍ മോക്ഷ മുള്ളര്‍ ആയി മടങ്ങിയ പോലെ, എന്തേലും ഒക്കെ നടക്കും :-)
 ഭാരതീയർ ഭൂഗോളത്തെ മനസ്സിലാക്കുന്നതു് ഇതിനു ശേഷമാണു്. ആര്യഭടൻ ഭൂമിയും മറ്റു ഗ്രഹങ്ങളും ഗോളാകൃതിയിലാണെന്നു പറയുകയും അവയുടെ വലിപ്പം പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടു്. എന്തായാലും, ഇവരാരും തന്നെ ഭൂമി സൂര്യനെ ചുറ്റുന്നു എന്നു പറഞ്ഞിട്ടില്ല


ഭാഗവതം എന്ന ഒരു കൊച്ചു ഗ്രന്ഥം സനാതന സാഹിത്യ സമ്പത്തിന്റെ ഭാഗം ആണല്ലോ..... ഭൂമിയുടെ ഒരു സ്ഥാനത് നിന്നു ഭ്രമണ വേഗതയില്‍ ഭ്രമണത്തിന്റെ വിപരീത ദിശയില്‍ രഥം ഓടിച്ചു എല്ലായിടത്തും സൂര്യനെ ഒരേ രീതിയില്‍ ദര്‍ശിക്കുന്ന കഥ ഋഷി പറഞ്ഞത് സൂര്യന് ചുറ്റും ഭൂമിയുടെ പരിക്രമണത്തെയും ഭ്രമണത്തെയും പറ്റി അറിവില്ലാതിരുന്നത്‌ കൊണ്ടാണല്ലോ അല്ലെ..... :-) :-) എന്താണെങ്കിലും ഞാന്‍ മേല്പറഞ്ഞ ഋഗ്വേദ സൂക്തങ്ങള്‍ കൂടെ വായിച്ചു കഴിയുമ്പോ ഉകാരന്‍, ഈ വ്യാഴം എവിടുന്നു വന്നെടാ എന്നും പറഞ്ഞു നടക്ക്വോ ആവോ.... ആ..........

ഇനി ഇപ്പൊ ഭാഗവതം ഇന്ത്യന്‍ സ്വാതന്ത്ര്യം കഴിഞ്ഞു എഴുതിയതാണെന്ന് പറയുവോ? :-D
ജൈമിനീ സൂത്രത്തില്‍ ചന്ദ്രനിലെ ജലാംശത്തെ പറ്റി സലിലമയെ ശശിനീ.. എന്ന് എഴുതിയത് ചന്ദ്രയാന്‍ അവിടെ ഇറങ്ങിയതിനു ശേഷം ഏതെങ്കിലും പണിക്കനെ കൊണ്ടാണ് എന്ന് പറയുമോ? :-D 
“ഭുവനകോശവർണ്ണനം” എന്ന പേരിൽ ഒരെണ്ണമുണ്ടു്. അഞ്ചാം സ്കന്ധത്തിലെ പതിനാറാം അദ്ധ്യായം. ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച ഭാഗവതം (മൂലം - മലയാളം) പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ (Table of contents) ഈ അദ്ധ്യായത്തിന്റെ പേരു് “ഭൂഗോളവർണ്ണനം” എന്നാണെന്നു പറഞ്ഞിട്ടുണ്ടു്. (എവിടെയൊക്കെ ആരൊക്കെ കൂട്ടിച്ചേർക്കുന്നുണ്ടു ഭഗവാനേ!) ആ അദ്ധ്യായത്തിന്റെ ശരിയായ പേരു് “ഭുവനകോശവർണ്ണനം” എന്നാണു്. 

ഭൂഗോളം, ഭുവന കോശം ഇവ തമ്മില്‍ അജ ഗജ അന്തരം ഒന്നും ഇല്ല.... പരിഭാഷ എന്ന് കണ്ടാല്‍ മതി....  ആശങ്ക മനസ്സില്‍ ആക്കാം.... പക്ഷെ ഇത്രയും ആവശ്യം ഇല്ല :-D

യോ വായം ദ്വീപഃ കുവലയകമലകോശാഭ്യന്തരകോശോ നിയുതയോജനവിശാലഃ സമവർത്തുളോ യഥാ പുഷ്കരപത്രം........

ബ ബ്ബ ബ്ബ ബ്ബാ......  വായില്‍ തോന്നിയത് പറയുന്ന ഉകാരന്റെ അപകട മുഖം ഇവിടെ തുടങ്ങുന്നു.....  വായില്‍ തോന്നിയത് പറഞ്ഞപ്പോള്‍ വായം ദ്വീപ എന്ന ഭാഗം കണ്ടില്ലേ? ഈ ദ്വീപു എന്ന വാക്ക് കാണുമ്പോള്‍ അറിയില്ലേ ഇതൊരു ഭൂ ഭാഗത്തെ പറ്റി ഉള്ള പരാമര്‍ശം ആണെന്ന്? കഷ്ടം!! ഈ അദ്ധ്യായം ജംബൂ ധ്വീപിനെയും ഭാരത ദേശത്തെയും പറ്റി ആണ് വര്‍ണന എന്ന് മലയാളം വായിക്കാന്‍ അറിയാവുന്ന  നിങ്ങള്ക്ക്  മനസ്സില്‍ ആയില്ലേ? അതോ ഭാരതീയന്‍  ‍ ഉരുട്ടിയ ഭൂമിയെ പരത്തിയിട്ട് സായിപ്പിനെ കൊണ്ടു ഉരുട്ടിക്കാന്‍ വേണ്ടി ആണോ ഈ സാമ്പാര്‍ ഇങ്ങനെ വൃത്തികെട്ട രീതിയില്‍ തിളയ്കുന്നത്‌?
ഇവിടെ വെച്ചു നിങ്ങള്‍ ആരാണെന്ന് വ്യക്തം ആയി കഴിഞ്ഞു....  പിന്നെ തെറ്റുകള്‍ വായിച്ചു പഠിച്ചവര്‍ തിരുത്താന്‍ വേണ്ടി മാത്രം തുടരുന്നു!!! ഭാഗവത സംക്ഷിപ്തം എന്ന ലഘു  ഗ്രന്ഥം  എഴുതിയ ഗോപാല കൃഷ്ണനോടാണ് ഉകാരന്റെ ഭാഗവതം കളി :-)

എട്ടാം നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ട ഭാഗവതത്തിൽ ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞാലും അദ്ഭുതമില്ല

ഏതു നൂറ്റാണ്ട്? ഒന്നൂടെ പറഞ്ഞേ........എട്ടാം നൂറ്റാണ്ടോ? :-D  പുരാണ രചനയുടെ സായിപ്പ് അംഗീകരിച്ച കണക്കുകള്‍ പോലും അവിടെ ഉകാര ലോകത്ത് എത്തിയിട്ടില്ല എന്ന് ചുരുക്കം!!!

ജിജ്ഞാസുക്കള്‍ക്ക് വേണ്ടി ഒരു കുറിപ്പ് -  ശാക, ശല്മാളി, പ്ലക്ഷ, ക്രൌന്ച്ച എന്ന് തുടങ്ങുന്ന ഏഴു ദ്വീപുകളുടെ ആകൃതി വിവരണങ്ങള്‍ എല്ലാം ഭാഗവതത്തില്‍ ഉണ്ടായിരുന്നു. ഏഷ്യയുടെ പേര് ജാമ്ബക്കയുടെ ആകൃതിയില്‍ നിന്നു ജംബൂ ദ്വീപു എന്ന് ഋഷി ഇട്ടു.... തെക്കേ അമേരിക്ക യുടെ ആകാശീയം ആയ ആകൃതിയിലെ ഒരു ക്രൌന്ച്ച പക്ഷിയോടുള്ള സാമ്യം മൂലം അതിനു ക്രൌന്ച്ച എന്ന് പേരും കിട്ടി....   പുഷ്പക വിമാനം വെറും കെട്ടു കഥ ആയ ഋഷി എങ്ങനെ ആണാവോ ഈ ദ്വീപുകളുടെ എല്ലാം ആകാശീയ ആകൃതി കണ്ടത്.... ആ........
ഈ പാവപ്പെട്ട ഭാഗവതത്തില്‍ ബ്രഹ്മ ലോകത്തേക്ക് പോയ രാജകുമാരിയുടെയും രാജാവിന്റെയും ആയുസ്സിനു അപകടം സംഭവിക്കാതിരുന്നതും അവിടെ എത്തിയപ്പോള്‍ ഇരുപത്തി ഏഴു ( കൃത്യം എണ്ണം ഓര്മ ഇല്ല) ത്രേതാ യുഗങ്ങള്‍ കഴിഞ്ഞതായി അറിയുകയും ചെയ്തത് എല്ലാം എന്താണ് സൂചിപ്പിക്കുന്നത്? ജീവന്‍ ശരീരത്തില്‍ നിന്നു വേര്‍പെടാന്‍ ഗുരുത്വാകര്‍ഷണവും തല്ഫലം ആയ  അപാന ശക്തിയും വേണം എന്ന ഉപനിഷത്ത് വിവരണവും എല്ലാം കൂടെ ചേര്‍ത്ത് ആധുനികന്റെ ടയിം ട്രാവേല്‍ കഥകളെ ഒന്ന് സമീപിക്കൂ.... അതിനേക്കാള്‍ അറിവ് അന്ന് ഋഷിക്ക് ഉണ്ടായിരുന്നു എന്നറിയാന്‍ മെനക്കെട്ട് വായിക്കേണ്ടി വരും എന്ന് മാത്രം....  കാപ്സ്യൂളില്‍ നോക്കി അടിച്ചു കയറ്റിയാല്‍ വേദം മനസ്സില്‍ ആവില്ല.... തന്ത്രവും ഗ്രഹിക്കാന്‍ പറ്റില്ല.. അതിനു ഗുരുത്വം വേണം, വിനയവും വേണം, അങ്ങനെ ഒരു ജന്മം കിട്ടാന്‍ ഭാഗ്യവും വേണം....

പല ഗ്രന്ഥങ്ങളിലും പ്രപഞ്ച മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂമീ എന്ന് അഭി സംബോധന ചെയ്തത് നോക്കുന്ന രീതി വെച്ചാണ്‌..... ഒരു പന്തില്‍ ഇരിക്കുന്ന ഉറുമ്പിനെ പന്തിന്റെ കോടി മടങ്ങ്‌ വലിപ്പം ഉള്ള ഏതു ആകൃതി ഉള്ള മുറിയില്‍ വെച്ചാലും ചുറ്റും അനന്തം ആയ ഒരു ഗോള പ്രതീതി ഉണ്ടാവും..... ഉറുമ്പിനെ സംബന്ധിച്ച് അതിരിക്കുന്ന പന്ത് മധ്യത്തില്‍ ആയി തോന്നുകയും ചെയ്യും........  

തുടര്‍ന്നങ്ങോട്ട് ഗോപാലകൃഷ്ണന്റെ പ്രസംഗത്തിലെ അവതരണ ങ്ങളെ പരീക്ഷ പേപ്പര്‍ നോക്കുന്ന അത്ര സൂക്ഷ്മതയോടെ നോക്കി ഇരിക്കുകയാണ്......   എന്താണെങ്കിലും ഭാരതീയം ആയ അറിവിനോട് അധികം അസഹിഷ്ണുത ഇല്ലാത്ത ആ ഭാഗങ്ങളെ പറ്റി ഞാന്‍ അധികം പറയുന്നില്ല...

അതു തലയിൽ വീണപ്പോഴാണു് ന്യൂട്ടൻ ഗ്രാവിറ്റിയുടെ തിയറി ഉണ്ടാക്കിയതു്…

ന്യൂട്ടന്‍ എല്ലാം ചിന്ന പയ്യന്‍........ ..  ഭൂഗുരുത്വം പറയുന്നതിന് എത്രയോ മുന്നേ ഭൂമിയുടെ ആകര്‍ഷണബലത്തെ പറ്റി ഇവിടുത്തെ ഋഷിമാര്‍ പറഞ്ഞിരിക്കുന്നു? 

ആകൃഷ്ടി ശക്തിസ്തു മഹീ തയാ യത് ഖസ്തം ഗുരു സ്വാഭിമുഖം സ്വ ശക്തയാ .... എന്ന് തുടങ്ങുന്ന ശ്ലോകം എവിടെ ആണ്, അതിന്റെ അര്‍ത്ഥം എന്താണ്? എല്ലാം ഉകാരന്‍ വായിച്ചു ഞങ്ങള്‍ക്ക് പറഞ്ഞു തരണേ :-)

നിസ്സാരം ആയ കാര്യങ്ങള്‍ ഗോപാലകൃഷ്ണന്‍ പര്‍വതീകരിച്ചത്‌ ഉകാരന് ബോധിച്ചിട്ടില്ല എന്ന് പിന്നെ മനസ്സില്‍ ആയി.......പോട്ടെന്നു.....  ജീവിച്ചു പോട്ടെ :-)

കടപയാദിയും മൈക്രോസെക്കന്റും കർണ്ണാടകസംഗീതവും… O my!

ഇനി കടപയാദിയിലെ ഉകാരന്റെ കപടയാദിയിലെക്ക് .....

സുഹൃത്തുക്കളെ, പാവങ്ങളെ വട്ടം കറക്കാന്‍ വാക്കുകള്‍ കൊണ്ടൊരു വേണ്ടാത്ത ആചാരം.. അതാണ്‌ നടന്നിരിക്കുന്നത്... കാര്യം ആക്കേണ്ട....  പുതുമന സോമയാജി പൈ യുടെ മൂല്യം കടപയാദി സംപ്രദായത്തില്  രേഖപ്പെടുത്തി.... അത് മനസ്സില്‍ ആക്കിക്കാന്‍ വേണ്ടി എടുത്തപ്പോള്‍ മെട്രിക് സമ്പ്രദായത്തിലെ ഒരു ചെറിയ സംഖ്യാ  മാറി പ്പോയി.....എന്നാലും അക്ഷരങ്ങള്‍ക്ക് അക്കങ്ങള്‍ മൂല്യം കൊടുത്തു കൊണ്ടുള്ള ക്രിപ്ടോഗ്രാഫിയുടെ  ഈ തുടക്ക സമ്പ്രദായം മനസ്സില്‍ ആക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലല്ലോ.... ക, ട, പ, യ എന്നിവയ്ക്ക് ഒന്ന് എന്ന വില, ഖ, രണ്ടാമത്തെ ട ( അത് ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല) എന്നിങ്ങനെ ഉള്ളവയ്കു മൂല്യം രണ്ടു. അങ്ങനെ ഉള്ള ഒരു സമ്പ്രദായം......

ഇതിലെ രാഗ വിസ്താരം ഇശ്ശി ബോധിചൂട്ടോ.....ഒരു ലളിത സംഖ്യാ സമ്പ്രദായത്തിന്റെ നില നില്പിന് വേണ്ടി ഒരു കലാ ശാഖ തന്നെ മാറ്റപ്പെട്ട അത്ഭുത കഥ... എന്റെ ഉമേഷേ.. ഒന്ന്....   (ബാക്കി ഊഹിക്കുക)

ഇനിയാണ് ഉമേഷിന്റെ  കൊലയാളി മുഖം പുറത്തു വരുന്ന മറ്റൊരു കാര്യം.....

ഖര ഹര പ്രിയയെ ഹര ഹര പ്രിയ എന്ന് പറഞ്ഞു പോലും....   ഖ യും ഹ യും ഒരു പ്രസംഗത്തില്‍ പറയുന്ന ആള്കോ കേള്‍ക്കുന്ന ആള്കോ മാറിപ്പോകാം................  ഉത്തരം  = ഇരുപത്തി രണ്ടു.... ചോദ്യം =  ഖര ഹര പ്രിയ.... മാര്‍ഗം  = കടപയാദി....  എന്നിട്ടും നേരത്തെ ഭൂമി പരത്തിയ പോലൊരു പരത്തു.......... ഏറ്റില്ല പക്ഷെ :-)

ഗണപതിയെ മാത്രം വരച്ച ക്രിസ്ത്യാനിക്കുട്ടി

ഇതില്‍ അധികം പറയാന്‍ എനിക്ക് താല്പര്യം ഇല്ല......  ഉകാരന്റെ ഇത് വരെയുള്ള പോക്ക് വെച്ചു, പുനര്‍ ജന്മം എന്ന ഭാരതീയ ചിന്താ ഗതിക്കുള്ള ഒരു കൊട്ടും ഇതില്‍ ഉണ്ട് എന്നുള്ളത് കൊണ്ടു, നിങ്ങളുടെ സഹ പോളിച്ചടുക്കല്‍ കാരന്റെ ബ്ലോഗ്ഗിനു കൊടുത്ത മറുപടിയില്‍ ഉള്ള സായിപ്പ് പറഞ്ഞ പുനര്‍ ജന്മ  സംഭവം ഒന്ന് ഇരുത്തി വായിക്കാന്‍ മാത്രം ആവശ്യപ്പെടുന്നു....... ആവശ്യം ഉള്ള ആളുകള്‍ക്ക് ഇനിയും അത് പോലെ ഉള്ള അനുഭവ കഥകള്‍  ഇനിയും ഇന്റെര്‍നെറ്റിലും മറ്റും തപ്പി എടുക്കാവുന്നതാണ്... 

പിന്നെ ഉള്ളത് ഗോപാലകൃഷ്ണന്റെ ജോല്സ്യ സംബന്ധം ആയ പ്രസംഗത്തെ പഴയ പോലെ ബുക്ക്‌ എടുത്തു വെച്ചു പരീക്ഷ മാര്‍ക്ക്‌ ഇടല്‍ ആണ്... അതിനിനി പ്രതികരിക്കേണ്ട കാര്യം ഇല്ല.. എന്താണെങ്കിലും അവിടെ ജോല്സ്യതെ അധികം തെറി പറയാത്തത് കൊണ്ടു ഞാന്‍ ഒന്നും പറയുന്നില്ല......... ഗോപാലകൃഷ്ണന് മാര്‍ക്ക്‌ ഇടാന്‍ മാത്രം ഞാന്‍ ആയിട്ടും ഇല്ല......  

ശാസ്ത്രജ്ഞന്റെ ശാസ്ത്രബോധം!

ജോത്സ്യം എന്നത്, ഏതൊരു വിജ്ഞാനത്തെയും പോലെ , നൈപുന്യത്തിനും  ഗുരുത്വതിനും പ്രാധാന്യം ഉള്ള ഒരു മേഖല ആണ്.  നൂറു ശതമാനം കൃത്യത ഉള്ള ഗണിതവും ജ്യോതി ശാസ്ത്രവും ഉള്ളപ്പോലും, സിദ്ധി നേടേണ്ട പ്രവചനവും കൂടെ അതില്‍ ഉള്‍പെടുന്നു.....   "ഞാന്‍ ഈ ഡോക്ടര്‍ മാമനോട് ഒന്നും പറയില്ല.. വേണേല്‍ എന്റെ രോഗം മാറ്റട്ടെ" എന്ന കൊച്ചു കുട്ടിയുടെ ബാലിശം ആയ വാശി മാത്രം ആണ് ജോല്സ്യനോടുള്ള താങ്കള്‍ പറഞ്ഞ വെല്ലു വിളി.................

തിരിച്ചൊരു വെല്ലു വിളി ഞാനും നടത്തട്ടെ? ഞാന്‍ ഈ സമസ്ത ഭൂമുഖത്തും  ഉള്ള ഡോക്ടര്‍മാരെ വെല്ലു വിളിക്കുന്നു...........  തപസ്സു പോലെ ഒരുപാട് ജ്ഞാനം ആര്‍ജിച്ചു ഒരു സമൂഹത്തിനു വെളിച്ചം കൊടുക്കാന്‍ യത്നിക്കുന്ന ഒരു ആചാര്യന്റെ വാക്കുകളിലെ പുഴുക്കുത്തു മാത്രം കണ്ടു പിടിക്കാന്‍ നടക്കുന്ന ഒരു ഞരമ്പ്‌ രോഗി.... അയാള്‍ തൊടാന്‍ പോലും സമ്മതിക്കില്ല.....  വെറുതെ കണ്ടു, ഏതു ഞരമ്ബിനാണ് അസുഖം എന്ന് ഏതെങ്കിലും ഡോക്ടര്‍ പറയുമെങ്കില്‍, ഉകാരന്‍ പറഞ്ഞ വെല്ലു വിളി ഏറ്റെടുക്കാന്‍ പറ്റുന്ന ജോത്സ്യനെ ഞാന്‍ കണ്ടെത്തി തരാം... ഇതെന്റെ വാക്ക്.... പോരെ?  :-)

ഇത്രേം വിശദം  ആക്കല്‍ കഴിഞ്ഞപ്പോള്‍ ഉകാരന്‍ ആരാണെന്ന് മനസ്സില്‍ ആയല്ലോ..... 
ആ ഉകാരന് വേണ്ടി ഞാന്‍ ഇട്ട തലക്കെട്ട്‌ ഒന്ന് വിശദീകരിക്കാന്‍ നിങ്ങള്‍ വായനക്കാര്‍ എന്നെ സഹായിക്കുമോ? 

 ജയ് ഭവാനി!!

Saturday, 17 March 2012

ഇക്കിളി വരുന്ന വഴികള്‍

http://www.youtube.com/watch?v=Mu9X3nz1-Lw&feature=share

ഈ വീടിയോവും ആയി യാതൊരു ബന്ധം ഇല്ലാത്ത കാര്യങ്ങള്‍ ആണ് പറയാന്‍ പോകുന്നതെന്ന് അതുമായി ബന്ധം ഉള്ളവര്‍ ധരിച്ചു കൊള്ളണം എന്ന് താഴ്മയായി അറിയിക്കുന്നു. എന്തെങ്കിലും ബന്ധം പിന്നെയും തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും സ്വാഭാവികം.. ഒരു സമൂഹത്തിന്റെ വിശ്വാസ സംഹിതകളെ ഇത്ര കണ്ടു തെറ്റിധരിച്ചിട്ടും തെറ്റിധരിപ്പിച്ചിട്ടും ഒരു കോടതിയിലോ ആപ്പീസ്സിലോ പോകേണ്ടി വരാത്തത് ആ വിശ്വാസത്തിന്റെ കരുത്തും തെളിമയും കൊണ്ടു മാത്രം ആണ്. 
 
ലോകാ സമസ്താ സുഖിനോ ഭവന്തു!! 

 
അനാചാരങ്ങള്‍ക്കു എതിരെ മറ്റൊരു പടവാള്‍ .... തത്വം അറിയാത്ത മ്ലെച്ഛനു ഇത് പ്രക്ഷേപണം ചെയ്യാന്‍ ഒരു ഇക്കിളി തോന്നി. അത് പ്രക്ഷേപണം ചെയ്യുമ്പോള്‍ കിട്ടുന്ന മതേതരത്വത്തിന്റെ  പിറകില്‍ ഒളിപ്പിച്ച ഹൈന്ദവ ദര്‍ശന നിരാസം തനിക്കു സമ്മാനിക്കാന്‍ പോകുന്ന  ഉത്തരാധുനിക ഇമേജിന്റെ തിളക്കം ഉള്ള കുപ്പായം ആ ഇക്കിളി വര്‍ദ്ധിപ്പിച്ചു.  ഇത് ഇടുമ്പോള്‍ വാ പൊളിച്ചിരുന്നു പോവുന്ന വിശ്വാസികളുടെയും അറിവില്ലായ്മ കൊണ്ട് ഉണ്ടായ നാണം മറയ്ക്കാന്‍ സത്യം ആയ ആചാരങ്ങളെ തള്ളിപ്പറയുന്ന ആധുനിക ഹിന്ദുക്കളുടെയും, പുഴുക്കുത്തുകളില്‍ സന്തോഷിക്കുന്ന മറ്റു രാഷ്ട്രീയക്കാരുടെയും തല എണ്ണിയ ബന്ധപ്പെട്ട ചാനല് ‍മേധാവിക്കും ഇക്കിളിക്ക് കുറവുണ്ടായില്ല.......
 

കണ്ടവനുണ്ടോ ഇക്കിളിയ്ക്ക് വല്ല കുറവും? കിട്ടിയ പാടെ എത്ര സുഹൃത്തുക്കള്‍ക്ക് എത്തിക്കാമോ അത്രയും എത്തിച്ചു. എത്ര പേര്‍ ഞാന്‍ കൊടുത്ത വീഡിയോ കണ്ടു എന്നത് ഇക്കിളിയുടെ അളവ് കോല്‍ ആയി എടുത്തവര്‍ ഇക്കിളിയാല്‍ ആര്‍ത്തു ചിരിച്ചു. ചിലര്‍, സ്വന്തം ഇക്കിളി നന്നേ കുറവായിരുന്നു എങ്കിലും മറ്റുള്ളവരുടെ ഇക്കിളി കണ്ടു, ഇതിലെ ഇക്കിളി എനിക്ക് മനസ്സില്‍ ആവാത്തത് ആയിരിക്കും എന്നോര്‍ത്ത് സമകാലീക പ്രവണതയ്ക് ഐക്യധാര്ട്യം പ്രഖ്യാപിച്ചു.....

 പ്രസ്തുത ആചാരത്തിലെ ഗഹനം ആയ തത്വചിന്ത  അറിയാം എന്നത്,  താന്‍ മനസ്സ് അറിഞ്ഞു നേദിച്ച കള്ളും മത്സ്യവും എല്ലാം അനാചാരം ആണ് എന്ന ആധുനിക ശാസ്ത്ര അവബോധം നിറഞ്ഞു വീര്‍പ്പു മുട്ടി  തുടങ്ങിയ സമൂഹത്തിന്റെ  സദാചാര  മുതലക്കണ്ണീരില്‍ തെന്നി വീഴാന്‍ തുടങ്ങുന്ന പാവം ഹിന്ദുവിന്റെ  ശങ്കയകറ്റുമ്പോള്‍  കിട്ടുന്ന വീരപരിവേഷത്തെ പറ്റിയുള്ള  സ്വപ്നം,  പിന്നെയും തോറ്റു കാവിലെ പാട്ട് മത്സരത്തിനു തയ്യാര്‍ എടുക്കുന്ന മതേതര യോദ്ധാക്കളുടെ അവസ്ഥ, ഇവകള്‍ എന്നിലെ  ഇക്കിളിയെ കലശല്‍ ആക്കിയപ്പോള്‍ എഴുതാതെ തരം ഇല്ലെന്നായി.

പ്രിയരേ, കുറച്ചു ദിവസങ്ങള്‍ മുന്നേ ഉള്ള ഒരു കേബിള്‍ ടീവീ വാര്‍ത്ത ആണ് വിഷയം.  ഡല്‍ഹിയിലെ ഒരു ഭൈരവ ക്ഷേത്രത്തില്‍ വിളമ്പുന്ന കള്ള് ഭാരതീയ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികള്‍ ആയിരുന്നു വിഷയം.

മദ്യം എന്ന് കേള്‍ക്കുന്ന  മാത്രയില്‍ തന്നെ പലരിലും ഒരു ഇക്കിളി ഉണ്ടാവും, പ്രത്യേകിച്ച് കേരളത്തില്‍.. കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള ബീവേരെജു ശാലകളിലെ തിരക്ക് മദ്യത്തിന്റെ സ്വാധീനത്തിന്റെ ഒരു തെളിവാണല്ലോ. എന്തിനു, ഈ വാര്‍ത്ത ക്യാമറയില്‍ പകര്‍ത്തിയ ശേഷം ഉള്ള ശരീരക്ഷീണം മാറ്റിയതും ഒരു പക്ഷെ മദ്യം കൊണ്ടാവാം. എന്താണെങ്കിലും,  ലളിതം ആയി ചിന്തിക്കുന്ന (കപട)സദാചാരിക്ക് മേല്കണ്ട ക്ഷേത്രവും ആചാരവും എല്ലാം ഒരു പ്രശ്നം ആണ് എന്നതില്‍ ആര്‍ക്കും തര്‍ക്കം ഇല്ല... എന്നാല്‍ പ്രസ്തുത ആചാരത്തിന്റെ പിന്നാമ്പുറത്തേക്ക് നമുക്കൊന്ന് കടന്നാലോ?  
സനാതനം ആയ എല്ലാ ആചാരങ്ങളുടെയും ലക്‌ഷ്യം ഈശ്വരനിലേക്കുള്ള ശ്രദ്ധ വര്‍ധിപ്പിക്കുക എന്നതായിരുന്നല്ലോ. സാത്വിക പ്രകൃതിയില്‍ ഉള്ളവര്‍ക്ക് അതായതു മദ്യ-മാംസാദികളില്‍ യാതൊരു താല്‍പര്യവും ഇല്ലാതിരുന്നവര്‍ക്ക് വേണ്ടി ആ പ്രകൃതിയില്‍ ഉള്ള ആചാരങ്ങള്‍ ഉണ്ടായി. എന്നാല്‍ രാജസവും താമസികവും  ആയ പ്രകൃതിയില്‍ ഉള്ള ആളുകള്‍ക്കും ഈശ്വര സാക്ഷല്കാരത്തിന് മാര്‍ഗം വേണം അല്ലോ. അവരെ ജന്മ-ജന്മാന്തരങ്ങള്‍ മദ്യ-മാംസങ്ങളില്‍  തളച്ചിടാതെ ഈശ്വര ആഭിമുഖ്യം സൃഷ്ടിക്കാന്‍ അന്നത്തെ ഋഷിമാര്‍ വിഭാവനം ചെയ്ത ഒരു ആചാരത്തിന്റെ അനുകരണം ആണ് ആ ക്ഷേത്രത്തില്‍ നടന്നത്. ഭക്തി മാര്‍ഗത്തിന്റെ ഒരു പ്രധാന ശില ആയ തന്ത്രശാസ്ത്രത്തോടാണ് ഇതിനു നമ്മള്‍ കടപ്പെട്ടിരിക്കുന്നത്. 

മദ്യം ഒരുവനെ ഈശ്വരനില്‍ നിന്ന് അകറ്റുന്ന ഖടകം ആണ് എന്നതില്‍ തര്‍ക്കം ഇല്ലല്ലോ. അതിന്റെ പിടിയില്‍ നിന്നു പൂര്‍ണ വിടുതല്‍ കിട്ടാത്തവരോട് നിഷ്ഠയോടെ പരം തത്വതിലേക്ക് ഈ  ഇഷ്ട വസ്തു സമര്‍പ്പിക്കുവാന്‍ ഋഷി പറഞ്ഞു. ആ സമര്‍പ്പണം പൂര്‍ത്തിയാക്കിയിട്ടു ബാക്കി വരുന്ന നേദ്യ വസ്തു "ഈശ്വരാ, നിന്നില്‍ നിന്ന് എന്നെ അകറ്റുന്ന ഈ വസ്തുവിനോടുള്ള എന്റെ ആസക്തി ക്രമം ആയി നീ കുറച്ചു തരണേ, ഇപ്പോള്‍ ഞാന്‍ പൂര്‍ണം ആയും മുക്തന്‍ അല്ലാത്തത് കൊണ്ട് നിനക്ക് തന്നതില്‍ ബാക്കി ഞാന്‍ സ്വീകരിക്കുന്നു.." എന്നാ ഭാവനയോടെ സ്വീകരിക്കാന്‍ പറഞ്ഞു.

എത്ര മനോഹരം അല്ലെ? ക്രമേണ ക്രമേണ ആത്മാര്‍ഥത ഉള്ള ആളുകള്‍ക്ക് ഈ മദ്യ ഭ്രമം കുറയും എന്ന് ഉറപ്പാണല്ലോ. പ്രകൃത്യാ  ശൂദ്രത്വം പേറുന്ന, എന്നാല്‍ കര്‍മം കൊണ്ടു ബ്രാഹ്മണ്യം ലക്ഷ്യമിടുന്ന (ബ്രാഹ്മണ്യം എന്ന് പറയുമ്പോള്‍ ഉടനെ തന്നെ പൂണൂല്‍ ഇട്ട ചിലര്‍ ചെയ്ത മോശം കാര്യങ്ങളും പൊക്കി കൊണ്ട് വരരുതേ... ബ്രഹ്മജ്ഞാനം നേടിയ  ഒരു പാട് നല്ല ബ്രാഹ്മണര്‍ നേതൃത്വം നല്‍കിയ സംസ്കാരം തന്നെ ആണ് സനാതന ധര്‍മം) ധീരന്മാര്‍ക്കു വേണ്ടി ഉള്ള മനോഹരം ആയ ഒരു ആചാരം ആണ് ഇതെന്ന് മനസ്സില്‍ ആകുന്നുവല്ലോ.. അവസാനം മദ്യത്തോടുള്ള ഭ്രമം പൂര്‍ണം ആയി തീര്‍ന്നു കഴിഞ്ഞാല്‍ ഈ ആചാരം അവസാനിപ്പിച്ചു ഭക്തന് അടുത്ത സങ്കീര്‍ണ്ണം ആയ പടവുകള്‍ കയറാവുന്നതാണ്.. ജീവിതാവസാനം വരെ കള്ളു കുപ്പിയും ആയി നടക്കാന്‍ ഋഷി പറഞ്ഞിട്ടില്ല...  അങ്ങനെ എത്രപേര്‍ ഭക്തിയുടെ പടവുകള്‍ ഒന്നൊന്നായി കടന്നിരിക്കുന്നു...
 
എന്നാല്‍ നാവിനു പ്രാണനെ തീറെഴുതിയ ദുര്‍ബലചിത്തര്‍ ആരും കാണാതെ ഈ ആചാരം ഉണ്ടാക്കിയ ഋഷിയെ കൊഞ്ഞനം കുത്തുന്നു. തത്വം ഗ്രഹിക്കാത്ത ചില പാവം വിശ്വാസികള്‍ ഈശ്വരന്‍ കള്ളു കുടിച്ചു സന്തോഷിക്കും എന്ന് വിശ്വസിക്കും. അദ്ദേഹത്തിന് കിക്ക് ആവാന്‍ ഞാന്‍ കള്ളു കൊടുത്താല്‍ അദ്ദേഹം സന്തോഷിച്ചു അവസാനം എന്റെ കാര്യം നടക്കും അല്ലോ എന്നും ആശ്വസിക്കും. ആ ആശ്വാസം അവനു കര്മങ്ങള്‍ക്കുള്ള പ്രേരണ ആയാല്‍ അവന്‍ രക്ഷപ്പെട്ടു. അല്ലേല്‍ പൊഹ......
 
ചുരുക്കി പറഞ്ഞാല്‍ കള്ളടിച്ചു തൃപ്തന്‍ ആവുന്ന ദൈവത്തിന്റെ ഉന്മാദത്തിലൂടെ കാര്യം കാണുന്ന മൂന്നാം കിട രാഷ്ട്രീയം അല്ല തത്വത്തില്‍ ഉദ്ദേശിച്ചിട്ടുള്ളത്. കള്ളു അടിക്കുന്ന ഈശ്വരന്‍ എന്ന് കരുതുന്നവരുടെ  നിഷ്കളങ്കം ആയ ആ ഭക്തി അവര്‍ക്ക് താങ്ങും  തണലും ആവുന്നുണ്ട്‌. ആ വീടിയോവില്‍ എത്ര നിഷ്കളങ്കരെ ആണ് ആ വാര്‍ത്ത കൊടുത്ത മ്ലെച്ചന്‍ അഭിമുഖം നടത്തിയത്..എല്ലാര്‍ക്കും പറയാന്‍ ഉള്ളത് ഭൈരവ ഭഗവാന്റെ അപദാനങ്ങള്‍ മാത്രം. എന്നാല്‍ അവന്‍ പറഞ്ഞു വെച്ചത് ഭക്തിയുടെ പ്രസാദം ആയി കിട്ടുന്ന രണ്ടു തുള്ളി മദ്യം കുടിക്കുന്ന കുട്ടി കുടിയന്‍ ആയി പോവുമോ എന്നാണു... ബാറിലേക്കുള്ള വഴി തെറ്റി അമ്പലത്തില്‍ കയറുന്ന തന്തയുടെയും തള്ളയുടെയും മക്കള്‍ അങ്ങനെ പോവും.. എന്നാല്‍ അത് ഭഗവന്‍ ആണ്.... അദ്ദേഹം അധികാരി ആയിട്ടുള്ള ഈ മദ്യത്തിന്റെ പ്രസാദം ഭക്തി പുരസ്സരം അല്പം കഴിക്കണം എന്ന് മക്കളെ പഠിപ്പിക്കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ അങ്ങനെ പോവില്ല.. ഇമ്മാതിരി ക്ഷേത്രങ്ങളെ മുതലെടുത്ത്‌ കള്ളും പുട്ടും അടിച്ചു ജീവിക്കുന്നവന് മുക്തി കൊടുക്കുന്ന സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം അല്ലല്ലോ സനാതന ധര്‍മം. അത് കൊണ്ട് അവരെ നമ്മുടെ ചിന്താ മണ്ഡലത്തില്‍ നിന്നെ ഒഴിവാക്കി കൂടെ?
 
കള്ള് നേദിക്കുന്നത് കാണുമ്പോള്‍ ഇത് വായിക്കുന്ന ഒരു സനാതന വിശ്വാസിയും കള്ള് ഭഗവാന്റെ ശരീരമോ രക്തമോ അല്ലെങ്കില്‍ വേറെ എന്തെങ്കിലുമോ എന്ന് ധരിക്കാതെ, ആ മ്ലേച്ച വസ്തുവിനോടുള്ള ആസക്തി നിര്‍ത്താന്‍ ഉള്ള ഋഷി വിരചിതം ആയ ഒരു ചടങ്ങ് എന്ന് മാത്രം കരുതി തുടങ്ങിയാല്‍ ഞാന്‍ ക്രുതാര്‍ത്താന്‍ ആയി... 
ഈ തത്ത്വം അറിയാതെ, വിശ്വാസത്തെ കളി ആക്കി കൈ അടി നേടുന്ന രാഷ്ട്രീയക്കാര്‍
കള്ളു കുടിക്കുന്ന ഈശ്വരന്‍ എത്ര മ്ലെച്ചന്‍ ആണ്? ഇതിനു പിറകെ പോവുന്ന ആളുകള്‍ എത്ര മണ്ടന്മാര്‍ ആണ് എന്നെല്ലാം ഉറക്കെ ചോദിക്കും.. പത്തു പേരോട് ചോദിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യും...

ഇത്രയും ഒക്കെ ആണ് ഈ വീഡിയോയുടെ സംപ്രേക്ഷണ വിതരണ പുനര്‍ വിതരണ കാര്യത്തില്‍ നടന്നത്. എന്നാല്‍ ഏറ്റവും സങ്കടകരം ആയ കാര്യം അതിന്റെ ഇടയില്‍ ഈ വീഡിയോ പിടിച്ച മ്ലെച്ചന്‍ ഇടയ്കിടയ്ക്ക് നിഷ്കളങ്കര്‍ ആയ വിശ്വാസികളോട് "എന്തിനു ഇവിടെ വന്നു, എങ്ങനെ ഉണ്ട് അനുഭവം, വല്ലതും  നടക്കുന്നുണ്ടോ"
എന്ന മട്ടില്‍ എല്ലാം ചോദ്യങ്ങള്‍ ചോദിച്ചു ഉത്തരങ്ങള്‍ നേടുന്നുണ്ടായിരുന്നു. ഇതെല്ലാം ഹിന്ദിയില്‍ ആയിരുന്നു..
എന്നിട്ട് മലയാളത്തില്‍ ഈ വിശ്വാസങ്ങളുടെ അപകടത്തെ പറ്റിവാചാലന്‍ ആവുന്നു..... എത്ര അപകടകരം? അല്പം ഉളുപ്പ് ഉണ്ടായിരുന്നെങ്കില്‍ ചെയ്യേണ്ടി ഇരുന്നത്, എന്തിനാ ഇത് പോലെ അനാചാരങ്ങള്‍ ചെയ്യാന്‍ വരുന്നത്, കള്ളു കുടിക്കുന്ന ഈശ്വരന്‍ മണ്ടനും മ്ലെച്ചനും അല്ലെ എന്നെല്ലാം ആണ് വിശ്വാസികളോട് ചോദിക്കേണ്ടിയിരുന്നത്.... ഒരു പക്ഷെ അനാചാരം, മ്ലെച്ചന്‍ എന്നിവയ്ക്ക് ഉള്ള ഹിന്ദി പടങ്ങള്‍ അറിയാത്തത്  കൊണ്ടായിരിക്കാം. അങ്ങനെ ആണെങ്കില്‍ ഒരു എളുപ്പ വഴി - ഞാന്‍ ഉപയോഗിക്കുന്നത് പറഞ്ഞു തരാം... - അവസാനത്തെ "അം" ശബ്ദം കളഞ്ഞാല്‍ മതി :-) അതായത് "അനാചാര്‍", "മ്ലേച്" എന്നൊക്കെ ഒന്നടിച്ചു നോക്കിയാല്‍ മതി....   ഒത്തു കിട്ടിയാലോ? അതെ അത് തന്നെ...  ഉദ്ദേശിച്ചത് നല്ല നാടന്‍ ഡല്‍ഹി തല്ലു തന്നെ...  :-D


ഹോ..  അറിയാവുന്ന കാര്യങ്ങളും മാക്സിമം തമാശയും എല്ലാം പറഞ്ഞു എന്ന് തോന്നുമ്പോ എന്തൊരു ഇക്കിളി............. പക്ഷെ ഈ അടുത്ത ദിവസം മാനജെര്‍ വീട്ടില്‍  ഉണ്ടാക്കിയ വൈന്‍ കൊണ്ടു വന്നത് കുറച്ചു കഴിച്ചപ്പോള്‍ ഉണ്ടായ ഇക്കിളി നല്ല ഓര്മ ഉള്ളത് കൊണ്ടു ഒരു കാര്യം ഉറപ്പാണ്.... മേല്‍ പറഞ്ഞ തത്വം ഒരു പാട് ഒരു പാട് ഇനിയും മനനം ചെയ്തു അനുഷ്ടിച്ചു ഈ ഉള്ളവനും പോകുവാന്‍ ഏറെ ദൂരം ഇനിയും ഉണ്ട്... ഇക്കിളികള്‍ക്ക് വിട!!!

ഡല്‍ഹിയിലെ ഞാന്‍ കാണാത്ത ഭൈരവ ഭഗവാനെ, പറശ്ശിനിക്കടവ് മുത്തപ്പാ, നിന്നെ അറിയാതെ കുടിച്ചു പോയ കള്ളു കുപ്പികള്‍ക്ക് ആയിരം ക്ഷമാപണം.... ഇനി എങ്കിലും ആസക്തികള്‍ കുറച്ചു കൈ പിടിച്ചുയര്‍ത്താന്‍ കനിയണേ...

Friday, 16 March 2012

വിഷപ്പുക തുപ്പുന്ന കപട സൂര്യന്മാര്‍ എന്തറിഞ്ഞൂ വിഭോ?


ബ്ലോഗിങ്ങ് എന്ന സങ്കേതത്തിലേക്ക് ഈ ഉള്ളവന്‍ നിങ്ങളുടെ അനുവാദത്തോടെ കടക്കട്ടെ ... അവതരിപ്പ്ക്കാന്‍ ആഗ്രഹം ഉള്ള അസംഖ്യം തെറ്റിദ്ധരിക്കപ്പെട്ട ഹൈന്ദവ ചിന്താ സരണികള്‍ കൈ എത്തും ദൂരത്തു തന്നെ ഉണ്ട്. ഏതില്‍ തുടങ്ങണം എന്ന് നിശ്ചയം ഇല്ല. ഈ അടുത്ത് ഇടപെട്ടു അത്യാവശ്യം ചീത്ത കിട്ടിയ ഒരു ലേഖകന്റെ മറ്റൊരു ലേഖനത്തോടുള്ള വിയോജനക്കുറിപ്പോടെ തുടങ്ങട്ടെ.... രക്തം കണ്ടു ഇറങ്ങിയാല്‍ ഉള്ള ഈ രംഗത്തെ നില നില്പിന്റെയും പ്രശസ്തിയുടെയും സാധ്യതകള്‍ എന്നെ പ്രചോദിപ്പിക്കുന്നു :-) സോഷ്യലിസ്റ്റ്‌ രാഷ്ട്രീയ മത പ്രസ്ഥാനങ്ങളെ പോലെ എളുപ്പം ദഹിക്കുന്ന ദര്‍ശനങ്ങള്‍ അല്ല എന്നത് കൊണ്ടു തന്നെ ഇവിടുത്തെ പ്രതീകങ്ങള്‍ എന്തെന്ന് മനസ്സില്‍ ആക്കാന്‍ അമ്പലത്തില്‍ നിന്നു വീട്ടില്‍ കയറാത്തവര്‍ക്കു പോലും പലപ്പോഴും പറ്റാറില്ല. അത് കൊണ്ടു തന്നെ മുറി വൈദ്യന്മാരുടെ വിമര്‍ശനങ്ങള്‍ക്ക് നട്ടെല്ല് നിവര്‍ത്തി മറുപടി പറയാന്‍ ഗതി കെട്ട ഹിന്ദുവിന് കഴിയാറില്ല. അങ്ങനെ ഉള്ള ആര്‍ക്കും കൊട്ടാവുന്ന ഹിന്ദു ചെണ്ടകള്‍ക്ക് വേണ്ടി ഞാന്‍ ഈ രചന സമര്‍പ്പിക്കുന്നു.

http://surajcomments.blogspot.in/2010/02/pseudosciencegopalakrishnanindian.html എന്ന ബ്ലോഗ്‌ ആണ് ഇന്നത്തെ ചിന്താ വിഷയം. ഗോപാലകൃഷ്ണന്‍ എന്ന സനാതന ധര്‍മ ചിന്തകന്റെ/പ്രാസങ്ങികന്റെ തെറ്റുകളും കുറവുകളും പ്രതിപാദിച്ചിരിക്കുന്ന ഈ ബ്ലോഗ്ഗിനെ പരിശോധിക്കുന്നതിന് മുന്നേ ചെറുതല്ലാത്ത ഒരു ആമുഖം ചേര്‍ത്തോട്ടെ?

ജന്മം കൊണ്ടു ഹിന്ദു ആയ പല തരം ആളുകള്‍ ഉണ്ട്. . ചിലര്‍ക്ക് ഗുരുക്കന്മാര്‍ പറഞ്ഞത് അപ്പാടെ സ്വീകരിക്കുന്നതിനു ടെസ്റ്റ്‌ ട്യൂബിന്റെ സാക്ഷ്യ പാത്രം വേണ്ടി വരാറില്ല. മറ്റു ചിലര്‍ അല്‍പ വിശ്വാസികള്‍ ആയിരിക്കും. പക്ഷെ അവര്‍ക്ക് വേണ്ട അത്ര വിവരങ്ങള്‍ കിട്ടിയാല്‍ അവരെയും വിശ്വാസത്തിന്റെ അത്ഭുത പാതയില്‍ എത്തിക്കാന്‍ സാധിക്കും. മറ്റു ചിലര്‍ മറ്റു മത വിശ്വാസികളുടെ ഇടയില്‍ സ്വന്തം സ്വീകാര്യത വര്‍ധിപ്പിക്കാന്‍ വേണ്ടി മതേതരം കളിക്കുന്നതിന്റെ കൂട്ടത്തില്‍ അറിയാത്ത കാര്യങ്ങളില്‍ പൂര്‍വികരെ തെറി പറഞ്ഞു പേര് നേടും. സ്വന്തം അപ്പൂപ്പന്റെ അപ്പൂപ്പനെക്കാള്‍ ഭാരതീയന്റെ മനസ്സില്‍ ഭാരതീയതയെ കരി വാരി തേച്ചു എന്ന് അഭിമാനം പൂണ്ട മെക്കാളെ അപ്പൂപ്പനെ ആണ് അവര്‍ക്ക് പഥ്യം. ഒരു തിരുത്തല്‍ വന്നാല്‍ അവരും ഒരു പക്ഷെ സത്യം അന്ഗീകരിക്കും. ഏറ്റവും അപകടകാരികള്‍ ആയ മറ്റൊരു കൂട്ടം ഉണ്ട്. അവര്‍ കഴിവേറിയ( കഴിവ് കൂടിയ) കൊലപാതകികള്‍ ആണ്. അവര്‍ സ്വന്തം കഴിവിനെ നേര്‍വഴിക്കു ഉപയോഗിക്കാതെ സത്യങ്ങളെ വളച്ചൊടിച്ചു തെറിയുടെ തേര്‍വാഴ്ച കാണിച്ചും ആഖ്യാനപ്പെരുമയേക്കാള്‍ ആക്രോശപ്പെരുമയെ ആശ്രയിച്ചും വ്യാജം ആയ ഒരു ആത്മരതി അനുഭവിക്കുന്നു എന്ന് വരുത്തി തീര്‍ത്തു ജീവിക്കും. ഈ അവസാന തരക്കാര്‍ക്കൊഴികെ ആര്‍ക്കും സംവദിക്കാം. തെറിയെ തെറി കൊണ്ടു നേരിടുന്ന രീതിയില്‍ നിന്നു എനിക്ക് രക്ഷ നേടണം എന്നുള്ള ആഗ്രഹം ആണ് ഈ മുന്‍‌കൂര്‍ ജാമ്യത്തിന്റെ കാരണം :-)


സര്വസമ്മതം ആയ (well known and widely followed) "ആധുനിക ശാസ്ത്ര" സിദ്ധാന്തങ്ങള്ഈശ്വര തത്വത്തിനു സ്ഥാനം കല്പിക്കാത്തപ്പോള്സനാതന ധര് സ്ഥാപകര്ആയ ഋഷിമാര്അന്തിമം ആയി ഈശ്വരീയതയില്തന്നെ ഊന്നിയ കാഴ്ചപ്പാടുകള്ആണ് ഭൌതിക വിഷയങ്ങള്കൈകാര്യം ചെയ്തഗ്രന്ഥങ്ങളില്പോലും അവലംബിച്ച് കണ്ടിട്ടുള്ളത്. ശാസ്ത്രം എന്നാല്‍ നിര്ധേശിക്കപ്പെട്ടിട്ടുള്ളത് എന്നെ ഉള്ളൂ. സ്ഥൂലം ആയ കാര്യങ്ങളില്‍ മാത്രം അഭിരമിച്ചിരുന്നത് കൊണ്ടാണ് സൂക്ഷ്മം ആയ തലത്തിലേക്ക് "ആധുനിക ശാസ്ത്രം" നടന്നടുക്കുമ്പോള്‍ അതിനു അല്പം അന്സെര്ടനിട്ടി വരുന്നത്.സ്ഥൂലം എന്നാല്‍ "ആധുനിക" ശാസ്ത്രത്തിനു അളക്കാന്‍ സാധിച്ചിട്ടുള്ളതും സൂക്ഷ്മം എന്നാല്‍ മറിച്ചുള്ളതും എന്നും മനസ്സില്‍ ആക്കുക. പാശ്ചാത്യ ലോകം പ്രാചീന ഭാരതത്തോളം സമ്പന്നം ആയ ഭൂത കാലം ഇല്ലാതെ തന്നെ ഭൌതിക ജീവിതത്തില്‍ വളരെ ഏറെ മുന്നേറിയപ്പോള്‍ പാരമ്പര്യത്തിന്റെ ഊര്‍ജ്ജം കൊടുത്തു ഭാരതീയരില്‍ കൂടി ഉന്നതം ആയ ഭൌതിക വികാസങ്ങള്‍ നേടാന്‍ ഉള്ള ത്വര സൃഷ്ടിക്കാനും‍, ആ വികാസത്തിലൂടെ ആത്മതലത്തില്‍ മുന്നേറാന്‍ ഉള്ള ഊര്‍ജം കൊടുക്കാനും ‍ എല്ലാം അക്ഷീണം കഷ്ടപ്പെടുന്ന ഒരു നിസ്വാര്‍ത്ഥ സേവകന്‍ ആയിട്ടാണ് സനാതന ധര്‍മ വിശ്വാസികള്‍ ഗോപാലകൃഷ്ണന്‍ സാറിനെ കണ്ടിട്ടുള്ളത്. അല്ലാതെ സനാതന ധര്‍മം കൊണ്ടു മാത്രം ആണ് ആധുനിക ലോകം ഇങ്ങനെ ആയതു എന്നും നിലനില്‍ക്കുന്നത് എന്നും സത്യസന്ധത ഉള്ള ഒരു വിശ്വാസിയും കരുതുമെന്ന് തോന്നുന്നില്ല. ഗോപാലകൃഷ്ണന്‍ സാറും അങ്ങനെ തന്നെ.
അദ്ദേഹം യുടുബിലും മറ്റും ഇട്ടിരിക്കുന്ന വീഡിയോകള്‍ ഒരു പ്രബന്ധ/ഗവേഷണ വിവര അവതരണം അല്ല. വിശ്വാസികളെ പ്രസംഗ മാധ്യമത്തിലൂടെ ശാക്തീകരിക്കുമ്പോള്‍ വരാവുന്ന ചെറിയ പിശകുകളെ പര്‍വതീകരിച്ച്, ഒരു സംസ്കൃതിയെ തന്നെ പരോക്ഷം ആയി അധിക്ഷേപിക്കുന്ന ഈ ബ്ലോഗ്‌ ഏറ്റവും ന്യൂനം ആയ പ്രതിപക്ഷ ബഹുമാനം പോലും പുലര്തുന്നില്ലല്ലോ എന്ന് ഓര്‍ത്തു വേദനിച്ചു പോവുന്നു. വിമര്‍ശനം വ്യക്തി തലത്തിലേക്ക് അധിക്രമിച്ചു കയറിയിരിക്കുന്നു. അദ്ദേഹം വിയര്പൊഴുക്കി നേടിയ എല്ലാ വിജ്ഞാനത്തെയും, അവതരിപ്പിച്ച എല്ലാ ആദര്‍ശങ്ങളേയും, എഴുതി പ്രസിദ്ധീകരിച്ച എണ്ണമറ്റ ഗ്രന്ഥങ്ങളെയും എല്ലാം വളരെ മോശം ആയ ഭാഷാ പ്രയോഗങ്ങളോടെ, ന്യായീകരണം കണ്ടെത്താന്‍ കഴിയാത്ത വൈര നിര്യാതന ബുദ്ധിയോടെ, എന്ത് കൊണ്ടു എന്ന് പല സംശയങ്ങളും ജനിപ്പിക്കുന്ന പരസ്പര വിരുദ്ധം ആയ സമീപനങ്ങളോടെ, ഖണ്ഡിച്ചു എന്ന് വരുത്തി തീര്‍ത്തു ചിരിക്കുന്ന അബദ്ധ ജടിലം ആയ ഈ ബ്ലോഗ്‌ കാണുമ്പോള്‍ അടിക്കുവാന്‍ വടി ഉണ്ടായിട്ടും എടുക്കാന്‍ അറിയാത്ത നിസ്സഹായരായ സനാതന വിശ്വാസികളുടെ ബലത്തിനായി അറിയാവുന്ന ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഈ ബ്ലോഗ്ഗില്‍ പലയിടത്തും ചില ഋഷീശ്വരന്മാരുടെ ചിന്തകള്‍ക്ക് സ്കൂള്‍ നിലവാരം മാത്രമേ ഉള്ളൂ എന്ന് ലേഖകന്‍ സഹതപിക്കുന്നുണ്ട്/പുച്ചിക്കുന്നുണ്ട്. "പരബ്രഹ്മം സൂപ്പര്‍ കമ്പ്യൂട്ടറാണോ ആകാശത്ത് എവിടെയോ കത്തുന്ന തീയാണോ എല്ലാ അണുവിലും നിറയുന്ന വല്ല "എനര്‍ജി"യുമാണോ തലേല്‍ മയില്‍ പീലീം വച്ച് ഫ്ലൂട്ട് വായിക്കുന്ന കാമുകനാണോ ലിംഗ-യോനീ കല്ല് കൊത്തുകളില്‍ കുടിയിരിക്കുന്ന സുനാപ്പിയാണോ എന്നതൊന്നും ലേഖകന്റെ വിഷയമല്ല" എന്ന് തന്റെ മറ്റൊരു ലേഖനത്തില്‍ പ്രതികരിച്ച ലേഖകന്റെ യോഗ സൂത്ര നിരൂപണത്തില്‍ ഉള്ള യോഗ്യത ചോദ്യം ചെയ്യേപ്പെടെണ്ടത് തന്നെ ആണ്.
എന്താണെങ്കിലും സ്കൂള്‍ നിലവാരത്തില്‍ ഉള്ള ഋശീശ്വരന്‍ മാരുടെ ചിന്തയുടെ ഒരു ഉദാഹരണം പറയാതെ ഇരിക്കാന്‍ തോന്നുന്നില്ല....പൈതഗോറസ് എന്ന ഗ്രീക്ക് ഗണിതജ്ഞന്‍ ആണല്ലോ നമ്മുടെ കണ്ണില്‍ മട്ട ത്രികോണത്തിന്റെ കര്‍ണ്ണത്തിന്റെ നീളം (length of the hypotenuse = square root of the sum of the squares of base and altitude) ആദ്യം അളന്ന മഹാന്‍. ഇദ്ദേഹത്തിനും നൂറ്റാണ്ടുകള്‍ മുന്‍പേ എന്ന് സായിപ്പിന്റെ കാര്‍ബണ്‍ ടേട്ടിംഗ് കണക്കുകള്‍ പോലും വിഷമത്തോടെ അങ്ങീകരിക്കുന്ന ബൌധായന സുല്ബ സൂത്രങ്ങള്‍ ഇതിനെ പറഞ്ഞു വെച്ചത് എങ്ങനെ എന്നറിയുമോ? ദീര്‍ഖ ചതുരത്തിന്റെ വശങ്ങള്‍ നീളം ഉള്ള സമ ചതുരങ്ങളുടെ വിസ്തീര്‍ണ്ണങ്ങളുടെ തുക ആണ് അതിന്റെ വികര്ണം വശം ആയി വരുന്ന സമചതുരത്തിന്റെ വിസ്തീര്‍ണ്ണം എന്ന്... ( മൂന്നാം ക്ലാസ്സിലെ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി - if a and b are the sides of a rectangle, a^2 and b^2 are the areas of the squares whoses sides are equal to the length and breadth of the rectangle. sq.rt(a^2+b^2) is the diagonal of the rectangle and the area of a square with that much length as side = a^2 + b^2 sq. units. ) ഇതില്‍ നിന്നു പൈതഗോറസ് സിധാന്തതിലേക്ക് എത്താന്‍ എത്ര ദൂരം? :-)




പതഞ്ജലിയുടെ യോഗശാസ്ത്രം ശാസ്ത്രം എന്ന് പറയുന്നത് ശരിക്കും യോഗ സൂത്രങ്ങള്‍ എന്ന സംഹിതയെയാണ് (collected work).ഗണപതിക്ക് വച്ചതേ കാക്ക കൊണ്ടുപോയി ! അത് പോട്ടെ, ബാക്കി നോക്കാം.
യോഗ സൂത്രങ്ങളിലൂടെ നിര്‍ദേശിക്കപ്പെട്ട ഒരു വിജ്ഞാന ശാഖ എന്ന നിലയ്ക്ക് അതിനെ ശാസ്ത്രം എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്? ആചാര്യന്മാര്‍ നിര്‍ദേശിക്കുന്ന യോഗ പോലൊരു ശാഖയെ ശാസ്ത്രം എന്ന് വിളിച്ചതിലും വിമര്‍ശനം!!




ആദ്യം പരിണാമ സിദ്ധാന്ത വിവാദത്തിലേക്കു - അതില്‍ എഴുതിയ ആളുടെ പ്രസ്തവങ്ങളിലെ അപകടങ്ങളിലേക്ക്....
ബുദ്ധമതത്തിന്റെ സാംഖ്യപാരമ്പര്യവുമായി സാമ്യം സുവ്യക്തം -
സനാതന ചിന്താ മണ്ഡലത്തിലെ ഷഡ് ദര്‍ശനങ്ങളിലെ ഒന്നായ സാംഖ്യം അല്ലാതെ ബുദ്ധ മതത്തിനു വേറൊരു സാംഖ്യം ഉണ്ടായിരുന്നോ? :-) പ്രസംഗ മദ്ധ്യേ ഒന്നാം അധ്യായം രണ്ടാം വാചകം എന്നത് രണ്ടാം അധ്യായം നാലാം വാചകം എന്ന് പറയുന്നത് കൊണ്ട് ഫലത്തില്‍ ഒന്നും സംഭവിക്കുന്നില്ലല്ലോ.. പക്ഷെ ഇതേ പോലെ ഉള്ള വാചകങ്ങളെ ആണ് തെറ്റിദ്ധരിപ്പിക്കല്‍ എന്ന് പേരിട്ടു വിളിക്കേണ്ടത്....
"സാംഖ്യം+ ഹിന്ദുവിന്റെ അല്ല" എന്നോ മറ്റോ എഴുതി ഗൂഗിള്‍ ഇല്‍ തെരഞ്ഞപ്പോള്‍ ബുദ്ധ മതവും ആയുള്ള സാമ്ഖ്യതിന്റെ ഒരു വാചകമോ മറ്റോ കണ്ടാല്‍ അപ്പോളെ അത് ഹിന്ദുവിന്റെ കയ്യീന്ന് അടിച്ചു മാറ്റിക്കോ.. എന്റെ സുഹൃത്തേ, ബുദ്ധ മതവും സ്വസ്തീകം ആയ വിചാരങ്ങള്‍ പഠിക്കുന്നത് കൊണ്ടു മാത്രം ആണ് താങ്കള്‍ക്ക് ഈ അബദ്ധം എവിടുന്നോ കിട്ടിയത്..... തിരുത്തും അല്ലോ അല്ലെ?
2.(ആന്തരിക) പ്രകൃതിയെ പൂര്‍ത്തീകരിക്കുകവഴി മറ്റൊരു ജന്മരൂപത്തിലേയ്ക്ക് (ജാതി=ജനിച്ച) മാറുന്നു.
ഇത് വരെ വളരെ ശരിയാണ്. കഴിഞ്ഞ ജന്മത്തിലെ കര്‍മങ്ങള്‍ സംഭരിച്ച വാസനകള്‍കും സംസ്കാരങ്ങല്കും അനുസരിച്ച് ഉള്ള പ്രകൃതി പൂര്‍ത്തി ആവുമ്പോ ജാത്യന്തര പരിണാമം ( മറ്റൊരു ജാതിയിലേക്ക് - ഇത് ദേവന്‍ ആവാം, അസുരന്‍ ആവാം, പ്രാണിയും ആവാം മരവും ആവാം അല്ലെങ്കില്‍ മുക്തിയും ആവാം ... എല്ലാം ഈ ജന്മത്തിലെ കര്‍മങ്ങള്‍ കൂടി അനുസരിച്ച് ).. വ്യക്തം ആക്കിയാല്‍ - ഇതിനു മുന്നേ ഉള്ള ജന്മത്തിലെ കര്‍മ സഞ്ചയത്തിന് അനുസരിച്ച് സ്വപ്രകൃതി അനുഷ്ടിക്കേണ്ടത് എല്ലാം ചെയ്തു കഴിഞ്ഞാല്‍ ഈ ജന്മത്തിലെ കര്മങ്ങളെ വഹിച്ചു കൊണ്ടുള്ള ഒരു ജീവ ജാതിയിലേക്ക് ആത്മാവ് കുടിയിരുത്തപ്പെടുന്നു. ഇതില്‍ ഒരു പരിണാമവും കാണാന്‍ പറ്റുന്നില്ല അല്ലെ? :-)
പരിണാമ സിദ്ധാന്തം എന്താണ് ? ഓരോ ജീവ ജാലവും അവ നിലനില്പിനായി ചെയ്യുന്ന പ്രവൃത്തികള്‍ക്ക്‌ അനുസരിച്ച് ശാരീരികം ആയ പരിണാമങ്ങള്‍ക്ക് വിധേയം ആവുന്നു.ഉദാ: ജിറാഫു തല നീട്ടി നീട്ടി അതിന്റെ തല നീണ്ടു വരുന്നു. ഇത് ഒരു ജീവ ജാതിയില്‍ സംഭവിക്കുന്ന പരിണാമവും യോഗ ശാസ്ത്രം പറയുന്നത് ഒരു ജാതിയില്‍ നിന്നു കര്മാനുസാരി ആയി നടക്കുന്ന മറ്റൊരു ജാതിയിലെക്കുള്ള പരിണാമവും ആണ്.
പതിവ് പോലെ, പാശ്ചാത്യ ലോകം ശരീരത്തിനും ഭാരതീയ ചിന്ത ആത്മാവിനും പ്രാധാന്യം കൊടുത്തിരിക്കുന്നു. രണ്ടും പരിണാമങ്ങളെ പറ്റി തന്നെ ആണ് പറയുന്നത്.. ഡാര്‍വിന്‍ ന്റെ പരിണാമം തന്നെ ആണ് യോഗയില്‍ എന്ന് എനിക്ക് തോന്നുന്നില്ല..
യോഗയ്ക്ക് നിലനില്‍കാന് വേണ്ടി, ‍ ഇനിയും പൂര്‍ണം ആയി അന്ഗീകരിക്കപ്പെടാത്ത ഒരു സാധ്യത മാത്രം ആയ ഡാര്‍വിന്‍ ന്റെ പരിണാമത്തിന്റെ സഹായം വേണം എന്ന് തോന്നുന്നില്ല.. ലോകം മുഴുവനും പലയിടങ്ങളിലും വികൃതം ആയിട്ടാണെങ്കിലും യോഗയുടെ പ്രയോജനം അനുഭവിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.
ഇതില്‍ പരിണാമസിദ്ധാന്തവുമില്ല, ഡാര്‍വിനിസവുമില്ല...
പകുതി ശരിയാണ്. ഇതില്‍ ദാര്‍വിനിസം ഇല്ല. പക്ഷെ പരിണാമ സിദ്ധാന്തം ഉണ്ട്. വേറൊരു തലത്തില്‍. അത് ഉദാത്തം ആയി കാണുന്നവര്‍ അങ്ങനെ എടുത്തോട്ടേ അല്ലെ? ഡാര്‍വിന്‍ പറഞ്ഞ സാധ്യതയെ തൊഴുതോളൂ. സായിപ്പ് പറഞ്ഞ വേറൊരു കഥ പറയട്ടെ? :-)
http://www.soulsurvivor-book.com/ . ഇത് പോലെ അനേകം കഥകള്‍ ഇനിയും ഉണ്ട്. ഉറക്കം നടിക്കാത്ത ബുദ്ധിയും വിലക്കെടുക്കാത്ത യുക്തിയും ഉണ്ടെങ്കില്‍ ഡാര്‍വിന്റെ കഥയെക്കാള്‍ മെച്ചം പതജ്ഞലിയുടെ കഥ തന്നെ എന്ന് മനസ്സില്‍ ആക്കാന്‍ പ്രയാസം ഉണ്ടോ?
ഈ വാചകം 6-ആം അധ്യായത്തിലല്ല. പതഞ്ജലിയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന യോഗസൂത്രങ്ങളില്‍ ആകെ 4 അധ്യായങ്ങളേ ഉള്ളൂ -സമാധി, സാധന, വിഭൂതി, കൈവല്യം എന്നിങ്ങനെ 4 പാദങ്ങള്‍. ഗോപാലകൃഷ്ണന് പി.എഛ്.ഡികള്‍ സെക്കന്റ് വച്ച് കിട്ടിക്കൊണ്ടിരിക്കുന്നതുകൊണ്ട് ആറോ എട്ടോ അധ്യായമൊക്കെ ആക്കാമാരിക്കും !
നിലവാരം കുറഞ്ഞ വിമര്‍ശനം. പീ എച് ഡീ കളെ വെറുതെ വിടൂ.. ഒരു പ്രസംഗം ആണ്. നോക്കി വായിക്കുന്നതല്ല.. ചെറിയ അക്ഷരതെറ്റുകള്‍ ഒക്കെ ക്ഷമിക്കൂ.. മനുഷ്യത്വം കാണിക്കൂ :-)
ഏക സമയേ ച ഉഭയേ അനവധാരണം - 20.മനസിന് ഒരേ സമയം രണ്ടും ഗ്രഹിക്കാനുള്ള കഴിവില്ല. അതായത്, ബോധത്തെപ്പോലെ മനസിന് ഒരേസമയം സ്വയം തിരിച്ചറിയാനും മറ്റ് വിഷയങ്ങളെ ഗ്രഹിക്കാനും പറ്റില്ല എന്ന് -
കാന്‍സ് ഫെസ്റ്റിവലില്‍ അവാര്‍ഡുകിട്ടിയ സം‌വിധായകന്‍ കമ്പിപ്പടം പിടിക്കാന്‍ പോകുന്നതിനേക്കാള്‍ കഷ്ടമാണ് ഈ പി.എഛ്.ഡികളൊക്കെ കിട്ടിയ ഗോപാലകൃഷ്ണന്‍ ഈ സ്കൂള്‍ നിലവാരത്തിലുള്ള ശാസ്ത്ര തത്വത്തെ ഇങ്ങനെ വ്യഭിചരിക്കുന്നത്
കാന്‍സ്‌ ഫെസ്റ്റിവലും കമ്പിപ്പടവും - കൊള്ളാം. നല്ല പ്രയോഗം. ആ നിലവാരത്തില്‍ തന്നെ ഒരു ഉദാഹരണം പറഞ്ഞോട്ടെ? എട്ട് സുഷിരങ്ങള്‍ ഉള്ള ഓടക്കുഴല്‍ കാണുമ്പോള്‍ തങ്ങളുടെ സ്വഭാവം വെച്ചു അത് വെറും ഒരു ഫ്ലൂട്ടാണ്. പക്ഷെ സാധാരണക്കാരന്‍ ആയ ഒരു ഹൈന്ദവന് അത് ഭഗവാന്റെ ചിഹ്നം ആണ്. അതിനെക്കാള്‍ ഉയര്‍ന്ന തലത്തില്‍ ഉള്ള ഒരു യോഗിക്ക് അത് സപ്ത ചക്രങ്ങളും പിന്നിട്ടു മഹാ ബിന്ദുവിലെ ജീവ - പരമ ആത്മാക്കളുടെ ലയം ധ്വനിപ്പിക്കുന്ന ഒരു സനാതന പ്രതീകം ആണ്. ഒരേ വസ്തു തന്നെ പല ചിതങ്ങളില്‍ പല ചിത്രങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പതഞ്‌ജലിയും പറഞ്ഞത് ഇതൊക്കെ തന്നെ.... ഗോപാലകൃഷ്ണന്‍ സാറിനെ നേരിട്ടല്ലെങ്കിലും ഒരു പാട് ഗ്രന്ഥങ്ങളിലൂടെ അറിയാവുന്ന, അദ്ധേഹത്തിന്റെ ജ്ഞാനത്തില്‍ ഒരു സംശയവും ഇല്ലാത്ത ഞാന്‍ ആലോചിച്ചപ്പോള്‍ എനിക്ക് കിട്ടിയ ചില അന്സേര്ടനിടി ചിന്തകള്‍ പറയട്ടെ.
അന്സേര്ടനിടി പ്രിന്സിപില്‍ ഇന്നും വളര്‍ന്നു കൊണ്ടിരിക്കുന്ന ക്വാണ്ടം ഫിസിക്സ്‌ ഇന്റെ വളര്‍ച്ചയിലെ ഒരു ആധാരശില ആണ്. ഇന്നും അതൊരു സാധ്യത ആണ്. സാധിക്കാത്ത കാര്യങ്ങളെ നമുക്കു സിദ്ധാന്തം എന്ന് പറയാന്‍ വയ്യ. സിദ്ധിച്ച കാര്യങ്ങള്‍ ആണ് സിദ്ധാന്തങ്ങള്‍. രണ്ടും കൂടെ അളക്കാന്‍ പറ്റില്ല എന്നത് നാളെ മാരിക്കൂടെന്നു എന്താണ് ഉറപ്പ്?
പാതന്ജല യോഗം ചമച്ച ഋഷിയെ അണ്ണന്‍ എന്ന് വിളിച്ചത് മനോഹരം ആയിരിക്കുന്നു. കോടി ജനങ്ങള്‍ക്ക്‌ നന്മ കൊടുത്തതും കൊടുത്തു കൊണ്ടിരിക്കുന്നതും, ഒരു ആധുനിക സാമൂഹിക വ്യവസ്ഥയിലും നിലനില്പിന് ഭീഷണി സൃഷ്ടിക്കാത്തതും ആയ ഒരു ശാസ്ത്ര ശാഖയുടെ രചയിതാവിനെ അണ്ണന്‍ എന്ന് വിളിച്ച അങ്ങയെ ഞാന്‍ തലൈവാ എന്ന് വിളിച്ചോട്ടെ?
അപ്പൊ തലൈവാ, യോഗ സൂത്രങ്ങള്‍ ഒന്ന് ഇരുപത്തി മൂന്നു മുതല്‍ ഇരുപത്തി ഒമ്പത് വരെ നന്നായി വായിച്ചു നോക്കിയാല്‍ അറിയാം മഹര്‍ഷിക്ക് നല്ല മന്ത്ര ജ്ഞാനം ഉണ്ടായിരുന്നു. പതന്ച്ചലിക്കും നൂറ്റാണ്ടുകള്‍ മുന്നേ ഇവിടെ മന്ത്ര ശാസ്ത്രം പ്രബലം ആയി നില നിന്നിരുന്നു എന്നതില്‍ തര്‍ക്കം ഇല്ലല്ലോ?
മന്ത്ര ശാസ്ത്രത്തെ പറ്റി പറഞ്ഞപ്പോള്‍, വിശ്വാസികള്‍ക്കായി ചില നുറുങ്ങുകള്‍.... ധ്യാനത്തിന്റെ പൂര്‍ണതയില്‍ സമാധിയില്‍, മഹാ ഋഷിമാര്‍ കേട്ട, ഉത്തമ ഉപസകര്‍ക്ക് അവരുടെ തപസ്സില്‍ ഇന്നും കേള്‍ക്കാന്‍ കഴിയുന്ന ആദിമ മന്ത്രം ആയ ഓംകാരം തന്നെ അല്ലെ പ്രിയരേ ഈ http://en.wikipedia.org/wiki/Cosmic_background_radiation ? സായിപ്പ് പറയുമ്പോ എന്തെ നമുക്കിത്ര ബഹുമാനം?രക്തക്കുഴലിലൂടെ ഒഴുകുന്ന ശബ്ദം പോലും ഓംകാരം ആണെന്ന് ഋഷി സാക്ഷ്യപ്പെടുത്തുന്നു. അത് കേള്‍ക്കാന്‍ കഴിവില്ലാത്ത സ്ഥൂല ബുദ്ധികള്‍ ശ്രദ്ധിച്ചാല്‍ അറിയാം വയറു നിറയുമ്പോള്‍ വരുന്ന എമ്പക്കത്തില്‍ പോലും ഒരു ഓംകാരം ഉണ്ട്. ജപം കൊണ്ടു ഓംകാരം കേള്‍ക്കാന്‍ ഇത് വരെ കഴിയാത്ത ഒരു ശരാശരി ഹിന്ദുവായ എന്റെ കണ്ടെത്തല്‍ ആണ്. ക്ഷമിക്കണം :-)
അതവിടെ നില്കട്ടെ...മന്ത്ര ശാസ്ത്രം അനുസരിച്ച് പരമ തത്വം (പരമ ആത്മാവ്, ബിന്ദുവില്‍ വിരാജിക്കുന്ന പരാ ശക്തി) ഒഴികെ എല്ലാം മന്ത്ര രൂപങ്ങള്‍ ആണ് ( സ്പന്ദ രൂപങ്ങള്‍ ) ആണ് ഈ സൃഷ്ടിയില്‍. ദേവതകള്‍ പോലും ശുദ്ധ മന്ത്ര രൂപത്തില്‍ സ്പന്ദിച്ചു നില്‍കുന്ന ഊര്‍ജ മണ്ഡലങ്ങള്‍ ആണ്. ബാക്കി പ്രാണികളും വസ്തുക്കളും അവയുടെ കര്‍മ അനുസാരിയായ മന:സ്പന്ദങ്ങള്‍ കൊണ്ട് നില നില്കുന്നു. ഒന്ന് കൂടി വ്യക്തം ആക്കിയാല്‍ തലൈവരും തലൈ വാസല്‍ വിജയും ഞാന്‍ ഉം എല്ലാം സ്പന്ദിക്കുന ഊര്‍ജ രൂപങ്ങള്‍ തന്നെ എന്ന് സാരം. ..മനുഷ്യന്റെ കര്‍മ സിദ്ധം ആയ തനതായ മന:സ്പന്ദങ്ങളുടെ കുരുക്കഴിക്കാന്‍ വേണ്ടി ആണ് ഋഷിമാരുടെ സമാധിയുടെ പല തലങ്ങളില്‍ വെളിവാക്കപ്പെട്ട സാര്‍വ ജനീകവും സംപ്രധയികവും ഒക്കെ ആയ ശുദ്ധ മന്ത്ര ശബ്ദങ്ങളെ ആശ്രയിക്കുന്നത്. അങ്ങനെ ആണ് ഉപാസന പദ്ധതികള്‍ രൂപപ്പെട്ടത്.
ചരിത്രം പറയുമ്പോള്‍ അല്പം നീണ്ടു പോവുന്നു. ആര്കെങ്കിലും മനസ്സില്‍ ആയാല്‍ നല്ലതല്ലേ എന്ന് കരുതി ചിന്തകളും പഠനങ്ങളും മുഴുവന്‍ ഒപ്പി എടുക്കുന്നതാണ്.... ക്ഷമിക്കണം.....
ഈ മന്ത്ര ശാസ്ത്രത്തിന്റെ മേല്‍ പറഞ്ഞ തത്വവും ആധുനിക ശാസ്ത്രം മൂളി തുടങ്ങിയിട്ടുള്ള സ്ട്രിംഗ് തിയറിയും ( http://en.wikipedia.org/wiki/String_theory ) aചേര്‍ത്ത് വായിക്കുക. അദ്ഭുതം തോന്നുന്നു അല്ലെ? എല്ലാര്‍ക്കും തോന്നണം എന്നില്ല.. ആധുനിക ശാസ്ത്രത്തിന്റെ പരിണാമ ദിശ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നുണ്ട്....
തലൈവാ, നിങ്ങള്‍ തൊട്ടു മുന്നും പിന്നിലും ഉള്ള വരികള്‍ കൂടെ വെച്ചു അര്‍ത്ഥം വ്യാഖാനിച്ചപ്പോള്‍, ഞാന്‍ ആ കാലഖട്ടത്തിന്റെ സ്വഭാവം അനുസരിച്ച് ഒരു ചിന്തകനില്‍ ഉണ്ടായേക്കാവുന്ന സ്വാധീനത്തെ പറ്റി പഠിച്ചു.. വിഷയം വിട്ടു പോവുന്നില്ല.... ഇതേ പോലെ ഉള്ള മന്ത്ര ശാസ്ത്രം ഉച്ചകോടിയില്‍ നില്‍കുമ്പോള്‍ ആണ് ഈ യോഗ സൂത്രങ്ങള്‍ രചിക്കപ്പെട്ടത്‌.
മന:സ്പന്ദനങ്ങള്‍ എപ്പോളും നടക്കുന്നുണ്ടല്ലോ. മനസ്സിന് സ്വയം തിരിച്ചറിയപ്പെടണം എങ്കില്‍ അതിന്റെ മൂലം ആയ ആത്മാവിനെ തിരിച്ചറിയണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനസ്സ് നിശ്ചലം ആവണം. അല്ലാത്ത സമയങ്ങളില്‍ എല്ലാം മനസ്സിലെ ചിന്തകളുടെ പ്രയാണം ആണ് തിരിച്ചറിയപ്പെടുന്നത്. അതായതു ചിന്തകളുടെ അഭാവത്തില്‍ മനസ്സിന്റെ സ്ഥാനവും ( ആത്മാവും) അല്ലാത്തപ്പോള്‍ ചിന്തകളും തിരിച്ചറിയപ്പെടുന്നു. രണ്ടും കൂടെ ഒരുമിച്ചു നടക്കില്ല.
ഈ ഒരു ചിന്തയുടെ ദ്രവ്യ തലത്തില്‍ ഉള്ള ലളിതം ആയ പുനരാവിഷ്കാരം അല്ലെ ഈ പറയുന്ന അന്സേര്ടനിടി പ്രിന്സിപില്‍? അങ്ങനെ ഒരു സാധ്യത മുന്നോട്ടു വച്ച ഗോപാലകൃഷ്ണന്‍ സാറ് അഭിനന്ദനം അര്‍ഹിക്കുന്നു. ഭാരതീയ തത്വ ശാസ്ത്രവും ആയി ഈ പ്രിന്സിപില്‍ ഇന് നല്ല ബന്ധം ഉണ്ടെന്നു തോന്നിയ ഹൈസന്ബര്ഗ് ഇവിടെ വന്നു ടാഗോറിനെ പോലെ ഉള്ളവരെ കണ്ടു ചര്‍ച്ചകളും നടത്തി, ഭാരതീയ തത്വ ശാസ്ത്രത്തെ പറ്റി. ആ ചര്‍ച്ചകള്കൊടുവില്‍, അത് വരെ ഭ്രാന്തം ആയി തോന്നിയ പല ചിന്തകല്കും നല്ലൊരു വെളിച്ചം കിട്ടി എന്ന് ഹൈസന്ബെര്ഗ് തന്നെ പറഞ്ഞത് നിങ്ങള്‍ക്കറിയുമോ ആവോ?
ഈ ഒരു ചിന്താഗതി മുന്നോട്ട് വെച്ച ഗോപാലകൃഷ്ണന്‍ സര് തെറ്റിദ്ധരിച്ചത് ഇത് കെട്ടു ഔല്‍സുക്യം വളരുന്ന ഭാരതീയ യുവത്വം വേദങ്ങളും ശാസ്ത്രങ്ങളും പരതി, പരീക്ഷണ നിരീക്ഷണങ്ങളില്‍ എര്പെട്ടു പുത്തന്‍ ആവിഷ്കാരങ്ങളിലൂടെ ആധുനിക ഭാരതത്തിനു കൂടുതല്‍ അഭിമാനം പകരും എന്നാണ്. കലിയുടെയും കാളിയുടെയും പോലെ കൂട്ടി നല്‍കുന്നവരുടെ (അര്‍ഹിക്കുന്നതില്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ നല്കുനത് എന്ന് അര്‍ത്ഥം) കൂടെ കാലം ആണ് എന്ന് ഗോപാലകൃഷ്ണന്‍ സാറ് ഇനി മനസ്സില്‍ ആക്കട്ടെ....
1976 ഇല്‍ ഡോക്ടര്‍ പീ വീ വര്തകിനു സംഭവിച്ചത് തന്നെ. അദ്ദേഹം ഋഗ്വേദത്തിലെ 1-161-7, 3-60-2, 4-36-4 (ആശ്വത്തില്‍ നിന്നു അശ്വത്തെ ഉണ്ടാക്കിയും പശുവിന്റെ ചര്‍മത്തില്‍ നിന്നു പശുവിനെ ഉണ്ടാക്കിയും ചെയ്ത സമര്പണങ്ങള്‍ ആണ് പ്രതിപാദ്യം - സംശയം ഉള്ളവര്‍ക്ക് വായിച്ചു അഭിപ്രായം രേഖപ്പെടുത്താം. ഞാന്‍ കാത്തിരിക്കുന്നു സംവദിക്കാന്‍) ഇവ ഉദ്ധരിച്ചു കൊണ്ടു പശുവിന്റെ ചര്‍മത്തില്‍ നിന്നു പശുവിനെ ഉണ്ടാക്കാന്‍ ഉള്ള പരീക്ഷണങ്ങള്‍ക്കായി ഭാരതീയ ശാസ്ത്രജ്ഞരെ ആഹ്വാനം ചെയ്തു. അതൊരു വേദ കെട്ടുകഥ എന്ന് ഭാരതത്തിലെ ശാസ്ത്ര ലോകം വിധി എഴുതി, ആ സദസ്സ് അവിടെ സമാപിച്ചു. വേദ പണ്ഡിതര്‍ക്കും ധര്മജ്ഞര്‍ക്കും എല്ലാം ടെസ്റ്റ്‌ ട്യൂബുകളോടോ ഗാല്‍വനോ മീറ്ററുകളോടോ താല്പര്യം ഇല്ലല്ലോ. കുതുകികള്‍ക്ക് വഴി കാണിക്കാന്‍ ശ്രമിക്കുന്ന അവരെ കൊതുകുകള്‍ ആയി തിരിഞ്ഞു കുത്തുക എന്നതാണ് ഇവിടുത്തെ മക്കള്‍ ചെയ്യുന്നത്. ഇതെന്ന് തീരുന്നോ അന്ന് ഭാരതം വീണ്ടും ലോകത്തിന്റെ നെറുകയില്‍ എത്തും. എന്താണെങ്കിലും വരത്തക് തന്നെ ചൂണ്ടിക്കാണിച്ച ഒരു വേദ വിവരണം കൂടെ ലോക നന്മയെ കരുതി അവതരിപ്പിക്കട്ടെ? ഋഗ്വേദം 1-20-4, 1-110-8,4-33-3 ഇവ പഠിക്കുക. ഇതിന്റെ അപ്പുറവും ഇപ്പുറവും പഠിക്കുക- വ്യാഖാനങ്ങള്‍ പഠിക്കുക. ഗുരുക്കന്മാരോട് ചോദിക്കുക. നിരീക്ഷിക്കുക, പരീക്ഷിക്കുക. ഒരു പക്ഷെ യവ്വനതിലെക്കുള്ള തിരിച്ചു പോക്കിന് വേണ്ട സാമഗ്രികളും രീതികളും ആധുനിക ഭാരതീയന്‍ നിങ്ങളിലൂടെ കണ്ടെത്തിയെക്കാം.
ഹൈസന്ബര്ഗ് തന്നെ പറഞ്ഞു വെച്ച ഒരു വാണി മൊഴിഞ്ഞു കൊണ്ടു ഈ അന്സേര്ടനിടി സര്‍ഗം അവസാനിപ്പിക്കട്ടെ - We have to remember that what we observe is not nature herself, but nature exposed to our method of questioning
ഭാരതീയ നവോദ്ധാനം ഭാരതത്തിനു പുറത്താണോ എന്ന് തോന്നിക്കുന്ന രണ്ടു കുരുന്നു വീഡിയോകള്‍ കണ്ടു പിരിഞ്ഞാലോ? നമ്മള്‍ പരസ്പരം പുച്ചിച്ചും തല കീറിയും മരിക്കുന്നതിനു മുന്നേ ബുദ്ധി ഉള്ളവര് കുരുന്നുകളെ കൊണ്ടു ചെയ്യിക്കുന്നത് നമ്മുടെ പിരി മുറുക്കം കുറയ്കാന്‍ സഹായിച്ചാലോ? നല്ലതല്ലേ?