Friday, 16 March 2012

വിഷപ്പുക തുപ്പുന്ന കപട സൂര്യന്മാര്‍ എന്തറിഞ്ഞൂ വിഭോ?


ബ്ലോഗിങ്ങ് എന്ന സങ്കേതത്തിലേക്ക് ഈ ഉള്ളവന്‍ നിങ്ങളുടെ അനുവാദത്തോടെ കടക്കട്ടെ ... അവതരിപ്പ്ക്കാന്‍ ആഗ്രഹം ഉള്ള അസംഖ്യം തെറ്റിദ്ധരിക്കപ്പെട്ട ഹൈന്ദവ ചിന്താ സരണികള്‍ കൈ എത്തും ദൂരത്തു തന്നെ ഉണ്ട്. ഏതില്‍ തുടങ്ങണം എന്ന് നിശ്ചയം ഇല്ല. ഈ അടുത്ത് ഇടപെട്ടു അത്യാവശ്യം ചീത്ത കിട്ടിയ ഒരു ലേഖകന്റെ മറ്റൊരു ലേഖനത്തോടുള്ള വിയോജനക്കുറിപ്പോടെ തുടങ്ങട്ടെ.... രക്തം കണ്ടു ഇറങ്ങിയാല്‍ ഉള്ള ഈ രംഗത്തെ നില നില്പിന്റെയും പ്രശസ്തിയുടെയും സാധ്യതകള്‍ എന്നെ പ്രചോദിപ്പിക്കുന്നു :-) സോഷ്യലിസ്റ്റ്‌ രാഷ്ട്രീയ മത പ്രസ്ഥാനങ്ങളെ പോലെ എളുപ്പം ദഹിക്കുന്ന ദര്‍ശനങ്ങള്‍ അല്ല എന്നത് കൊണ്ടു തന്നെ ഇവിടുത്തെ പ്രതീകങ്ങള്‍ എന്തെന്ന് മനസ്സില്‍ ആക്കാന്‍ അമ്പലത്തില്‍ നിന്നു വീട്ടില്‍ കയറാത്തവര്‍ക്കു പോലും പലപ്പോഴും പറ്റാറില്ല. അത് കൊണ്ടു തന്നെ മുറി വൈദ്യന്മാരുടെ വിമര്‍ശനങ്ങള്‍ക്ക് നട്ടെല്ല് നിവര്‍ത്തി മറുപടി പറയാന്‍ ഗതി കെട്ട ഹിന്ദുവിന് കഴിയാറില്ല. അങ്ങനെ ഉള്ള ആര്‍ക്കും കൊട്ടാവുന്ന ഹിന്ദു ചെണ്ടകള്‍ക്ക് വേണ്ടി ഞാന്‍ ഈ രചന സമര്‍പ്പിക്കുന്നു.

http://surajcomments.blogspot.in/2010/02/pseudosciencegopalakrishnanindian.html എന്ന ബ്ലോഗ്‌ ആണ് ഇന്നത്തെ ചിന്താ വിഷയം. ഗോപാലകൃഷ്ണന്‍ എന്ന സനാതന ധര്‍മ ചിന്തകന്റെ/പ്രാസങ്ങികന്റെ തെറ്റുകളും കുറവുകളും പ്രതിപാദിച്ചിരിക്കുന്ന ഈ ബ്ലോഗ്ഗിനെ പരിശോധിക്കുന്നതിന് മുന്നേ ചെറുതല്ലാത്ത ഒരു ആമുഖം ചേര്‍ത്തോട്ടെ?

ജന്മം കൊണ്ടു ഹിന്ദു ആയ പല തരം ആളുകള്‍ ഉണ്ട്. . ചിലര്‍ക്ക് ഗുരുക്കന്മാര്‍ പറഞ്ഞത് അപ്പാടെ സ്വീകരിക്കുന്നതിനു ടെസ്റ്റ്‌ ട്യൂബിന്റെ സാക്ഷ്യ പാത്രം വേണ്ടി വരാറില്ല. മറ്റു ചിലര്‍ അല്‍പ വിശ്വാസികള്‍ ആയിരിക്കും. പക്ഷെ അവര്‍ക്ക് വേണ്ട അത്ര വിവരങ്ങള്‍ കിട്ടിയാല്‍ അവരെയും വിശ്വാസത്തിന്റെ അത്ഭുത പാതയില്‍ എത്തിക്കാന്‍ സാധിക്കും. മറ്റു ചിലര്‍ മറ്റു മത വിശ്വാസികളുടെ ഇടയില്‍ സ്വന്തം സ്വീകാര്യത വര്‍ധിപ്പിക്കാന്‍ വേണ്ടി മതേതരം കളിക്കുന്നതിന്റെ കൂട്ടത്തില്‍ അറിയാത്ത കാര്യങ്ങളില്‍ പൂര്‍വികരെ തെറി പറഞ്ഞു പേര് നേടും. സ്വന്തം അപ്പൂപ്പന്റെ അപ്പൂപ്പനെക്കാള്‍ ഭാരതീയന്റെ മനസ്സില്‍ ഭാരതീയതയെ കരി വാരി തേച്ചു എന്ന് അഭിമാനം പൂണ്ട മെക്കാളെ അപ്പൂപ്പനെ ആണ് അവര്‍ക്ക് പഥ്യം. ഒരു തിരുത്തല്‍ വന്നാല്‍ അവരും ഒരു പക്ഷെ സത്യം അന്ഗീകരിക്കും. ഏറ്റവും അപകടകാരികള്‍ ആയ മറ്റൊരു കൂട്ടം ഉണ്ട്. അവര്‍ കഴിവേറിയ( കഴിവ് കൂടിയ) കൊലപാതകികള്‍ ആണ്. അവര്‍ സ്വന്തം കഴിവിനെ നേര്‍വഴിക്കു ഉപയോഗിക്കാതെ സത്യങ്ങളെ വളച്ചൊടിച്ചു തെറിയുടെ തേര്‍വാഴ്ച കാണിച്ചും ആഖ്യാനപ്പെരുമയേക്കാള്‍ ആക്രോശപ്പെരുമയെ ആശ്രയിച്ചും വ്യാജം ആയ ഒരു ആത്മരതി അനുഭവിക്കുന്നു എന്ന് വരുത്തി തീര്‍ത്തു ജീവിക്കും. ഈ അവസാന തരക്കാര്‍ക്കൊഴികെ ആര്‍ക്കും സംവദിക്കാം. തെറിയെ തെറി കൊണ്ടു നേരിടുന്ന രീതിയില്‍ നിന്നു എനിക്ക് രക്ഷ നേടണം എന്നുള്ള ആഗ്രഹം ആണ് ഈ മുന്‍‌കൂര്‍ ജാമ്യത്തിന്റെ കാരണം :-)


സര്വസമ്മതം ആയ (well known and widely followed) "ആധുനിക ശാസ്ത്ര" സിദ്ധാന്തങ്ങള്ഈശ്വര തത്വത്തിനു സ്ഥാനം കല്പിക്കാത്തപ്പോള്സനാതന ധര് സ്ഥാപകര്ആയ ഋഷിമാര്അന്തിമം ആയി ഈശ്വരീയതയില്തന്നെ ഊന്നിയ കാഴ്ചപ്പാടുകള്ആണ് ഭൌതിക വിഷയങ്ങള്കൈകാര്യം ചെയ്തഗ്രന്ഥങ്ങളില്പോലും അവലംബിച്ച് കണ്ടിട്ടുള്ളത്. ശാസ്ത്രം എന്നാല്‍ നിര്ധേശിക്കപ്പെട്ടിട്ടുള്ളത് എന്നെ ഉള്ളൂ. സ്ഥൂലം ആയ കാര്യങ്ങളില്‍ മാത്രം അഭിരമിച്ചിരുന്നത് കൊണ്ടാണ് സൂക്ഷ്മം ആയ തലത്തിലേക്ക് "ആധുനിക ശാസ്ത്രം" നടന്നടുക്കുമ്പോള്‍ അതിനു അല്പം അന്സെര്ടനിട്ടി വരുന്നത്.സ്ഥൂലം എന്നാല്‍ "ആധുനിക" ശാസ്ത്രത്തിനു അളക്കാന്‍ സാധിച്ചിട്ടുള്ളതും സൂക്ഷ്മം എന്നാല്‍ മറിച്ചുള്ളതും എന്നും മനസ്സില്‍ ആക്കുക. പാശ്ചാത്യ ലോകം പ്രാചീന ഭാരതത്തോളം സമ്പന്നം ആയ ഭൂത കാലം ഇല്ലാതെ തന്നെ ഭൌതിക ജീവിതത്തില്‍ വളരെ ഏറെ മുന്നേറിയപ്പോള്‍ പാരമ്പര്യത്തിന്റെ ഊര്‍ജ്ജം കൊടുത്തു ഭാരതീയരില്‍ കൂടി ഉന്നതം ആയ ഭൌതിക വികാസങ്ങള്‍ നേടാന്‍ ഉള്ള ത്വര സൃഷ്ടിക്കാനും‍, ആ വികാസത്തിലൂടെ ആത്മതലത്തില്‍ മുന്നേറാന്‍ ഉള്ള ഊര്‍ജം കൊടുക്കാനും ‍ എല്ലാം അക്ഷീണം കഷ്ടപ്പെടുന്ന ഒരു നിസ്വാര്‍ത്ഥ സേവകന്‍ ആയിട്ടാണ് സനാതന ധര്‍മ വിശ്വാസികള്‍ ഗോപാലകൃഷ്ണന്‍ സാറിനെ കണ്ടിട്ടുള്ളത്. അല്ലാതെ സനാതന ധര്‍മം കൊണ്ടു മാത്രം ആണ് ആധുനിക ലോകം ഇങ്ങനെ ആയതു എന്നും നിലനില്‍ക്കുന്നത് എന്നും സത്യസന്ധത ഉള്ള ഒരു വിശ്വാസിയും കരുതുമെന്ന് തോന്നുന്നില്ല. ഗോപാലകൃഷ്ണന്‍ സാറും അങ്ങനെ തന്നെ.
അദ്ദേഹം യുടുബിലും മറ്റും ഇട്ടിരിക്കുന്ന വീഡിയോകള്‍ ഒരു പ്രബന്ധ/ഗവേഷണ വിവര അവതരണം അല്ല. വിശ്വാസികളെ പ്രസംഗ മാധ്യമത്തിലൂടെ ശാക്തീകരിക്കുമ്പോള്‍ വരാവുന്ന ചെറിയ പിശകുകളെ പര്‍വതീകരിച്ച്, ഒരു സംസ്കൃതിയെ തന്നെ പരോക്ഷം ആയി അധിക്ഷേപിക്കുന്ന ഈ ബ്ലോഗ്‌ ഏറ്റവും ന്യൂനം ആയ പ്രതിപക്ഷ ബഹുമാനം പോലും പുലര്തുന്നില്ലല്ലോ എന്ന് ഓര്‍ത്തു വേദനിച്ചു പോവുന്നു. വിമര്‍ശനം വ്യക്തി തലത്തിലേക്ക് അധിക്രമിച്ചു കയറിയിരിക്കുന്നു. അദ്ദേഹം വിയര്പൊഴുക്കി നേടിയ എല്ലാ വിജ്ഞാനത്തെയും, അവതരിപ്പിച്ച എല്ലാ ആദര്‍ശങ്ങളേയും, എഴുതി പ്രസിദ്ധീകരിച്ച എണ്ണമറ്റ ഗ്രന്ഥങ്ങളെയും എല്ലാം വളരെ മോശം ആയ ഭാഷാ പ്രയോഗങ്ങളോടെ, ന്യായീകരണം കണ്ടെത്താന്‍ കഴിയാത്ത വൈര നിര്യാതന ബുദ്ധിയോടെ, എന്ത് കൊണ്ടു എന്ന് പല സംശയങ്ങളും ജനിപ്പിക്കുന്ന പരസ്പര വിരുദ്ധം ആയ സമീപനങ്ങളോടെ, ഖണ്ഡിച്ചു എന്ന് വരുത്തി തീര്‍ത്തു ചിരിക്കുന്ന അബദ്ധ ജടിലം ആയ ഈ ബ്ലോഗ്‌ കാണുമ്പോള്‍ അടിക്കുവാന്‍ വടി ഉണ്ടായിട്ടും എടുക്കാന്‍ അറിയാത്ത നിസ്സഹായരായ സനാതന വിശ്വാസികളുടെ ബലത്തിനായി അറിയാവുന്ന ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഈ ബ്ലോഗ്ഗില്‍ പലയിടത്തും ചില ഋഷീശ്വരന്മാരുടെ ചിന്തകള്‍ക്ക് സ്കൂള്‍ നിലവാരം മാത്രമേ ഉള്ളൂ എന്ന് ലേഖകന്‍ സഹതപിക്കുന്നുണ്ട്/പുച്ചിക്കുന്നുണ്ട്. "പരബ്രഹ്മം സൂപ്പര്‍ കമ്പ്യൂട്ടറാണോ ആകാശത്ത് എവിടെയോ കത്തുന്ന തീയാണോ എല്ലാ അണുവിലും നിറയുന്ന വല്ല "എനര്‍ജി"യുമാണോ തലേല്‍ മയില്‍ പീലീം വച്ച് ഫ്ലൂട്ട് വായിക്കുന്ന കാമുകനാണോ ലിംഗ-യോനീ കല്ല് കൊത്തുകളില്‍ കുടിയിരിക്കുന്ന സുനാപ്പിയാണോ എന്നതൊന്നും ലേഖകന്റെ വിഷയമല്ല" എന്ന് തന്റെ മറ്റൊരു ലേഖനത്തില്‍ പ്രതികരിച്ച ലേഖകന്റെ യോഗ സൂത്ര നിരൂപണത്തില്‍ ഉള്ള യോഗ്യത ചോദ്യം ചെയ്യേപ്പെടെണ്ടത് തന്നെ ആണ്.
എന്താണെങ്കിലും സ്കൂള്‍ നിലവാരത്തില്‍ ഉള്ള ഋശീശ്വരന്‍ മാരുടെ ചിന്തയുടെ ഒരു ഉദാഹരണം പറയാതെ ഇരിക്കാന്‍ തോന്നുന്നില്ല....പൈതഗോറസ് എന്ന ഗ്രീക്ക് ഗണിതജ്ഞന്‍ ആണല്ലോ നമ്മുടെ കണ്ണില്‍ മട്ട ത്രികോണത്തിന്റെ കര്‍ണ്ണത്തിന്റെ നീളം (length of the hypotenuse = square root of the sum of the squares of base and altitude) ആദ്യം അളന്ന മഹാന്‍. ഇദ്ദേഹത്തിനും നൂറ്റാണ്ടുകള്‍ മുന്‍പേ എന്ന് സായിപ്പിന്റെ കാര്‍ബണ്‍ ടേട്ടിംഗ് കണക്കുകള്‍ പോലും വിഷമത്തോടെ അങ്ങീകരിക്കുന്ന ബൌധായന സുല്ബ സൂത്രങ്ങള്‍ ഇതിനെ പറഞ്ഞു വെച്ചത് എങ്ങനെ എന്നറിയുമോ? ദീര്‍ഖ ചതുരത്തിന്റെ വശങ്ങള്‍ നീളം ഉള്ള സമ ചതുരങ്ങളുടെ വിസ്തീര്‍ണ്ണങ്ങളുടെ തുക ആണ് അതിന്റെ വികര്ണം വശം ആയി വരുന്ന സമചതുരത്തിന്റെ വിസ്തീര്‍ണ്ണം എന്ന്... ( മൂന്നാം ക്ലാസ്സിലെ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി - if a and b are the sides of a rectangle, a^2 and b^2 are the areas of the squares whoses sides are equal to the length and breadth of the rectangle. sq.rt(a^2+b^2) is the diagonal of the rectangle and the area of a square with that much length as side = a^2 + b^2 sq. units. ) ഇതില്‍ നിന്നു പൈതഗോറസ് സിധാന്തതിലേക്ക് എത്താന്‍ എത്ര ദൂരം? :-)




പതഞ്ജലിയുടെ യോഗശാസ്ത്രം ശാസ്ത്രം എന്ന് പറയുന്നത് ശരിക്കും യോഗ സൂത്രങ്ങള്‍ എന്ന സംഹിതയെയാണ് (collected work).ഗണപതിക്ക് വച്ചതേ കാക്ക കൊണ്ടുപോയി ! അത് പോട്ടെ, ബാക്കി നോക്കാം.
യോഗ സൂത്രങ്ങളിലൂടെ നിര്‍ദേശിക്കപ്പെട്ട ഒരു വിജ്ഞാന ശാഖ എന്ന നിലയ്ക്ക് അതിനെ ശാസ്ത്രം എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്? ആചാര്യന്മാര്‍ നിര്‍ദേശിക്കുന്ന യോഗ പോലൊരു ശാഖയെ ശാസ്ത്രം എന്ന് വിളിച്ചതിലും വിമര്‍ശനം!!




ആദ്യം പരിണാമ സിദ്ധാന്ത വിവാദത്തിലേക്കു - അതില്‍ എഴുതിയ ആളുടെ പ്രസ്തവങ്ങളിലെ അപകടങ്ങളിലേക്ക്....
ബുദ്ധമതത്തിന്റെ സാംഖ്യപാരമ്പര്യവുമായി സാമ്യം സുവ്യക്തം -
സനാതന ചിന്താ മണ്ഡലത്തിലെ ഷഡ് ദര്‍ശനങ്ങളിലെ ഒന്നായ സാംഖ്യം അല്ലാതെ ബുദ്ധ മതത്തിനു വേറൊരു സാംഖ്യം ഉണ്ടായിരുന്നോ? :-) പ്രസംഗ മദ്ധ്യേ ഒന്നാം അധ്യായം രണ്ടാം വാചകം എന്നത് രണ്ടാം അധ്യായം നാലാം വാചകം എന്ന് പറയുന്നത് കൊണ്ട് ഫലത്തില്‍ ഒന്നും സംഭവിക്കുന്നില്ലല്ലോ.. പക്ഷെ ഇതേ പോലെ ഉള്ള വാചകങ്ങളെ ആണ് തെറ്റിദ്ധരിപ്പിക്കല്‍ എന്ന് പേരിട്ടു വിളിക്കേണ്ടത്....
"സാംഖ്യം+ ഹിന്ദുവിന്റെ അല്ല" എന്നോ മറ്റോ എഴുതി ഗൂഗിള്‍ ഇല്‍ തെരഞ്ഞപ്പോള്‍ ബുദ്ധ മതവും ആയുള്ള സാമ്ഖ്യതിന്റെ ഒരു വാചകമോ മറ്റോ കണ്ടാല്‍ അപ്പോളെ അത് ഹിന്ദുവിന്റെ കയ്യീന്ന് അടിച്ചു മാറ്റിക്കോ.. എന്റെ സുഹൃത്തേ, ബുദ്ധ മതവും സ്വസ്തീകം ആയ വിചാരങ്ങള്‍ പഠിക്കുന്നത് കൊണ്ടു മാത്രം ആണ് താങ്കള്‍ക്ക് ഈ അബദ്ധം എവിടുന്നോ കിട്ടിയത്..... തിരുത്തും അല്ലോ അല്ലെ?
2.(ആന്തരിക) പ്രകൃതിയെ പൂര്‍ത്തീകരിക്കുകവഴി മറ്റൊരു ജന്മരൂപത്തിലേയ്ക്ക് (ജാതി=ജനിച്ച) മാറുന്നു.
ഇത് വരെ വളരെ ശരിയാണ്. കഴിഞ്ഞ ജന്മത്തിലെ കര്‍മങ്ങള്‍ സംഭരിച്ച വാസനകള്‍കും സംസ്കാരങ്ങല്കും അനുസരിച്ച് ഉള്ള പ്രകൃതി പൂര്‍ത്തി ആവുമ്പോ ജാത്യന്തര പരിണാമം ( മറ്റൊരു ജാതിയിലേക്ക് - ഇത് ദേവന്‍ ആവാം, അസുരന്‍ ആവാം, പ്രാണിയും ആവാം മരവും ആവാം അല്ലെങ്കില്‍ മുക്തിയും ആവാം ... എല്ലാം ഈ ജന്മത്തിലെ കര്‍മങ്ങള്‍ കൂടി അനുസരിച്ച് ).. വ്യക്തം ആക്കിയാല്‍ - ഇതിനു മുന്നേ ഉള്ള ജന്മത്തിലെ കര്‍മ സഞ്ചയത്തിന് അനുസരിച്ച് സ്വപ്രകൃതി അനുഷ്ടിക്കേണ്ടത് എല്ലാം ചെയ്തു കഴിഞ്ഞാല്‍ ഈ ജന്മത്തിലെ കര്മങ്ങളെ വഹിച്ചു കൊണ്ടുള്ള ഒരു ജീവ ജാതിയിലേക്ക് ആത്മാവ് കുടിയിരുത്തപ്പെടുന്നു. ഇതില്‍ ഒരു പരിണാമവും കാണാന്‍ പറ്റുന്നില്ല അല്ലെ? :-)
പരിണാമ സിദ്ധാന്തം എന്താണ് ? ഓരോ ജീവ ജാലവും അവ നിലനില്പിനായി ചെയ്യുന്ന പ്രവൃത്തികള്‍ക്ക്‌ അനുസരിച്ച് ശാരീരികം ആയ പരിണാമങ്ങള്‍ക്ക് വിധേയം ആവുന്നു.ഉദാ: ജിറാഫു തല നീട്ടി നീട്ടി അതിന്റെ തല നീണ്ടു വരുന്നു. ഇത് ഒരു ജീവ ജാതിയില്‍ സംഭവിക്കുന്ന പരിണാമവും യോഗ ശാസ്ത്രം പറയുന്നത് ഒരു ജാതിയില്‍ നിന്നു കര്മാനുസാരി ആയി നടക്കുന്ന മറ്റൊരു ജാതിയിലെക്കുള്ള പരിണാമവും ആണ്.
പതിവ് പോലെ, പാശ്ചാത്യ ലോകം ശരീരത്തിനും ഭാരതീയ ചിന്ത ആത്മാവിനും പ്രാധാന്യം കൊടുത്തിരിക്കുന്നു. രണ്ടും പരിണാമങ്ങളെ പറ്റി തന്നെ ആണ് പറയുന്നത്.. ഡാര്‍വിന്‍ ന്റെ പരിണാമം തന്നെ ആണ് യോഗയില്‍ എന്ന് എനിക്ക് തോന്നുന്നില്ല..
യോഗയ്ക്ക് നിലനില്‍കാന് വേണ്ടി, ‍ ഇനിയും പൂര്‍ണം ആയി അന്ഗീകരിക്കപ്പെടാത്ത ഒരു സാധ്യത മാത്രം ആയ ഡാര്‍വിന്‍ ന്റെ പരിണാമത്തിന്റെ സഹായം വേണം എന്ന് തോന്നുന്നില്ല.. ലോകം മുഴുവനും പലയിടങ്ങളിലും വികൃതം ആയിട്ടാണെങ്കിലും യോഗയുടെ പ്രയോജനം അനുഭവിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.
ഇതില്‍ പരിണാമസിദ്ധാന്തവുമില്ല, ഡാര്‍വിനിസവുമില്ല...
പകുതി ശരിയാണ്. ഇതില്‍ ദാര്‍വിനിസം ഇല്ല. പക്ഷെ പരിണാമ സിദ്ധാന്തം ഉണ്ട്. വേറൊരു തലത്തില്‍. അത് ഉദാത്തം ആയി കാണുന്നവര്‍ അങ്ങനെ എടുത്തോട്ടേ അല്ലെ? ഡാര്‍വിന്‍ പറഞ്ഞ സാധ്യതയെ തൊഴുതോളൂ. സായിപ്പ് പറഞ്ഞ വേറൊരു കഥ പറയട്ടെ? :-)
http://www.soulsurvivor-book.com/ . ഇത് പോലെ അനേകം കഥകള്‍ ഇനിയും ഉണ്ട്. ഉറക്കം നടിക്കാത്ത ബുദ്ധിയും വിലക്കെടുക്കാത്ത യുക്തിയും ഉണ്ടെങ്കില്‍ ഡാര്‍വിന്റെ കഥയെക്കാള്‍ മെച്ചം പതജ്ഞലിയുടെ കഥ തന്നെ എന്ന് മനസ്സില്‍ ആക്കാന്‍ പ്രയാസം ഉണ്ടോ?
ഈ വാചകം 6-ആം അധ്യായത്തിലല്ല. പതഞ്ജലിയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന യോഗസൂത്രങ്ങളില്‍ ആകെ 4 അധ്യായങ്ങളേ ഉള്ളൂ -സമാധി, സാധന, വിഭൂതി, കൈവല്യം എന്നിങ്ങനെ 4 പാദങ്ങള്‍. ഗോപാലകൃഷ്ണന് പി.എഛ്.ഡികള്‍ സെക്കന്റ് വച്ച് കിട്ടിക്കൊണ്ടിരിക്കുന്നതുകൊണ്ട് ആറോ എട്ടോ അധ്യായമൊക്കെ ആക്കാമാരിക്കും !
നിലവാരം കുറഞ്ഞ വിമര്‍ശനം. പീ എച് ഡീ കളെ വെറുതെ വിടൂ.. ഒരു പ്രസംഗം ആണ്. നോക്കി വായിക്കുന്നതല്ല.. ചെറിയ അക്ഷരതെറ്റുകള്‍ ഒക്കെ ക്ഷമിക്കൂ.. മനുഷ്യത്വം കാണിക്കൂ :-)
ഏക സമയേ ച ഉഭയേ അനവധാരണം - 20.മനസിന് ഒരേ സമയം രണ്ടും ഗ്രഹിക്കാനുള്ള കഴിവില്ല. അതായത്, ബോധത്തെപ്പോലെ മനസിന് ഒരേസമയം സ്വയം തിരിച്ചറിയാനും മറ്റ് വിഷയങ്ങളെ ഗ്രഹിക്കാനും പറ്റില്ല എന്ന് -
കാന്‍സ് ഫെസ്റ്റിവലില്‍ അവാര്‍ഡുകിട്ടിയ സം‌വിധായകന്‍ കമ്പിപ്പടം പിടിക്കാന്‍ പോകുന്നതിനേക്കാള്‍ കഷ്ടമാണ് ഈ പി.എഛ്.ഡികളൊക്കെ കിട്ടിയ ഗോപാലകൃഷ്ണന്‍ ഈ സ്കൂള്‍ നിലവാരത്തിലുള്ള ശാസ്ത്ര തത്വത്തെ ഇങ്ങനെ വ്യഭിചരിക്കുന്നത്
കാന്‍സ്‌ ഫെസ്റ്റിവലും കമ്പിപ്പടവും - കൊള്ളാം. നല്ല പ്രയോഗം. ആ നിലവാരത്തില്‍ തന്നെ ഒരു ഉദാഹരണം പറഞ്ഞോട്ടെ? എട്ട് സുഷിരങ്ങള്‍ ഉള്ള ഓടക്കുഴല്‍ കാണുമ്പോള്‍ തങ്ങളുടെ സ്വഭാവം വെച്ചു അത് വെറും ഒരു ഫ്ലൂട്ടാണ്. പക്ഷെ സാധാരണക്കാരന്‍ ആയ ഒരു ഹൈന്ദവന് അത് ഭഗവാന്റെ ചിഹ്നം ആണ്. അതിനെക്കാള്‍ ഉയര്‍ന്ന തലത്തില്‍ ഉള്ള ഒരു യോഗിക്ക് അത് സപ്ത ചക്രങ്ങളും പിന്നിട്ടു മഹാ ബിന്ദുവിലെ ജീവ - പരമ ആത്മാക്കളുടെ ലയം ധ്വനിപ്പിക്കുന്ന ഒരു സനാതന പ്രതീകം ആണ്. ഒരേ വസ്തു തന്നെ പല ചിതങ്ങളില്‍ പല ചിത്രങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പതഞ്‌ജലിയും പറഞ്ഞത് ഇതൊക്കെ തന്നെ.... ഗോപാലകൃഷ്ണന്‍ സാറിനെ നേരിട്ടല്ലെങ്കിലും ഒരു പാട് ഗ്രന്ഥങ്ങളിലൂടെ അറിയാവുന്ന, അദ്ധേഹത്തിന്റെ ജ്ഞാനത്തില്‍ ഒരു സംശയവും ഇല്ലാത്ത ഞാന്‍ ആലോചിച്ചപ്പോള്‍ എനിക്ക് കിട്ടിയ ചില അന്സേര്ടനിടി ചിന്തകള്‍ പറയട്ടെ.
അന്സേര്ടനിടി പ്രിന്സിപില്‍ ഇന്നും വളര്‍ന്നു കൊണ്ടിരിക്കുന്ന ക്വാണ്ടം ഫിസിക്സ്‌ ഇന്റെ വളര്‍ച്ചയിലെ ഒരു ആധാരശില ആണ്. ഇന്നും അതൊരു സാധ്യത ആണ്. സാധിക്കാത്ത കാര്യങ്ങളെ നമുക്കു സിദ്ധാന്തം എന്ന് പറയാന്‍ വയ്യ. സിദ്ധിച്ച കാര്യങ്ങള്‍ ആണ് സിദ്ധാന്തങ്ങള്‍. രണ്ടും കൂടെ അളക്കാന്‍ പറ്റില്ല എന്നത് നാളെ മാരിക്കൂടെന്നു എന്താണ് ഉറപ്പ്?
പാതന്ജല യോഗം ചമച്ച ഋഷിയെ അണ്ണന്‍ എന്ന് വിളിച്ചത് മനോഹരം ആയിരിക്കുന്നു. കോടി ജനങ്ങള്‍ക്ക്‌ നന്മ കൊടുത്തതും കൊടുത്തു കൊണ്ടിരിക്കുന്നതും, ഒരു ആധുനിക സാമൂഹിക വ്യവസ്ഥയിലും നിലനില്പിന് ഭീഷണി സൃഷ്ടിക്കാത്തതും ആയ ഒരു ശാസ്ത്ര ശാഖയുടെ രചയിതാവിനെ അണ്ണന്‍ എന്ന് വിളിച്ച അങ്ങയെ ഞാന്‍ തലൈവാ എന്ന് വിളിച്ചോട്ടെ?
അപ്പൊ തലൈവാ, യോഗ സൂത്രങ്ങള്‍ ഒന്ന് ഇരുപത്തി മൂന്നു മുതല്‍ ഇരുപത്തി ഒമ്പത് വരെ നന്നായി വായിച്ചു നോക്കിയാല്‍ അറിയാം മഹര്‍ഷിക്ക് നല്ല മന്ത്ര ജ്ഞാനം ഉണ്ടായിരുന്നു. പതന്ച്ചലിക്കും നൂറ്റാണ്ടുകള്‍ മുന്നേ ഇവിടെ മന്ത്ര ശാസ്ത്രം പ്രബലം ആയി നില നിന്നിരുന്നു എന്നതില്‍ തര്‍ക്കം ഇല്ലല്ലോ?
മന്ത്ര ശാസ്ത്രത്തെ പറ്റി പറഞ്ഞപ്പോള്‍, വിശ്വാസികള്‍ക്കായി ചില നുറുങ്ങുകള്‍.... ധ്യാനത്തിന്റെ പൂര്‍ണതയില്‍ സമാധിയില്‍, മഹാ ഋഷിമാര്‍ കേട്ട, ഉത്തമ ഉപസകര്‍ക്ക് അവരുടെ തപസ്സില്‍ ഇന്നും കേള്‍ക്കാന്‍ കഴിയുന്ന ആദിമ മന്ത്രം ആയ ഓംകാരം തന്നെ അല്ലെ പ്രിയരേ ഈ http://en.wikipedia.org/wiki/Cosmic_background_radiation ? സായിപ്പ് പറയുമ്പോ എന്തെ നമുക്കിത്ര ബഹുമാനം?രക്തക്കുഴലിലൂടെ ഒഴുകുന്ന ശബ്ദം പോലും ഓംകാരം ആണെന്ന് ഋഷി സാക്ഷ്യപ്പെടുത്തുന്നു. അത് കേള്‍ക്കാന്‍ കഴിവില്ലാത്ത സ്ഥൂല ബുദ്ധികള്‍ ശ്രദ്ധിച്ചാല്‍ അറിയാം വയറു നിറയുമ്പോള്‍ വരുന്ന എമ്പക്കത്തില്‍ പോലും ഒരു ഓംകാരം ഉണ്ട്. ജപം കൊണ്ടു ഓംകാരം കേള്‍ക്കാന്‍ ഇത് വരെ കഴിയാത്ത ഒരു ശരാശരി ഹിന്ദുവായ എന്റെ കണ്ടെത്തല്‍ ആണ്. ക്ഷമിക്കണം :-)
അതവിടെ നില്കട്ടെ...മന്ത്ര ശാസ്ത്രം അനുസരിച്ച് പരമ തത്വം (പരമ ആത്മാവ്, ബിന്ദുവില്‍ വിരാജിക്കുന്ന പരാ ശക്തി) ഒഴികെ എല്ലാം മന്ത്ര രൂപങ്ങള്‍ ആണ് ( സ്പന്ദ രൂപങ്ങള്‍ ) ആണ് ഈ സൃഷ്ടിയില്‍. ദേവതകള്‍ പോലും ശുദ്ധ മന്ത്ര രൂപത്തില്‍ സ്പന്ദിച്ചു നില്‍കുന്ന ഊര്‍ജ മണ്ഡലങ്ങള്‍ ആണ്. ബാക്കി പ്രാണികളും വസ്തുക്കളും അവയുടെ കര്‍മ അനുസാരിയായ മന:സ്പന്ദങ്ങള്‍ കൊണ്ട് നില നില്കുന്നു. ഒന്ന് കൂടി വ്യക്തം ആക്കിയാല്‍ തലൈവരും തലൈ വാസല്‍ വിജയും ഞാന്‍ ഉം എല്ലാം സ്പന്ദിക്കുന ഊര്‍ജ രൂപങ്ങള്‍ തന്നെ എന്ന് സാരം. ..മനുഷ്യന്റെ കര്‍മ സിദ്ധം ആയ തനതായ മന:സ്പന്ദങ്ങളുടെ കുരുക്കഴിക്കാന്‍ വേണ്ടി ആണ് ഋഷിമാരുടെ സമാധിയുടെ പല തലങ്ങളില്‍ വെളിവാക്കപ്പെട്ട സാര്‍വ ജനീകവും സംപ്രധയികവും ഒക്കെ ആയ ശുദ്ധ മന്ത്ര ശബ്ദങ്ങളെ ആശ്രയിക്കുന്നത്. അങ്ങനെ ആണ് ഉപാസന പദ്ധതികള്‍ രൂപപ്പെട്ടത്.
ചരിത്രം പറയുമ്പോള്‍ അല്പം നീണ്ടു പോവുന്നു. ആര്കെങ്കിലും മനസ്സില്‍ ആയാല്‍ നല്ലതല്ലേ എന്ന് കരുതി ചിന്തകളും പഠനങ്ങളും മുഴുവന്‍ ഒപ്പി എടുക്കുന്നതാണ്.... ക്ഷമിക്കണം.....
ഈ മന്ത്ര ശാസ്ത്രത്തിന്റെ മേല്‍ പറഞ്ഞ തത്വവും ആധുനിക ശാസ്ത്രം മൂളി തുടങ്ങിയിട്ടുള്ള സ്ട്രിംഗ് തിയറിയും ( http://en.wikipedia.org/wiki/String_theory ) aചേര്‍ത്ത് വായിക്കുക. അദ്ഭുതം തോന്നുന്നു അല്ലെ? എല്ലാര്‍ക്കും തോന്നണം എന്നില്ല.. ആധുനിക ശാസ്ത്രത്തിന്റെ പരിണാമ ദിശ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നുണ്ട്....
തലൈവാ, നിങ്ങള്‍ തൊട്ടു മുന്നും പിന്നിലും ഉള്ള വരികള്‍ കൂടെ വെച്ചു അര്‍ത്ഥം വ്യാഖാനിച്ചപ്പോള്‍, ഞാന്‍ ആ കാലഖട്ടത്തിന്റെ സ്വഭാവം അനുസരിച്ച് ഒരു ചിന്തകനില്‍ ഉണ്ടായേക്കാവുന്ന സ്വാധീനത്തെ പറ്റി പഠിച്ചു.. വിഷയം വിട്ടു പോവുന്നില്ല.... ഇതേ പോലെ ഉള്ള മന്ത്ര ശാസ്ത്രം ഉച്ചകോടിയില്‍ നില്‍കുമ്പോള്‍ ആണ് ഈ യോഗ സൂത്രങ്ങള്‍ രചിക്കപ്പെട്ടത്‌.
മന:സ്പന്ദനങ്ങള്‍ എപ്പോളും നടക്കുന്നുണ്ടല്ലോ. മനസ്സിന് സ്വയം തിരിച്ചറിയപ്പെടണം എങ്കില്‍ അതിന്റെ മൂലം ആയ ആത്മാവിനെ തിരിച്ചറിയണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനസ്സ് നിശ്ചലം ആവണം. അല്ലാത്ത സമയങ്ങളില്‍ എല്ലാം മനസ്സിലെ ചിന്തകളുടെ പ്രയാണം ആണ് തിരിച്ചറിയപ്പെടുന്നത്. അതായതു ചിന്തകളുടെ അഭാവത്തില്‍ മനസ്സിന്റെ സ്ഥാനവും ( ആത്മാവും) അല്ലാത്തപ്പോള്‍ ചിന്തകളും തിരിച്ചറിയപ്പെടുന്നു. രണ്ടും കൂടെ ഒരുമിച്ചു നടക്കില്ല.
ഈ ഒരു ചിന്തയുടെ ദ്രവ്യ തലത്തില്‍ ഉള്ള ലളിതം ആയ പുനരാവിഷ്കാരം അല്ലെ ഈ പറയുന്ന അന്സേര്ടനിടി പ്രിന്സിപില്‍? അങ്ങനെ ഒരു സാധ്യത മുന്നോട്ടു വച്ച ഗോപാലകൃഷ്ണന്‍ സാറ് അഭിനന്ദനം അര്‍ഹിക്കുന്നു. ഭാരതീയ തത്വ ശാസ്ത്രവും ആയി ഈ പ്രിന്സിപില്‍ ഇന് നല്ല ബന്ധം ഉണ്ടെന്നു തോന്നിയ ഹൈസന്ബര്ഗ് ഇവിടെ വന്നു ടാഗോറിനെ പോലെ ഉള്ളവരെ കണ്ടു ചര്‍ച്ചകളും നടത്തി, ഭാരതീയ തത്വ ശാസ്ത്രത്തെ പറ്റി. ആ ചര്‍ച്ചകള്കൊടുവില്‍, അത് വരെ ഭ്രാന്തം ആയി തോന്നിയ പല ചിന്തകല്കും നല്ലൊരു വെളിച്ചം കിട്ടി എന്ന് ഹൈസന്ബെര്ഗ് തന്നെ പറഞ്ഞത് നിങ്ങള്‍ക്കറിയുമോ ആവോ?
ഈ ഒരു ചിന്താഗതി മുന്നോട്ട് വെച്ച ഗോപാലകൃഷ്ണന്‍ സര് തെറ്റിദ്ധരിച്ചത് ഇത് കെട്ടു ഔല്‍സുക്യം വളരുന്ന ഭാരതീയ യുവത്വം വേദങ്ങളും ശാസ്ത്രങ്ങളും പരതി, പരീക്ഷണ നിരീക്ഷണങ്ങളില്‍ എര്പെട്ടു പുത്തന്‍ ആവിഷ്കാരങ്ങളിലൂടെ ആധുനിക ഭാരതത്തിനു കൂടുതല്‍ അഭിമാനം പകരും എന്നാണ്. കലിയുടെയും കാളിയുടെയും പോലെ കൂട്ടി നല്‍കുന്നവരുടെ (അര്‍ഹിക്കുന്നതില്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ നല്കുനത് എന്ന് അര്‍ത്ഥം) കൂടെ കാലം ആണ് എന്ന് ഗോപാലകൃഷ്ണന്‍ സാറ് ഇനി മനസ്സില്‍ ആക്കട്ടെ....
1976 ഇല്‍ ഡോക്ടര്‍ പീ വീ വര്തകിനു സംഭവിച്ചത് തന്നെ. അദ്ദേഹം ഋഗ്വേദത്തിലെ 1-161-7, 3-60-2, 4-36-4 (ആശ്വത്തില്‍ നിന്നു അശ്വത്തെ ഉണ്ടാക്കിയും പശുവിന്റെ ചര്‍മത്തില്‍ നിന്നു പശുവിനെ ഉണ്ടാക്കിയും ചെയ്ത സമര്പണങ്ങള്‍ ആണ് പ്രതിപാദ്യം - സംശയം ഉള്ളവര്‍ക്ക് വായിച്ചു അഭിപ്രായം രേഖപ്പെടുത്താം. ഞാന്‍ കാത്തിരിക്കുന്നു സംവദിക്കാന്‍) ഇവ ഉദ്ധരിച്ചു കൊണ്ടു പശുവിന്റെ ചര്‍മത്തില്‍ നിന്നു പശുവിനെ ഉണ്ടാക്കാന്‍ ഉള്ള പരീക്ഷണങ്ങള്‍ക്കായി ഭാരതീയ ശാസ്ത്രജ്ഞരെ ആഹ്വാനം ചെയ്തു. അതൊരു വേദ കെട്ടുകഥ എന്ന് ഭാരതത്തിലെ ശാസ്ത്ര ലോകം വിധി എഴുതി, ആ സദസ്സ് അവിടെ സമാപിച്ചു. വേദ പണ്ഡിതര്‍ക്കും ധര്മജ്ഞര്‍ക്കും എല്ലാം ടെസ്റ്റ്‌ ട്യൂബുകളോടോ ഗാല്‍വനോ മീറ്ററുകളോടോ താല്പര്യം ഇല്ലല്ലോ. കുതുകികള്‍ക്ക് വഴി കാണിക്കാന്‍ ശ്രമിക്കുന്ന അവരെ കൊതുകുകള്‍ ആയി തിരിഞ്ഞു കുത്തുക എന്നതാണ് ഇവിടുത്തെ മക്കള്‍ ചെയ്യുന്നത്. ഇതെന്ന് തീരുന്നോ അന്ന് ഭാരതം വീണ്ടും ലോകത്തിന്റെ നെറുകയില്‍ എത്തും. എന്താണെങ്കിലും വരത്തക് തന്നെ ചൂണ്ടിക്കാണിച്ച ഒരു വേദ വിവരണം കൂടെ ലോക നന്മയെ കരുതി അവതരിപ്പിക്കട്ടെ? ഋഗ്വേദം 1-20-4, 1-110-8,4-33-3 ഇവ പഠിക്കുക. ഇതിന്റെ അപ്പുറവും ഇപ്പുറവും പഠിക്കുക- വ്യാഖാനങ്ങള്‍ പഠിക്കുക. ഗുരുക്കന്മാരോട് ചോദിക്കുക. നിരീക്ഷിക്കുക, പരീക്ഷിക്കുക. ഒരു പക്ഷെ യവ്വനതിലെക്കുള്ള തിരിച്ചു പോക്കിന് വേണ്ട സാമഗ്രികളും രീതികളും ആധുനിക ഭാരതീയന്‍ നിങ്ങളിലൂടെ കണ്ടെത്തിയെക്കാം.
ഹൈസന്ബര്ഗ് തന്നെ പറഞ്ഞു വെച്ച ഒരു വാണി മൊഴിഞ്ഞു കൊണ്ടു ഈ അന്സേര്ടനിടി സര്‍ഗം അവസാനിപ്പിക്കട്ടെ - We have to remember that what we observe is not nature herself, but nature exposed to our method of questioning
ഭാരതീയ നവോദ്ധാനം ഭാരതത്തിനു പുറത്താണോ എന്ന് തോന്നിക്കുന്ന രണ്ടു കുരുന്നു വീഡിയോകള്‍ കണ്ടു പിരിഞ്ഞാലോ? നമ്മള്‍ പരസ്പരം പുച്ചിച്ചും തല കീറിയും മരിക്കുന്നതിനു മുന്നേ ബുദ്ധി ഉള്ളവര് കുരുന്നുകളെ കൊണ്ടു ചെയ്യിക്കുന്നത് നമ്മുടെ പിരി മുറുക്കം കുറയ്കാന്‍ സഹായിച്ചാലോ? നല്ലതല്ലേ?

21 comments:

  1. Collected Work (സമാഹരിച്ച) എന്ന അര്‍ത്ഥത്തിലാണ് സം‌ഹിത എന്നെഴുതിയത്. അതിനാണ് അവിടെത്തന്നെ ഉദ്ദേശിച്ച ഇംഗ്ലിഷ് വാക്ക് ബ്രാക്കറ്റില്‍ കൊടുത്തത്. അല്ലാതെ scriptures-ന്റെ "സംഹിത" എന്ന സാങ്കേതിക അര്‍ത്ഥത്തിലല്ല. ഗണപതീം കാക്കയും തമ്മില്‍ അത് തീരുമാനമാക്കട്ടെ.

    ബാക്കി പറഞ്ഞതിനെല്ലാം കൂടി ഒരു സ്മൈലി. അതില്‍ക്കൂടുതലൊന്നും പറയാനില്ല. Cosmic background radiation-നെ ഓങ്കാരവും പ്രണവവും ആക്കുന്നത് കണ്ട് കുളിരു കൊണ്ടു. അണ്‍സേട്ടനിറ്റി പ്രിന്‍സിപ്പിളും കോസ്മിക് ബാക്ക് ഗ്രൗണ്ട് റേഡിയേഷനും ഒക്കെ ആദ്യം വായിച്ചിട്ട് ഈ പണിക്ക് ഇറങ്ങുന്നതാവും നല്ലത്.

    അപ്പ ശരി.

    ReplyDelete
  2. സാങ്കേതികതയും ഭാഷയും എല്ലാം തന്നിഷ്ടം പോലെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കരുത് സുഹൃത്തേ.... അത്രയുമേ പറഞ്ഞുള്ളൂ....


    സാംഖ്യം സനാതന ധര്‍മത്തിന് തിരിച്ചു തന്നേക്കാമോ? ബുദ്ധ മതക്കാര്‍ വേണം എങ്കില്‍ ഉപയോഗിച്ചോട്ടെ.... പരാതി ഇല്ല.. പക്ഷെ ആ പകര്‍പ്പവകാശം പാവം ഹിന്ദു എടുത്തോട്ടെ?


    ജാത്യന്തര്‍ പരിണാമം എന്ന് തെളിച്ചു എഴുതി വെച്ചതില്‍ ഒരു പരിണാമവും താങ്കള്‍ക്ക് കാണാന്‍ പറ്റിയില്ല അല്ലെ? .......... ആ പരിണാമം എന്ന വാക്ക് അവിടെ ഗോപാല കൃഷ്ണന്‍ പ്രതിഷ്ടിച്ചതല്ലല്ലോ..... എന്ന് വെച്ചാല്‍, താങ്കള്‍ക്ക് അതില്‍ ഒരു പരിണാമവും കാണാന്‍ പറ്റിയില്ല... ഗോപാലകൃഷ്ണനും വേറെ ധാരാളം ആളുകള്‍ക്കും പറ്റി. ആ പരിണാമം പക്ഷെ ഡാര്‍വിന്റെ പരിണാമം ആണെന്ന് എനിക്ക് വാശി ഇല്ല കേട്ടോ...... :-) അത് ആത്മാവ് ഉള്ള ജീവിയുടെ പരിണാമം ആണ്.....


    ഒരേ കാര്യം തന്നെ പലതായി തോന്നുന്ന മാനസിക പ്രവണതയെയും യോഗസൂത്രം ഉണ്ടാക്കിയ ഋഷി കണ്ടിരുന്നു...അത് വായിച്ചു അര്‍ത്ഥം പറഞ്ഞ ആളും ആണല്ലോ.... അങ്ങനെ കരുതിയാ മതി..... :-)


    പിന്നെ, അന്സേര്ടനിടി പ്രിന്‍സിപ്പില്‍...... അത് എടുത്ത ദിവസം കോളേജില്‍ കേറിയില്ല... പിന്നെ താങ്കളെ പോലുള്ള മഹാന്മാരുടെ രചനകള്‍ ആയിരുന്നു ആശ്രയം........ അങ്ങനെ പഠിച്ച അന്സേര്ടനിടി പ്രിന്‍സിപ്പില്‍ ആണ് ഞാന്‍ മന്ത്രശാസ്ത്രം വെച്ചു വിശദീകരിച്ചത്.... :-D

    ഒരു ദ്രവ്യം എന്തെന്നും, ജീവ ശരീരം എന്തെന്നും എല്ലാം ഞാന്‍ വാരി വലിച്ചു എഴുതിയിട്ടുണ്ട്.. ഏതെങ്കിലും രണ്ടു വാചകം മനസ്സില്‍ ആയാല്‍ തന്നെ പിന്നെ ഒരു സ്കൂള് കുട്ടിയുടെ ബുദ്ധി ഉണ്ടെങ്കില്‍ അതിനെ ഈ പ്രിന്സിപ്പിലും ആയി ബന്ധിപ്പിക്കാന്‍ സാധിക്കും.......


    ആദ്യം പറഞ്ഞു വെച്ച കാര്യങ്ങളെ ഖണ്ടിക്കാം എങ്കില്‍ ഖണ്ടിക്ക്..അല്ലെങ്കില്‍ വാലും മടക്കി മാളത്തിലേക്ക് പോകൂ....വാങ്ങി വെച്ചിരിക്കുന്ന കാപ്സ്യൂള്‍ എല്ലാം പരതി കൊറേ കൂടെ സനാതന ധര്‍മ വിദ്വേഷം എഴുതി പിടിപ്പിക്കൂ............ ... സമയം കുറെ ഉണ്ടല്ലോ.. മറുപടി തരാന്‍ ഞാനും ശ്രമിക്കാം.......

    ReplyDelete
  3. നമ്മുടെ പുരാതന ലിഖിതങ്ങളില്‍ ആധുനിക ശാസ്ത്രം ആയി ബന്ടപ്പെടുന്ന ചില കാര്യങ്ങള്‍ ഉണ്ട് എന്നുള്ളതിന് ആധുനികര്‍ ഇത്ര വേവലാതിപ്പെടേണ്ട കാര്യമില്ല.. ഒന്നോ രണ്ടോ സാമ്യങ്ങള്‍ ആണെങ്കില്‍ അതു യാദ്രിശ്ചികം എന്ന് കരുതാം.. പക്ഷെ അങ്ങനെ അല്ല..
    തെറ്റുകളും ഇല്ലെന്നല്ല ഇതിന്റെ അര്‍ഥം.. പക്ഷെ സ്വന്തം പൂര്‍വികരെയും സംസ്കാരത്തെയും മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരെ ആക്ഷേപിക്കരുത്..

    ReplyDelete
  4. ഞാന്‍ ഇപ്പൊ വാദി ആണോ പ്രതി ആണോ? അന്സീന്‍ റോസേ , ഒന്നും മനസ്സില്‍ ആയില്ല............ :-)

    ReplyDelete
  5. ഭാരതീയാ,
    ഭാരതീയമായത് എന്തും മണ്ടത്തരങ്ങള്‍ ആണെന്ന് ഉള്ള ഒരു മുന്‍വിധി മിക്ക കൊളോണിയല്‍ പണ്ഡിതരും വച്ചു പുലര്‍ത്തുന്ന ത്തിന്റെ ഭാഗമാണ് സ്വന്തം പൂര്‍വിക സംസ്കാരത്തെ അധിക്ഷേപിക്കുന്ന ഈ കയ്യടി പ്രസ്ഥാനങ്ങള്‍ തഴച്ചു വളരുന്നത്‌.. എന്തൊക്കെയോ കണ്ടെത്തി എന്ന് അഹങ്കരിക്കുന്ന ആധുനിക ശാസ്ത്രം സ്വന്തം ദൌര്‍ബല്യങ്ങള്‍ എന്ത് വില കൊടുത്തും മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായും വേണം അതില്‍ നിന്നും വ്യത്യസ്തമായ ചിന്തകളെ ഇകഴ്താന്‍ ഉള്ള ശ്രമങ്ങളെ കാണേണ്ടത്.. വ്യവസ്ഥാപിതമായുള്ള ചില ശാസ്ത്രങ്ങള്‍ തിരുത്തേണ്ടി വരുമോ എന്നുള്ള വിഹ്വലത..
    ഉദാഹരണങ്ങള്‍ നിരവധിയാണ്.. എത്ര ബുദ്ധിമുട്ടിയാണ് ഭാരതീയരായ ശാസ്ത്രഞ്ഞ്യരെ പാശ്ചാത്യ ലോകം അന്ഗീകരിക്കുന്നത് ?
    പ്രകാഷതിനേക്കാള്‍ വേഗത്തില്‍ ഒന്നിനും സഞ്ചരിക്കാന്‍ സാധ്യമല്ല എന്നുള്ള ഐന്‍സ്ടയിന്റെ തത്വം മറു ചോദ്യങ്ങള്‍ ഇല്ലാതെയാണ് ശാസ്ത്ര ലോകം അന്ഗീകരിച്ചത്..? അതു പോലെ തന്നെ ഡാര്‍വിന്‍-നെയും ഹൈസന്ബര്‍ഗിനെയും അന്ഗീകരിക്കാം..
    പ്രകാഷതിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കണങ്ങളും കണ്ടേക്കാം എന്ന് പറഞ്ഞ നമ്മുടെ മലയാളി ശാസ്ത്രഞ്ഞ്യനെ(ECG Sudarshan) ലവന്മാര്‍ തല്ലിക്കൊന്നില്ല എന്നെ ഉള്ളു.. എന്നിട്ടിപ്പോള്‍ മേലാളന്മാര്‍ നടത്തിയ പരീക്ഷണങ്ങളില്‍തന്നെ ഈ പറഞ്ഞതിന് ഞെട്ടിക്കുന്ന എന്തോ തെളിവുകള്‍ കിട്ടിയത്രേ.. ഇനി എന്തൊക്കെ കാണാനും കേള്‍ക്കാനും കിടക്കുന്നു.. ആധുനിക ഭൌടിക ശാസ്ത്രം മുഴുവനായി പോളിചെഴുതെണ്ട അവസ്ഥയാണ് എന്ന് കേട്ടു.. ഇതില്‍ നിന്നും എന്ത് മനസ്സിലാക്കാം ? ആധുനിക ശാസ്ത്രത്തില്‍ തെറ്റുകള്‍ ആകാം.. അതി പ്രാചീനമായ ഭാരതീയ ശാസ്ത്രങ്ങളില്‍ തെറ്റുകള്‍ പാടില്ല.. ഇത് ഇരട്ടതാപ്പല്ലേ ?
    ഏകദേശം അടുത്ത് വരെ എത്തിയിരിക്കുന്നു.. ജീനോം കോഡ് വരെ.. എല്ലാം വാക്കുകളും മന്ത്രങ്ങളും ആണെന്ന് ഒരു നൂറു പ്രാവശ്യം ഭാരതീയ ഗ്രന്ഥങ്ങളില്‍(കിത്താബുകളില്‍:) പറയുന്നുണ്ട്.. ഇനി ഒരു ആത്മാവും, പ്രണവവും, ബ്രഹ്മവും വല്ലതും ശാസ്ത്രീയമായി കണ്ടെത്തിയാല്‍ തന്നെ, ഈ സിദ്ധാന്തങ്ങളുടെ നല്ല ഒന്നാംതരം അടിസ്ഥാനം ഇട്ടതു മണ്ടന്‍ പ്രാചീന ഹൃഷിമാര്‍ ആണെന്ന് ഈ കൊണാപ്പന്മാര്‍ സമ്മതിക്കുമോ ?
    ഇനി സായ്യിപ്പു വല്ലതും സമ്മതിച്ചാല്‍ തന്നെ ഇവിടെയുള്ള ആധുനിക നിരീശ്വര പ്രമാണിമാര്‍ അന്ഗീകരിക്കുമോ ?

    ReplyDelete
  6. ശരി ആണ് അന്സീന്‍ റോസ്. ആരൊക്കെയോ എവിടെ ഒക്കെയോ ഇരുന്നു
    എന്തൊക്കെയോ കണക്കു കൂട്ടി ചെയ്യുന്നു. കണക്കു കൂട്ടാന്‍ വൈകിപ്പോയ നമ്മള്‍ പാവങ്ങള്‍.. ശൂന്യതയിലും പൂര്‍ണ്ണത കണ്ടെത്തിയ നമ്മള്‍ എന്തെങ്കിലും നമ്മുടെ പാരമ്പര്യത്തെ പറ്റി എഴുതിയാല്‍, പറഞ്ഞാല്‍ അത് മതേതരം അല്ലാതെ ആവും............. വിവരം കെട്ട ഈ ഭാരതീയ സന്താനങ്ങള്‍ വേദങ്ങള്‍ വായിക്കട്ടെ, ഉപനിഷത്തുകള്‍ വായിക്കട്ടെ............ ഇനിയും ചുരുള്‍ അഴിഞ്ഞിട്ടില്ലാത്ത സൃഷ്ടി രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ അത് മതി.. ഉടനെ വാങ്ങി മുഴുവന്‍ ആയി വായിച്ചു മനനം ചെയ്യേണ്ടത് ഐതരേയ ഉപനിഷത്ത് ആണ്. ചില നുരുങ്ങള്‍ തന്നെ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു.............താങ്കളും വായിക്കുക............പങ്കു വെയ്ക്കുക.............. നമസ്കാരം.. ജയ് ഭവാനി!!

    ReplyDelete
  7. new to this topic, and new to even reading blogs...
    have read bharatheeyans blog, and suraj's blog in question... good...
    hope to see a constructive debate
    you have instilled the interest in me to start reading about these things, thanks for that.

    keep up the good work...

    ReplyDelete
    Replies
    1. Sunil Iyer,
      I believe and have understood that ancient bharatheeya rushis had excellent knowledge in many fields that we celebrate today as modern and ultra modern. They didnt name the principles and axioms in their names, they never thought of copyrights :-)

      Any way, thank you for reading the blog. I have every proof to say that, whatever is written by Sooraj and crew are to nullify/belittle our heritage and profound knowledge.

      Let me assure you that, till my interest is over (which is ever improving since I started off) in this medium, I will be gladly replying and proactively reacting to the "intellectual" exercises by the haters of sanathana dharma.

      Delete
  8. I believe and have understood that ancient bharatheeya rushis had excellent knowledge in many fields that we celebrate today as modern and ultra modern.But the caste system in the hindu religion and priests in teh hindu religion and blind believes in the hindu religion screwed it up big time.thats why we are still a fucked up country.

    ReplyDelete
  9. hi vimal, even though i agree to your points that caste system, superstitions etc have contributed to our stagnation, it is pretty narrow minded to blame just one religion for an entire country's problems...

    ReplyDelete
  10. Vimal.

    ***Drops of poison spoil the entire cup of Milk***

    It is our duty to purify it.

    Indian culture is NOT about caste system is the first thing to understand. It is a **Knowledge** based system.

    http://www.youtube.com/watch?v=3tq71v9rbcY

    See this video.

    Now there is archeological evidence that India had Civilization from 12000 or more years back. And it shows the Aryan Invation Theory is just fabrication and India has its culture even before the west is known to be inhabited.

    ReplyDelete
  11. Unseen rose, excellent video clip. New informations are pouring in :-) Thank you!!

    Jai Jai Jai Bhavani..
    Hara Hara Mahadeva..

    ReplyDelete
  12. Vedangalum mattu grandhangalum eduthuvachu ithellam pande paranjathanu ennu deerkha deerkham prasangikkunna ella 'annan'marum aakasathile meghangalil roopangal thirayukayanu cheyyunnath avide ningalku aanayeyum kanam aanappindatheyum kaanam ennu karuthi athu aanayum aanappindavum aano annanmare?

    ReplyDelete
  13. Vedangalum mattu grandhangalum eduthuvachu ithellam pande paranjathanu ennu deerkha deerkham prasangikkunna ella 'annan'marum aakasathile meghangalil roopangal thirayukayanu cheyyunnath avide ningalku aanayeyum kanam aanappindatheyum kaanam ennu karuthi athu aanayum aanappindavum aano annanmare?

    ReplyDelete
  14. dear bharatheeyan...! good reply to suraj. thanks for the information too... if you are really interested in topics like reincarnation & hinduism you can also refer to books published by Acharyan Hariswamikal ,yajna prasadom pustaka kudumbam,Sri Brahma vidya gurukulam,Sakthy dham tantra peedom,Kuttemperoor,Mannar, Allapuzha- 689623, PH:0479-313700,315703.
    Email: pustakakudumbum@hotmail.com, web: sreebrahmavidya.org

    ReplyDelete
    Replies
    1. Namaskaram Dhanya,

      Aaacharyan sree Hariswamikal is one among those 2 - 3 yogeeshwarans whom I respect the most. I have already read many many of his books including Shaktheyam and I am still not able to concentrate fully into his Mahaa Bindu Mananam beyond a limit. I believe I need more experience and punyam to restart reading it and assimilate the full content.

      You know, I have already visited his ashram. I am even planning to make a visit some time soon to know if he can bless a gathering here in Ernakulam for a Shaktheya Chinthaa Shibiram or something similar. His knowledge and experience of Lalita Sahasra Namam is unmatched and I want to create a venue so that maximum people here can make use of it.

      Surprisingly, my recent contemplation on the sacred book - Yoga Vaasishtam has made me appreciate whatever portions that I have contemplated in his Mahaa Bindu Mananam. Even today afternoon, post lunch, I thought of Hari Swamikal and it is a surprise that somebody like you talked about him today itself.

      How are you associated with Ashram? What is the status of the Mahaa Bhaashyam?

      Jai Jai Jai Bhavani!

      Delete
    2. Dear bhaaratheeyan Acharyan srimat hariswamikal has started Satsang in Ernakulam in Thrikkaakkara Temple. If you want to have more information pls contact me . Mob: 9745925460

      Delete
  15. Dear bharatheeyan,
    thanks for the information. if you could plan that gathering , please do inform me in dhans10880@yahoo.co.in , i'll be so greatful to you if you could do that.
    im just a student who started to read such kinds of articles... no , im not associated with the ashram, i just happened to read his maranathinte duroohathakal recently. im a psychology student interested in Indian psychology. thanks a lot for the information & knowledge....
    regards...
    dhanya.

    ReplyDelete
  16. ഈ ഗോപാലക്രിഷ്നന്‍ പറയുന്നതു പലതും പൊട്ടത്തരമാണെന്നു കേട്ടിരിക്കുമ്പോഴേ തോന്നാറുണ്ട്. ഒരിക്കല്‍ സൂര്യ ഫെസ്റ്റിവലിലി ഒരു പ്രൊഗ്രാം ചെയ്യാന്‍ കാത്തുനില്‍ക്കുമ്പോഴാണു അവസാനമായി കേട്ടത് ....!

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. Acharyan Srimat Hariswamikal is ready to share his knowledge to the society. For past 12 years he was performing Sahasra Chandi Yaga and was very busy in writing books and wrote about 50 books, so he avoided public programs. Now we followers of Acharyan has started satsang in Edappally Thrikkaakkara Temple and it will be in every month. For more information pls contact me Mob:9745925460 anoop9745@gmail.com.

    ReplyDelete