മലയാളിയുടെ കണ്ണിലെ കോലെടുത്ത് സഹായിക്കാന്‍ എന്ന പേരില്‍ വന്നു കോടാലിയും ഇട്ടിട്ടു പോയ താഴെ കൊടുത്ത പോസ്റ്റിലേക്ക്. കാലപ്പഴക്കം കൊണ്ടു പ്രസക്തി നഷ്ടപ്പെട്ടിരിക്കാം എങ്കിലും തെറ്റി ധരിക്കപ്പെട്ട ആര്കെങ്കിലും പ്രയോജനപ്പെട്ടാല്‍ ആകട്ടെ.......... .
http://malayalam.usvishakh.
*ചൊവ്വാദോഷം എന്ന പ്രയോഗം തെറ്റാണു്. ചൊവ്വദോഷം എന്നു മതി. എങ്കിലും വഞ്ചിതരാകുന്ന മലയാളികളുടെ കണ്ണിലെ വലിയ കോലുകൾ എടുത്തു കളയാൻ ശ്രമിക്കുന്ന ഈ പോസ്റ്റിന്റെ ശീർഷകത്തിൽ ഒരു ചെറിയ കരടെങ്കിലും വേണ്ടേ?
ചൊവ്വ എന്ന ഗ്രഹം കൊണ്ടു ലഗ്നാധിപന് ഉണ്ടാവുന്ന ദോഷത്തെ പ്രതി വലിയൊരു ഭാഷാ സിദ്ധാന്തം ചമയ്കാന്‍ ശ്രമിച്ചത് തന്നെ വിലപ്പോയിട്ടില്ല എന്ന് അറിയിക്കട്ടെ. ചൊവ്വയാല്‍ ഉണ്ടാവുന്ന ദോഷം (ചൊവ്വക്കുള്ള ദോഷം അല്ല) എന്ന അര്‍ത്ഥത്തില്‍ അടുത്തടുത്ത് വന്ന അകാരവും ഒകാരവും ചേരുമ്പോള്‍ ആകാരം ആക്കാം. ആഗമ സന്ധി എന്ന് പറയാം. ഇതില്‍പരം ഒരു ഭാഷാപരം ആയ ഗുഹ്യസത്യം അതില്‍ ഉണ്ടെങ്കില്‍, അതൊന്നു പറഞ്ഞു തരാന്‍ ദയവു ഉണ്ടാവണം. ബോധിച്ചാല്‍ സ്വീകരിച്ചു വലിയൊരു തെറ്റിദ്ധാരണ തിരുത്താം അല്ലോ.....
ഭാരതീയ വിശ്വാസ ധാരകളെയാണോ , അതോ, അത് ജീവശ്വാസം ആയി കരുതി പ്രവര്‍ത്തിക്കുന്ന ഗോപാലകൃഷ് ണന് എന്ന വ്യക്തി നടത്തിയ പ്രസംഗ മദ്ധ്യേ ഉള്ള ചില മനുഷ്യ സഹജം ആയ പിശകുകള്‍ മാത്രം പൊക്കിയെടുത്തു അദ്ദേഹത്തെ ആണോ, അതോ ഒന്നിന്റെ മറവില്‍ രണ്ടിനെയും കൂടെ ആണോ എന്ന് തോന്നുമാറു ആണ് ബ്ലോഗ്ഗിന്റെ അവതരണം എന്ന് ഏതു സ്കൂള്‍ കുട്ടിക്കും മനസ്സില്‍ ആകുമല്ലോ. നല്ല സന്ദേശങ്ങള്‍ കൈ മാറാന്‍ ഉപയോഗിക്കാമായിരുന്ന ബ്ലോഗ്ഗിനെ ഇങ്ങനെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ ബ്ലോഗ്ഗുകള്‍ക്കുള്ള മറുപടി കൊടുക്കുന്ന വേദി ആക്കിയതിന് ക്ഷമ... നിനച്ചിരിക്കാതെ കണ്ട ഇദ്ദേഹത്തിന്റെയും സഹ പോളിച്ചടുക്കല്‍കാരന്റെയും ഭാഷയില്‍ സത്യം നന്നേ കുറവ് എന്ന് മാത്രം അല്ല, ഒരു പാട് പേരുടെ നേരിനെ നുണ ആക്കാന്‍ ഉള്ള വല്ലാത്തൊരു കുറ്റവാസനയും കണ്ടു. സര്‍വം സംഗ പരിത്യാഗിയോ മുക്തനോ അല്ലെന്നു മാത്രം അല്ല, ഒരു വികാര ജീവി കൂടി ആയ ഈ ഉള്ളവന്‍ ഈ കാരണം കൊണ്ടാണ് പ്രതികരിക്കേണ്ടി വരുന്നത്.
പൊളിച്ചു അടുക്കുന്നതില്‍ വൈദഗ്ധ്യം നേടിയെന്നു സ്വയമേവ വിശ്വസിച്ചു മറ്റുള്ളവരെ വിശ്വസിപ്പിച്ചെന്നു സ്വയമേവ ആശ്വസിച്ചു മേല്പറഞ്ഞ അസംബന്ധ പെരുമഴ എഴുതിയ ഇദ്ദേഹത്തിന്റെ സമശീര്ഷന്‍ ആയ സഹ-പ്രവര്ത്തകന് എഴുതിക്കൂട്ടിയ അബദ്ധങ്ങള്‍ക്കും അസംബന്ധങ്ങള്‍ക്കും അസഭ്യവര് ഷത്തിനും എന്നാല്‍ കഴിയുന്ന ഒരു മറുപടി തയ്യാറാക്കി http://thinkinghindu.blogspot. in/2012/03/blog-post.html എന്ന ലിങ്കില്‍ ഇട്ടിരിക്കുന്നത് ആദ്യമേ വായിക്കുമല്ലോ.
ഇനി ഉകാര ചരിതത്തിലേക്ക്....
ഹൈന്ദവസമൂഹത്തിൽ ഉണ്ടായിരുന്ന പല അന്ധവിശ്വാസങ്ങളെയും മിഥ്യാധാരണകളെയും തിരുത്താൻ ശ്രമിക്കുക വഴി ഒരു പുരോഗമനവാദി എന്ന പേരും ആദ്യകാലത്തു് അദ്ദേഹം നേടിയിരുന്നു.
യാതൊരു ശല്യവും ഇല്ലാത്ത ഒരു വാചകം എന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. എന്നാല്‍ സംഗതി അതല്ല..... സൂക്ഷിച്ചൊന്നു നോക്കിയേ.....
സുഹൃത്തെ, വിശ്വാസങ്ങള്‍ എന്നും അന്ധം ആയിരിക്കും. വിശ്വാസത്തില്‍ നിന്നു ആചരണവും ആചരണത്തിലൂടെ സിദ്ധിയും നേടിയ ഗുരുക്കന്മാര്‍ ആണ് ഭാരതീയരുടെ മാര്‍ഗദര്ശികള്‍. അത് പോട്ടെ, അദ്ദേഹം തിരുത്തിയ അന്ധവിശ്വാസങ്ങളും മിഥ്യാ ധാരണകളും എന്തെല്ലാം ആണെന്നും ഇനി അദ്ദേഹമോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ തിരുത്തേണ്ട മിഥ്യാ ധാരണകള്‍ എന്തൊക്കെ ആണെന്നും ഒരു വിവരണം തരുകയാണെങ്കില്‍ 'താങ്കളുടെ മിഥ്യാ ധാരണകള്' മാറ്റാന്‍ ശ്രമിക്കാം......ഈ മിഥ്യാ ധാരണകളെ പറ്റി പറയുമ്പോള്‍ എണ്ണം ഇട്ടു പറയണം.. ഓരോന്നിനും മറുപടി പറയാം..........
പറഞ്ഞു വരുന്നത് ഹൈന്ദവന്‍ ചെയ്യുന്നതെല്ലാം തനിതങ്കം ആണെന്നല്ല. പ്രകൃത്യാല്‍ ഉള്ള സ്വഭാവത്തെ അനുസരിച്ച് അനുശാസിക്കപ്പെട്ട വര്ണ വ്യവസ്ഥയെ ജന്മാവകാശം ആക്കിയ പ്രഭുത്വം തന്നെ ഹിന്ദു വിന്റെ ഏറ്റവും വലിയ ഒരു കളങ്കം ആണ്. എന്നാല്‍ അത് ഹിന്ദുത്വത്തിന്റെ തത്വപരം ആയ കളങ്കം അല്ല. താങ്കള്‍ പറയാന്‍ പോവുന്ന ഈ മിഥ്യാ ധാരണകള്‍ ഏതു ഗണത്തില്‍ പെടും എന്നതിനെ പറ്റി വിശ്വാസി ആയ എനിക്കും മറ്റു വായനക്കാര്‍ക്കും കൌതുകം ഉണ്ട്... കൃത്യം ആയി എഴുതി സഹകരിക്കും അല്ലോ.... വേറെ ഒരു പണിയും ഇല്ലാതിരിക്കുന്ന സമയങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ എനിക്കും ഗുണം ചെയ്യും.. മറുപടി തരാം.......
Indian Scientific Heritage എന്ന പുസ്തകം അബദ്ധങ്ങൾ നിറഞ്ഞതാണെങ്കിലും
ദാ കിടക്കുന്നു പിന്നേം. അബദ്ധങ്ങള്‍ പറയൂ.....അതായതു അബദ്ധങ്ങള്‍ എന്ന് താങ്കള്‍ക്ക് തോന്നിയ കാര്യങ്ങള്‍ പറയൂ....
പ്രസിദ്ധീകരണങ്ങളും പ്രഭാഷണങ്ങളും വഴി അദ്ദേഹം പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങളും പ്രതിലോമകരങ്ങളായ ആശയങ്ങളും കണ്ടില്ലെന്നു നടിക്കാന്‍ വയ്യ...
കാണാത്ത(കണ്ടു അറിയാത്ത) കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതാണ് നല്ലത് :-) കണ്ടെന്നു നടിച്ചു ആളെക്കൂട്ടി വിഡ്ഢി ആവുന്നതിനേക്കാള്‍ എത്ര നല്ലതാണ് അത്? :-) താഴേക്കു താങ്കള്‍ നിരത്തുന്ന വാദഗതികള്‍ക്ക് ഒരു മുഖവുര ആയിട്ടാവാം ഇത് എഴുതിയിരിക്കുന്നത് എന്നുള്ളത് കൊണ്ടു ഇനി ഒന്നും പറയാന്‍ ഈ ഉള്ളവന്‍ ഒരുമ്പെടുന്നില്ല..........
ഡോ. ഗോപാലകൃഷ്ണൻ നടത്തിയ ഒരു പ്രഭാഷണപരമ്പരയിൽ ഡാർവിന്റെ പരിണാമസിദ്ധാന്തവും ഹൈസൻബെർഗിന്റെ അൺസേർട്ടന്റി പ്രിൻസിപ്പിളും പ്രാചീനഭാരതീയകൃതികളിലുണ്ടെന്നു പറഞ്ഞതിനെ സൂരജ് സയന്റിഫിക് ഉഡായിപ്പ്: ഗോപാലകൃഷ്ണന്റെ ‘വാത’ങ്ങൾ എന്ന പോസ്റ്റിൽ പൊളിച്ചടുക്കിയിരുന്നു.
പിത്രുഗുണം ഉള്ള ഭാരതീയന് ഏതു ദ്രവ്യവും സ്പന്ദം ആണെന്നും മനുഷ്യ മനസ്സിന്റെ സ്പന്ദനം പോലെ സ്ഥാനവും പ്രയാണവും ഒരേ സമയം ഒരു ദ്രവ്യത്തിനും നിര്‍വചിക്കപ്പെട്ടിട്ടില്ല എന്നും മനസ്സില്‍ ആക്കാന്‍ ഒരുപാട് പൊളിച്ചു അടുക്കലുകള്‍ വേണ്ട എന്ന് ht tp://thinkinghindu.blogspot. in/2012/03/blog-post.html എന്ന ലിങ്കിലൂടെ മനസ്സില്‍ ആയി കാണുമല്ലോ...
എന്റെ ആളു നോക്കി മാറുന്ന യോജന എന്ന പോസ്റ്റിൽ ഡോ. ഗോപാലകൃഷ്ണന്റെ മറ്റൊരു കള്ളത്തരത്തെപ്പറ്റി പരാമർശിച്ചിരുന്നു
ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയുടെ കള്ളത്തരം പൊളിക്കാന്‍ ഇത്രയും കഷ്ടപ്പെട്ട ഒരു ആത്മാവ് വേറെ കാണില്ല... :-) അഭിനന്ദനങ്ങള്‍.. ആ വഴിക്ക് കുറെ പഠിച്ചു കാണും അല്ലോ...
യോജന മാറിയിട്ടില്ല ഉമേഷ്. നോക്കുന്ന ആളുകള്‍ ആണ് മാറിയത്. ഋഷി ഉദ്ദേശിച്ച യോജനയും നിമിഷവും എത്രയെന്നു പല തര്‍ക്കങ്ങളും നിലനില്‍കുമ്പോള്‍ അതില്‍ തര്കിച്ചിട്ടു കാര്യം ഇല്ല. എന്ത് തന്നെ ആണെങ്കിലും പ്രകാശം എന്ന ഒരു ഊര്‍ജ രൂപം സൂര്യനില്‍ നിന്നു പുറപ്പെട്ടു സമയത്തിന്റെ ഏറ്റവും ചെറിയ ഒരു കണം കൊണ്ടു ഒരു പാട് ദൂരം സഞ്ചരിച്ചു ഇവിടെ എത്തുന്നു എന്ന് ഭാരതീയര്‍ക്കു അറിയാം ആയിരുന്നു എന്ന് നമുക്കു അന്ഗീകരിക്കാം അല്ലോ. ഗോപാലകൃഷ്ണന്‍ സാറിനോട് അദ്ദേഹം പ്രമാണം ആയി എടുത്ത ഗ്രന്ഥം ഏതെന്നു ഒരു പത്ര സമ്മേളനം നടത്തി ചോദിച്ചു കൂടെ? എല്ലാ സംശയങ്ങള്‍ക്കും വിരാമം ഇടാം അല്ലോ? :-)
പ്രകാശിക്കുന്ന സൂര്യന്റെ മുഖത്ത് പോലും കറുത്ത പാടുണ്ട്. എന്നാല്‍ നിന്റെ സ്നേഹം അതിനെക്കാള്‍ വിമലം എന്ന് ശ്രീ രാമചന്ദ്രന്‍ ലക്ഷ്മണനോട് പറഞ്ഞതായി വാല്മീകി രേഖപ്പെടുത്തിയത് യുദ്ധ കാന്ടത്തില്‍ ഉണ്ട്. സൂര്യനില്‍ ഉള്ള കറുത്ത പൊട്ടുകള്‍ ശാസ്ത്രം സ്ഥിരീകരിച്ചിട്ടു എത്ര കാലം ആയി എന്നറിയുമ്പോള്‍ ആണ് ഋഷിയുടെ ബുദ്ധിയും സിദ്ധിയും നമ്മള്‍ അറിയുക. അങ്ങനെ ഉള്ള ഋഷിയുടെ മുന്‍ഗാമികള്‍ ചമച്ച വേദത്തിനും ബുദ്ധി ഉള്ള പിന്മുറക്കാര്‍ ചമച്ച വ്യഖാനങ്ങള്‍ക്കും തെറ്റ് പറ്റില്ലെന്ന് വിശ്വാസികള്‍ ഞങ്ങള്‍ കരുതിക്കോട്ടെ ഉമേഷേ? ഇനി അഥവാ ഇതെങ്ങാനും ഉമേഷ് അന്ഗീകരിച്ചാല്‍ തുടര്‍ന്നു വാല്മീകി തന്നെ പറഞ്ഞ സൂര്യനെ നിരീക്ഷിക്കുന്ന യന്ത്രവിവരണം കൂടെ കണ്ടാല്‍ താങ്കളുടെ സംഖം വാല്മീകിയെ വിശുദ്ധന്‍ ആയി പ്രഖ്യാപിക്കുമോ? വാല്മീകി ഒന്ന് രക്ഷപ്പെട്ടോട്ടെ എന്ന് വിചാരിച്ചാണ് :-)
ജ്യോതിഷം എന്നു പറയുന്ന കപടശാസ്ത്രത്തിന്റെ ശാസ്ത്രീയതയും വിശ്വാസ്യതയും ഊന്നിപ്പറയുകയാണു് ഈ സീരീസിൽ ചെയ്യുന്നതു്.....
ഇതിനു മുമ്പേ ലേഖകന്‍ ഉപയോഗിച്ച ഒരു വാക്കാണ് ഇവിടെ ചേരുക. പ്രതിലോമകരം!!
ഒരു വിജ്ഞാന മേഖല , അതുമായി ബന്ധപ്പെട്ടവരുടെയും അതിന്റെ ഗുണഭോക്താക്കളുടെയും മാത്രം പരിഗണയില്‍ ഉള്ള കാര്യം ആണ്. ഒരു സമൂഹത്തിന്റെയും ധാര്‍മികം ആയ നിലനില്പിന് ഭീഷണി സൃഷ്ടിച്ച/സൃഷ്ടിക്കുന്ന ബോംബു അല്ലാത്തിടത്തോളം കാലം അതില്‍ സിദ്ധി നെടാത്തവനോ അതില്‍ വിശ്വസിക്കാത്തവനോ അഭിപ്രായം പറഞ്ഞിട്ട് ആരെങ്കിലും ഗൌനിക്കും എന്ന് തോന്നുന്നില്ല... ഉദാഹരണത്തിന് - കേരളത്തിലെ ആയുര്‍വേദ ആശുപത്രികളില്‍ / മെഡിക്കല്‍ കോളേജുകളില്‍ പോവുക. ഇവിടുത്തെ അത്യന്താധുനിക അല്ലോപ്പതിയുടെ എണ്ണം അറ്റ ഇരകളെ അവിടങ്ങളില്‍ കാണാം. എനിക്കും വ്യക്തിപരം ആയ അനുഭവം ഉണ്ട്-അമ്മയുടെ നാട് വേദനയും ആയി ബന്ധപ്പെട്ട്. എന്റെ സ്ഥാനത്ത് ലേഖകന്‍ ആയിരുന്നു എങ്കില്‍ അല്ലോപ്പതി ആശുപത്രികള്‍ നിര്‍ത്തലാക്കാന്‍ വേണ്ടി കുറച്ചു കൂലിക്കെഴുത്തുകാര്‍ ബ്ലോഗിങ്ങ് തുടങ്ങിയേനെ......
ജ്യോതിഷത്തില്‍ നിന്നു വൈദ്യത്തിലേക്ക് കൂട് വിട്ടു കൂട് മാറിയതല്ല.... ഒരു ശാസ്ത്രം വികസിച്ചു എല്ലാ മേന്മയോടും കൂടെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നിലനിന്നുവെങ്കില്‍ അഞ്ചു ആറു പേജില്‍ എന്തേലും കുത്തിക്കുറിച്ചത് കൊണ്ടു അതിനു ഒന്നും പറ്റില്ല എന്ന് സമര്തിക്കാന്‍ ശ്രമിക്കുകയാണ്.........
ഒരു പ്രത്യേകഗ്രഹത്തിനു കുറെ കാരകങ്ങളു കൊടുത്തിരിക്കാം. ആരാ കൊടുത്തത്? ഋഷിവര്യന്മാര്. എന്തുകൊണ്ടാ കൊടുത്തത്? അങ്ങനെയുള്ളതാ ഗ്രഹത്തിനെന്തുകൊണ്ടാ കൊടുത്തത്, ഒരൊറ്റ ഉത്തരേയുള്ളൂ. എന്തുകൊണ്ട് ഈ ഗ്രഹത്തിനു ഇങ്ങനെയുള്ള കാരകത്വം കൊടുത്തുയെന്നുള്ളതിനെന്താ ഉത്തരം? മലയാളത്തില് രണ്ടാമത്തെ അക്ഷരം. എന്താ ഉത്തരം? ആ!
നൂറോ അഞ്ഞൂറോ ഏറിയാല്‍ ആയിരമോ തവണ ആവര്‍ത്തിച്ച ഭൌതിക ശാസ്ത്ര പരീക്ഷണങ്ങളില്‍ ഉരുത്തിരിഞ്ഞ കേവല 'സാധ്യതകളെ' നമ്മള്‍ ഒരിക്കലും മാറാത്ത വിശ്വ സത്യങ്ങള്‍ ആയി അംഗീകരിച്ചു ആര്‍ത്തിയോടെ പഠിച്ചിട്ടുണ്ട്. ബോല്സ്മാന്‍, പ്ലാങ്ക്, ഐന്‍സ്റീന്‍, ന്യൂട്ടന്‍ എന്ന പേരുകള്‍ തന്നെ കേള്കുമ്പോ തന്നെ പലര്‍ക്കും കുളിര് ആണ്. ഏതൊരു സൂത്രവാക്യവും (ഇക്വേഷന്‍) രണ്ടോ അതിലതികമോ ചരങ്ങളുടെ (വേരിയബിള്‍)))) മാറ്റങ്ങളുടെ പ്രവണത ആണ് നമ്മളെ പഠിപ്പിച്ചത്. അതിനേക്കാള്‍ എത്രയോ അധികം ചരങ്ങള്‍ മറഞ്ഞു ഇരിക്കുന്നുണ്ടാവാം? അങ്ങനെ കാണാ മറയത് ഇരുന്നു ചിരിക്കുന്ന ചരങ്ങളെ എല്ലാം കൂടി ചേര്‍ത്ത് കറക്കി കുത്തി സായിപ്പ് ഒരു സ്ഥിരാങ്കം ( constant ) ഉണ്ടാക്കി വിഴുങ്ങിക്കൊള്ലാന്‍ പറഞ്ഞപ്പോ വിഴുങ്ങി. എന്നാല്‍ ഗ്രഹങ്ങളുടെ സ്ഥാന പ്രത്യേകതകളില്‍ വരുന്ന ജീവ സ്വഭാവങ്ങളെ ഇതിലും സൂക്ഷ്മം ആയി അനേകരില്‍ പഠിച്ച ഋഷി പറഞ്ഞ കാരകത്വവും ഒരു സ്ഥിരാങ്കം (constant ) തന്നെ ആണെന്ന് പറയുമ്പോ ഉത്തരാധുനികന് മുഖം ചുളിയും......... ഇതിനു മുമ്പ് പറഞ്ഞ പോലെ, സ്വന്തം പൂര്‍വികരെ സന്തോഷത്തോടെ തന്തക്കു വിളിക്കുന്ന ഉളുപ്പില്ലാത്ത ഒരു കൂട്ടം!! കാരകത്വം എന്നത് ഒരു നിര്‍വചിക്കപ്പെട്ട സ്ഥിര സ്വഭാവം ആയി മനസ്സില്‍ ആക്കൂ ബുദ്ധി ഉള്ള ഹിന്ദു ജനങ്ങളെ..
ഇദ്ദേഹത്തിനു സയൻസ് മാത്രമല്ല, ജ്യോതിഷവും അറിയില്ല എന്നു് ഈ പ്രസംഗം വെളിവാക്കുന്നു.
കൂറ് മാറ്റം!!! കൂറ് മാറ്റം!!!.... ജ്യോതിഷം കപട ശാസ്ത്രം എന്ന് ആദ്യം പറഞ്ഞു വെച്ചു. എന്നിട്ടിപ്പോ കപട ശാസ്ത്രം പഠിക്കാത്ത ആളെ തെറ്റി വിളിക്കുന്നോ? ജ്യോതിഷത്തെ കപടം ആക്കിയപ്പോ ഹിന്ദുവിന് ഒരു കൊട്ട്. പിന്നെ ഗോപാല കൃഷ്ണനും. രണ്ടും പക്ഷെ അടുത്തടുത്ത് തന്നെ പറഞ്ഞപ്പോ എന്തോ ഒരു രഹസ്യം മണക്കുന്നു... ആ..... പോട്ടെ........
ഏഡിയും ബീസിയും ആറാം നൂറ്റാണ്ടു തൊട്ടേ ഉപയോഗിച്ചിരുന്നു എന്നതിനു തെളിവുണ്ടു്
അറിവില്ലാത്ത പൈതങ്ങള്‍ക്ക് വേണ്ടി ആ തെളിവ് ഒന്ന് കാണിക്കാമോ? കാപട്യം നിറഞ്ഞ ജ്യോതിഷത്തെ ശരി ആയി സ്ഥാപിക്കുന്നവരോട് മാത്രം അല്ല ഉകാരന് ദേഷ്യം. നിത്യ സത്യങ്ങള്‍ ആയ എ ഡി യും ബി സി യും തെറ്റ് എന്ന് പറയുന്നവരോടും അതെ അളവില്‍ പ്രതിഷേധം ഉണ്ട്. എന്തോ ഒന്ന് മണക്കുന്നുണ്ടല്ലോ... ആ.... പോട്ടെ.....
ഇതു കഴിഞ്ഞു് ഗ്രീനിച്ച് രേഖ അംഗീകരിക്കുന്നതിനു മുമ്പു് ലോകം മുഴുവൻ ഭാരതത്തിലെ ഉജ്ജയിനിയിലൂടെ പോകുന്ന രേഖാംശമാണു് സമയനിർണ്ണയത്തിനുപയോഗിച്ചിരുന് നതു് എന്നും പറയുന്നുണ്ടു്. എന്തൊരു തമാശ!
അപ്പി ഇട്ടാല്‍ നേരെ കഴുകില്ലെങ്കിലും വെടി മരുന്നിന്റെ ബലത്തില്‍ ലോക ചരിത്രം മാറ്റിയെഴുതിയ സായിപ്പ് വിശ്വസിച്ചിരുന്നോ അന്ഗീകരിചിരുന്നോ എന്നറിയില്ല.... എന്തായാലും ലങ്കാ വാത്സ്യപുരാ അവന്തീ സ്ഥാനെശ്വര സുരാലയാന്‍ അവഗാഹ്യ സ്ഥിതാ രേഖാന്‍ ദേശാന്ധര വിധായിനീ എന്ന് ആയിരത്തി അഞ്ഞൂറ് കൊല്ലം മുന്നേ ലഖു ഭാസ്കരീയത്തില്‍ എഴുതി വെച്ചിട്ടുണ്ട്. അതൊന്നു നോക്കി പഠിക്കൂ. ബാക്കി ചര്‍ച്ച എന്നിട്ടാവാം!! എല്ലാം കൂടെ അല്ലേല്‍ പെട്ടെന്ന് തീര്‍ന്നു പോയാല്‍ എനിക്കിനീം കൊറേ ബ്ലോഗ്ഗ് എഴുതാന്‍ ഉള്ളതാ.... തുടങ്ങിയതെ ഉള്ളൂ :-)
ഈ കോപ്പർനിക്കസിന്റെയും ഗലീലിയോ യുടെയും ന്യൂട്ടന്റെയും കൂടെ കെൽവിനെ എന്തിനു കൂട്ടിക്കെട്ടി എന്നു മനസ്സിലാകുന്നില്ല. ഒരു പക്ഷേ കെപ്ലറെയായിരിക്കും കെൽവിൻ എന്നു പറഞ്ഞതു്. (കീറ്റ്സ് എന്നു പറഞ്ഞില്ലല്ലോ, ഭാഗ്യം!)
ഉമേഷു മേല്‍ പറഞ്ഞ പോലെ അല്ല, ശരിക്കും ഒരു തമാശ പറഞ്ഞോട്ടെ? :-) തെങ്കാശി പട്ടണത്തില്‍, സലിം കുമാറിന്റെ കഥാപാത്രത്തിനു തന്കപ്പെട്ടന്റെയും ദാസപ്പെട്ടന്റെയും കാര്യം പറഞ്ഞപ്പോള്‍ അറിയാതെ ഒരു ജോസഫ് ചേട്ടന്റെ കാര്യം ഓര്മ വന്നു.... അത് പോലൊരു കെവിന്‍....................... ........... അങ്ങനെ എടുത്താല്‍ പോരെ? അതിനും കോലാഹലം!!
ഭൂമിയുടെയും സൂര്യന്റെയും ആകൃതി പ്രകൃതികളെ പറ്റി സംശയം തീര്‍ക്കാന്‍ ആര്യഭടീയത്തിനും ഒരു പാട് ഒരു പാട് മുന്നേ ഭാരതീയനു വഴികള്‍ ഉണ്ടായിരുന്നു എന്നറിയുക.... 1 33 8 , 1 123 8 എന്നീ ഋഗ്വേദ സൂക്തങ്ങള്‍ ഒന്ന് പഠിച്ചു വരൂ.. കുറച്ചു വ്യാഖാനങ്ങള്‍ കൂടെ വായിച്ചാല്‍ താങ്കള്‍ ആവശ്യത്തിലധികം തൃപ്തന്‍ ആവും. ധ്രുവ പ്രദേശങ്ങളിലെ ആറു മാസത്തെ പകല്‍ ഇല്ലാത്ത പ്രതിഭാസത്തിനു വരെ വിശദീകരണം തന്ന ഋഷിയോടാണ് ഉകാരന്റെ കളി!!! ഗ്രഹണത്തെ പറ്റി വരെ വേദത്തില്‍ പറഞ്ഞു വെച്ച ഋഷിയുടെ തപസ്സിനോടാണ് കളി.... ധൃതി പിടിക്കേണ്ട... എല്ലാം ഘട്ടം ഘട്ടം ആയി ഞാന്‍ തന്നെ തരുന്നുണ്ട്....
നാലു മൂലകങ്ങൾ അവിടെ പഞ്ചഭൂതങ്ങളായി എന്നു മാത്രം.വൃത്താകൃതിയിലുള്ള നക്ഷത്രക്കൂട്ടത്തിന്റെ നടുക്കു സ്ഥിതി ചെയ്യുന്നതും, ഗ്രഹങ്ങൾ നിറഞ്ഞ ആകാശത്തിന്റെ (ബ്രഹ്മാണ്ഡത്തിന്റെ എന്നാണു ഭാസ്കരൻ ഒന്നാമന്റെ വ്യാഖ്യാനം) മദ്ധ്യത്തിലുള്ളതും, മണ്ണു്, ജലം, അഗ്നി, വായു എന്നിവ നിറഞ്ഞതുമായ ഭൂഗോളം എല്ലായിടത്തും വൃത്താകൃതി ഉള്ളതാണു്.
ചിരിച്ചു ചിരിച്ചു വയ്യാണ്ടാവും അല്ലോ...... രണ്ടു രൂപയ്ക്ക് കിട്ടുന്ന ഏതോ ചെറിയ പൊത്തകത്തില്‍ നിന്നു പരിഭാഷ ഒക്കെ തപ്പി എടുത്തു.... പക്ഷെ ഗുരുത്വം ഇല്ലാത്തത് കൊണ്ടു പറഞ്ഞ കാര്യം സാധൂകരിക്കാന്‍ പറ്റിയില്ല......... സുഹൃത്തെ... ആകാശത്തിന്റെ മധ്യത്തില്‍ എന്ന് പറഞ്ഞപ്പോള്‍ ആയ ആകാശം എന്ന ഭൂതതത്വം കാണാന്‍ കഴിഞ്ഞില്ലേ? അടുത്ത തമാശ.... കവല പ്രസംഗം നടത്തുന്ന വയറ്റത്തടി രാഷ്ട്രീയക്കാരന്റെ മെയ് വഴക്കത്തോടെ ഭൂമിയുടെ ആകൃതിയെ പറ്റി പറഞ്ഞ അതെ ശ്ലോകം ഉപയോഗിച്ച് പഞ്ചഭൂതങ്ങളെ പറ്റിയുള്ള അറിവ് ബാബ്ബിലോനിയക്ക് പതിച്ചു കൊടുത്തു
കളഞ്ഞു.. ഗൊച്ചു ഗള്ളന്‍!!........അന്വേഷണാത്മക പത്ര പ്രവര്‍ത്തകന്റെ പേര് കളഞ്ഞു കുളിച്ചു...... നാല് വേദങ്ങളില്‍ എണ്ണം അറ്റ താളുകളില്‍, പഞ്ച ഭൂതങ്ങള്‍ നിറഞ്ഞു കിടക്കുവല്ലേ.... ഒരു പാട് മുന്നോട്ടു പോവാന്‍ ഉണ്ട് ഉകാരാ!!
ഓഫ്‌ടോപ്പിക്: ഈ ചതുർഭൂതസിദ്ധാന്തം ബാബിലോണിയയിൽ നിന്നു വന്നതാണു്. അനു (അഗ്നി), ഈയ (ജലം) എന്‍ലില്‍ (വായു) മാര്‍ദൂക് (ഭൂമി). നാലു ദിക്കുകൾക്കു് അധിപർ. അരിസ്റ്റോട്ടലിന്റെ കാലത്തു് ഇതു “ശാസ്ത്രം” ആയി. മണ്ണു്, ജലം, വായു, അഗ്നി എന്നിവ ക്രമാൽ മുകളിലായി സ്ഥിതി ചെയ്യുന്നുവെന്നും, ഓരോന്നും അതിന്റെ സവിശേഷസ്വഭാവം തേടുന്നു എന്നും, അതിനാൽ വെള്ളത്തിലെ വായു മുകളിലേക്കും, വായുവിലെ അഗ്നി മുകളിലേക്കും, വെള്ളത്തിൽ മണ്ണു കീഴേയ്ക്കും പോകുന്നു എന്നൊരു ഗമണ്ടൻ ഗ്രാവിറ്റി തിയറി അരിസ്റ്റോട്ടിൽ കൊണ്ടുവന്നിരുന്നു! ഇന്ത്യയിൽ ഇതു് എപ്പോഴോ ആകാശവും കൂടെ കൂടി പഞ്ചഭൂതമായി.
എന്റെ ഗീവര്‍ഗീസ്സ് പുണ്യവാളാ!! ഈശ്വര തത്വ സരൂപമായ ഭൂതം ആണ് ആകാശം എന്നത്. തക്ഷശിലയില്‍ പഠിക്കാന്‍ വന്ന ഏതോ മിടുക്കന്‍ അങ്ങോട്ട് എടുത്തപ്പോള്‍ മനസ്സില്‍ ആവാത്ത ആകാശ തത്വം അങ്ങ് ഉപേക്ഷിച്ചു....... സ്ഥൂല ബുദ്ധികള്‍ ആയ മ്ലെച്ഛന്മാര്‍ക്ക് ഭൂമിക്കുള്ളിലെ ആകാശ തത്വം എന്ന് കേട്ടാല്‍ ഉകാരനെ പോലെ ബ ബ്ബ ബ്ബ ബ്ബ അടിക്കും.... അത് കൊണ്ടു അത് സൂത്രത്തില്‍ ഒഴിവാക്കിയതായിരിക്കും ബാബ്ബിലോനിയയില്‍ എത്തിയപ്പോള്‍.. അവിടെ എന്തോ പൊട്ടും പൊടിയും കിടപ്പുണ്ടെന്ന് അറിഞ്ഞപ്പോ പിന്നെ അവിടുന്ന് പഞ്ച ഭൂതങ്ങളെ ഇമ്പോര്‍ട്ട് ചെയ്തത് അല്പം കടന്നു പോയി...അതിനു വേണ്ടി ഭാരതീയ ജ്ഞാനത്തെ ആര്യഭടീയത്തില്‍ വെച്ചു നിര്‍ത്തിയ ആ പുത്തി കൊള്ളാം..... :-) വേദ പഠനം അത്യാവശ്യം ആണ്.... ജെര്‍മനിയില്‍ നിന്നു വേദത്തെ തെറ്റായി വ്യാഖാനിക്കാന്‍ പള്ളി പറഞ്ഞു വിട്ട മാക്സ് മുല്ലെര്‍ മോക്ഷ മുള്ളര്‍ ആയി മടങ്ങിയ പോലെ, എന്തേലും ഒക്കെ നടക്കും :-)
ഭാരതീയർ ഭൂഗോളത്തെ മനസ്സിലാക്കുന്നതു് ഇതിനു ശേഷമാണു്. ആര്യഭടൻ ഭൂമിയും മറ്റു ഗ്രഹങ്ങളും ഗോളാകൃതിയിലാണെന്നു പറയുകയും അവയുടെ വലിപ്പം പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടു്. എന്തായാലും, ഇവരാരും തന്നെ ഭൂമി സൂര്യനെ ചുറ്റുന്നു എന്നു പറഞ്ഞിട്ടില്ല
ഭാഗവതം എന്ന ഒരു കൊച്ചു ഗ്രന്ഥം സനാതന സാഹിത്യ സമ്പത്തിന്റെ ഭാഗം ആണല്ലോ..... ഭൂമിയുടെ ഒരു സ്ഥാനത് നിന്നു ഭ്രമണ വേഗതയില്‍ ഭ്രമണത്തിന്റെ വിപരീത ദിശയില്‍ രഥം ഓടിച്ചു എല്ലായിടത്തും സൂര്യനെ ഒരേ രീതിയില്‍ ദര്‍ശിക്കുന്ന കഥ ഋഷി പറഞ്ഞത് സൂര്യന് ചുറ്റും ഭൂമിയുടെ പരിക്രമണത്തെയും ഭ്രമണത്തെയും പറ്റി അറിവില്ലാതിരുന്നത് കൊണ്ടാണല്ലോ അല്ലെ..... :-) :-) എന്താണെങ്കിലും ഞാന്‍ മേല്പറഞ്ഞ ഋഗ്വേദ സൂക്തങ്ങള്‍ കൂടെ വായിച്ചു കഴിയുമ്പോ ഉകാരന്‍, ഈ വ്യാഴം എവിടുന്നു വന്നെടാ എന്നും പറഞ്ഞു നടക്ക്വോ ആവോ.... ആ..........
ഇനി ഇപ്പൊ ഭാഗവതം ഇന്ത്യന്‍ സ്വാതന്ത്ര്യം കഴിഞ്ഞു എഴുതിയതാണെന്ന് പറയുവോ? :-D
ജൈമിനീ സൂത്രത്തില്‍ ചന്ദ്രനിലെ ജലാംശത്തെ പറ്റി സലിലമയെ ശശിനീ.. എന്ന് എഴുതിയത് ചന്ദ്രയാന്‍ അവിടെ ഇറങ്ങിയതിനു ശേഷം ഏതെങ്കിലും പണിക്കനെ കൊണ്ടാണ് എന്ന് പറയുമോ? :-D
“ഭുവനകോശവർണ്ണനം” എന്ന പേരിൽ ഒരെണ്ണമുണ്ടു്. അഞ്ചാം സ്കന്ധത്തിലെ പതിനാറാം അദ്ധ്യായം. ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച ഭാഗവതം (മൂലം - മലയാളം) പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ (Table of contents) ഈ അദ്ധ്യായത്തിന്റെ പേരു് “ഭൂഗോളവർണ്ണനം” എന്നാണെന്നു പറഞ്ഞിട്ടുണ്ടു്. (എവിടെയൊക്കെ ആരൊക്കെ കൂട്ടിച്ചേർക്കുന്നുണ്ടു ഭഗവാനേ!) ആ അദ്ധ്യായത്തിന്റെ ശരിയായ പേരു് “ഭുവനകോശവർണ്ണനം” എന്നാണു്.
ഭൂഗോളം, ഭുവന കോശം ഇവ തമ്മില്‍ അജ ഗജ അന്തരം ഒന്നും ഇല്ല.... പരിഭാഷ എന്ന് കണ്ടാല്‍ മതി.... ആശങ്ക മനസ്സില്‍ ആക്കാം.... പക്ഷെ ഇത്രയും ആവശ്യം ഇല്ല :-D
യോ വായം ദ്വീപഃ കുവലയകമലകോശാഭ്യന്തരകോശോ നിയുതയോജനവിശാലഃ സമവർത്തുളോ യഥാ പുഷ്കരപത്രം........
ബ ബ്ബ ബ്ബ ബ്ബാ...... വായില്‍ തോന്നിയത് പറയുന്ന ഉകാരന്റെ അപകട മുഖം ഇവിടെ തുടങ്ങുന്നു..... വായില്‍ തോന്നിയത് പറഞ്ഞപ്പോള്‍ വായം ദ്വീപ എന്ന ഭാഗം കണ്ടില്ലേ? ഈ ദ്വീപു എന്ന വാക്ക് കാണുമ്പോള്‍ അറിയില്ലേ ഇതൊരു ഭൂ ഭാഗത്തെ പറ്റി ഉള്ള പരാമര്‍ശം ആണെന്ന്? കഷ്ടം!! ഈ അദ്ധ്യായം ജംബൂ ധ്വീപിനെയും ഭാരത ദേശത്തെയും പറ്റി ആണ് വര്‍ണന എന്ന് മലയാളം വായിക്കാന്‍ അറിയാവുന്ന നിങ്ങള്ക്ക് മനസ്സില്‍ ആയില്ലേ? അതോ ഭാരതീയന്‍ ഉരുട്ടിയ ഭൂമിയെ പരത്തിയിട്ട് സായിപ്പിനെ കൊണ്ടു ഉരുട്ടിക്കാന്‍ വേണ്ടി ആണോ ഈ സാമ്പാര്‍ ഇങ്ങനെ വൃത്തികെട്ട രീതിയില്‍ തിളയ്കുന്നത്?
ഇവിടെ വെച്ചു നിങ്ങള്‍ ആരാണെന്ന് വ്യക്തം ആയി കഴിഞ്ഞു.... പിന്നെ തെറ്റുകള്‍ വായിച്ചു പഠിച്ചവര്‍ തിരുത്താന്‍ വേണ്ടി മാത്രം തുടരുന്നു!!! ഭാഗവത സംക്ഷിപ്തം എന്ന ലഘു ഗ്രന്ഥം എഴുതിയ ഗോപാല കൃഷ്ണനോടാണ് ഉകാരന്റെ ഭാഗവതം കളി :-)
എട്ടാം നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ട ഭാഗവതത്തിൽ ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞാലും അദ്ഭുതമില്ല
ഏതു നൂറ്റാണ്ട്? ഒന്നൂടെ പറഞ്ഞേ........എട്ടാം നൂറ്റാണ്ടോ? :-D പുരാണ രചനയുടെ സായിപ്പ് അംഗീകരിച്ച കണക്കുകള്‍ പോലും അവിടെ ഉകാര ലോകത്ത് എത്തിയിട്ടില്ല എന്ന് ചുരുക്കം!!!
ജിജ്ഞാസുക്കള്‍ക്ക് വേണ്ടി ഒരു കുറിപ്പ് - ശാക, ശല്മാളി, പ്ലക്ഷ, ക്രൌന്ച്ച എന്ന് തുടങ്ങുന്ന ഏഴു ദ്വീപുകളുടെ ആകൃതി വിവരണങ്ങള്‍ എല്ലാം ഭാഗവതത്തില്‍ ഉണ്ടായിരുന്നു. ഏഷ്യയുടെ പേര് ജാമ്ബക്കയുടെ ആകൃതിയില്‍ നിന്നു ജംബൂ ദ്വീപു എന്ന് ഋഷി ഇട്ടു.... തെക്കേ അമേരിക്ക യുടെ ആകാശീയം ആയ ആകൃതിയിലെ ഒരു ക്രൌന്ച്ച പക്ഷിയോടുള്ള സാമ്യം മൂലം അതിനു ക്രൌന്ച്ച എന്ന് പേരും കിട്ടി.... പുഷ്പക വിമാനം വെറും കെട്ടു കഥ ആയ ഋഷി എങ്ങനെ ആണാവോ ഈ ദ്വീപുകളുടെ എല്ലാം ആകാശീയ ആകൃതി കണ്ടത്.... ആ........
ഈ പാവപ്പെട്ട ഭാഗവതത്തില്‍ ബ്രഹ്മ ലോകത്തേക്ക് പോയ രാജകുമാരിയുടെയും രാജാവിന്റെയും ആയുസ്സിനു അപകടം സംഭവിക്കാതിരുന്നതും അവിടെ എത്തിയപ്പോള്‍ ഇരുപത്തി ഏഴു ( കൃത്യം എണ്ണം ഓര്മ ഇല്ല) ത്രേതാ യുഗങ്ങള്‍ കഴിഞ്ഞതായി അറിയുകയും ചെയ്തത് എല്ലാം എന്താണ് സൂചിപ്പിക്കുന്നത്? ജീവന്‍ ശരീരത്തില്‍ നിന്നു വേര്‍പെടാന്‍ ഗുരുത്വാകര്‍ഷണവും തല്ഫലം ആയ അപാന ശക്തിയും വേണം എന്ന ഉപനിഷത്ത് വിവരണവും എല്ലാം കൂടെ ചേര്‍ത്ത് ആധുനികന്റെ ടയിം ട്രാവേല്‍ കഥകളെ ഒന്ന് സമീപിക്കൂ.... അതിനേക്കാള്‍ അറിവ് അന്ന് ഋഷിക്ക് ഉണ്ടായിരുന്നു എന്നറിയാന്‍ മെനക്കെട്ട് വായിക്കേണ്ടി വരും എന്ന് മാത്രം.... കാപ്സ്യൂളില്‍ നോക്കി അടിച്ചു കയറ്റിയാല്‍ വേദം മനസ്സില്‍ ആവില്ല.... തന്ത്രവും ഗ്രഹിക്കാന്‍ പറ്റില്ല.. അതിനു ഗുരുത്വം വേണം, വിനയവും വേണം, അങ്ങനെ ഒരു ജന്മം കിട്ടാന്‍ ഭാഗ്യവും വേണം....
പല ഗ്രന്ഥങ്ങളിലും പ്രപഞ്ച മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂമീ എന്ന് അഭി സംബോധന ചെയ്തത് നോക്കുന്ന രീതി വെച്ചാണ്..... ഒരു പന്തില്‍ ഇരിക്കുന്ന ഉറുമ്പിനെ പന്തിന്റെ കോടി മടങ്ങ് വലിപ്പം ഉള്ള ഏതു ആകൃതി ഉള്ള മുറിയില്‍ വെച്ചാലും ചുറ്റും അനന്തം ആയ ഒരു ഗോള പ്രതീതി ഉണ്ടാവും..... ഉറുമ്പിനെ സംബന്ധിച്ച് അതിരിക്കുന്ന പന്ത് മധ്യത്തില്‍ ആയി തോന്നുകയും ചെയ്യും........
തുടര്‍ന്നങ്ങോട്ട് ഗോപാലകൃഷ്ണന്റെ പ്രസംഗത്തിലെ അവതരണ ങ്ങളെ പരീക്ഷ പേപ്പര്‍ നോക്കുന്ന അത്ര സൂക്ഷ്മതയോടെ നോക്കി ഇരിക്കുകയാണ്...... എന്താണെങ്കിലും ഭാരതീയം ആയ അറിവിനോട് അധികം അസഹിഷ്ണുത ഇല്ലാത്ത ആ ഭാഗങ്ങളെ പറ്റി ഞാന്‍ അധികം പറയുന്നില്ല...
അതു തലയിൽ വീണപ്പോഴാണു് ന്യൂട്ടൻ ഗ്രാവിറ്റിയുടെ തിയറി ഉണ്ടാക്കിയതു്…
ന്യൂട്ടന്‍ എല്ലാം ചിന്ന പയ്യന്‍........ .. ഭൂഗുരുത്വം പറയുന്നതിന് എത്രയോ മുന്നേ ഭൂമിയുടെ ആകര്‍ഷണബലത്തെ പറ്റി ഇവിടുത്തെ ഋഷിമാര്‍ പറഞ്ഞിരിക്കുന്നു?
ആകൃഷ്ടി ശക്തിസ്തു മഹീ തയാ യത് ഖസ്തം ഗുരു സ്വാഭിമുഖം സ്വ ശക്തയാ .... എന്ന് തുടങ്ങുന്ന ശ്ലോകം എവിടെ ആണ്, അതിന്റെ അര്‍ത്ഥം എന്താണ്? എല്ലാം ഉകാരന്‍ വായിച്ചു ഞങ്ങള്‍ക്ക് പറഞ്ഞു തരണേ :-)
നിസ്സാരം ആയ കാര്യങ്ങള്‍ ഗോപാലകൃഷ്ണന്‍ പര്‍വതീകരിച്ചത് ഉകാരന് ബോധിച്ചിട്ടില്ല എന്ന് പിന്നെ മനസ്സില്‍ ആയി.......പോട്ടെന്നു..... ജീവിച്ചു പോട്ടെ :-)
കടപയാദിയും മൈക്രോസെക്കന്റും കർണ്ണാടകസംഗീതവും… O my!
ഇനി കടപയാദിയിലെ ഉകാരന്റെ കപടയാദിയിലെക്ക് .....
സുഹൃത്തുക്കളെ, പാവങ്ങളെ വട്ടം കറക്കാന്‍ വാക്കുകള്‍ കൊണ്ടൊരു വേണ്ടാത്ത ആചാരം.. അതാണ് നടന്നിരിക്കുന്നത്... കാര്യം ആക്കേണ്ട.... പുതുമന സോമയാജി പൈ യുടെ മൂല്യം കടപയാദി സംപ്രദായത്തില് രേഖപ്പെടുത്തി.... അത് മനസ്സില്‍ ആക്കിക്കാന്‍ വേണ്ടി എടുത്തപ്പോള്‍ മെട്രിക് സമ്പ്രദായത്തിലെ ഒരു ചെറിയ സംഖ്യാ മാറി പ്പോയി.....എന്നാലും അക്ഷരങ്ങള്‍ക്ക് അക്കങ്ങള്‍ മൂല്യം കൊടുത്തു കൊണ്ടുള്ള ക്രിപ്ടോഗ്രാഫിയുടെ ഈ തുടക്ക സമ്പ്രദായം മനസ്സില്‍ ആക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലല്ലോ.... ക, ട, പ, യ എന്നിവയ്ക്ക് ഒന്ന് എന്ന വില, ഖ, രണ്ടാമത്തെ ട ( അത് ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല) എന്നിങ്ങനെ ഉള്ളവയ്കു മൂല്യം രണ്ടു. അങ്ങനെ ഉള്ള ഒരു സമ്പ്രദായം......
ഇതിലെ രാഗ വിസ്താരം ഇശ്ശി ബോധിചൂട്ടോ.....ഒരു ലളിത സംഖ്യാ സമ്പ്രദായത്തിന്റെ നില നില്പിന് വേണ്ടി ഒരു കലാ ശാഖ തന്നെ മാറ്റപ്പെട്ട അത്ഭുത കഥ... എന്റെ ഉമേഷേ.. ഒന്ന്.... (ബാക്കി ഊഹിക്കുക)
ഇനിയാണ് ഉമേഷിന്റെ കൊലയാളി മുഖം പുറത്തു വരുന്ന മറ്റൊരു കാര്യം.....
ഖര ഹര പ്രിയയെ ഹര ഹര പ്രിയ എന്ന് പറഞ്ഞു പോലും.... ഖ യും ഹ യും ഒരു പ്രസംഗത്തില്‍ പറയുന്ന ആള്കോ കേള്‍ക്കുന്ന ആള്കോ മാറിപ്പോകാം................ ഉത്തരം = ഇരുപത്തി രണ്ടു.... ചോദ്യം = ഖര ഹര പ്രിയ.... മാര്‍ഗം = കടപയാദി.... എന്നിട്ടും നേരത്തെ ഭൂമി പരത്തിയ പോലൊരു പരത്തു.......... ഏറ്റില്ല പക്ഷെ :-)
ഗണപതിയെ മാത്രം വരച്ച ക്രിസ്ത്യാനിക്കുട്ടി
ഇതില്‍ അധികം പറയാന്‍ എനിക്ക് താല്പര്യം ഇല്ല...... ഉകാരന്റെ ഇത് വരെയുള്ള പോക്ക് വെച്ചു, പുനര്‍ ജന്മം എന്ന ഭാരതീയ ചിന്താ ഗതിക്കുള്ള ഒരു കൊട്ടും ഇതില്‍ ഉണ്ട് എന്നുള്ളത് കൊണ്ടു, നിങ്ങളുടെ സഹ പോളിച്ചടുക്കല്‍ കാരന്റെ ബ്ലോഗ്ഗിനു കൊടുത്ത മറുപടിയില്‍ ഉള്ള സായിപ്പ് പറഞ്ഞ പുനര്‍ ജന്മ
സംഭവം ഒന്ന് ഇരുത്തി വായിക്കാന്‍ മാത്രം ആവശ്യപ്പെടുന്നു....... ആവശ്യം ഉള്ള ആളുകള്‍ക്ക് ഇനിയും അത് പോലെ ഉള്ള അനുഭവ കഥകള്‍ ഇനിയും ഇന്റെര്‍നെറ്റിലും മറ്റും തപ്പി എടുക്കാവുന്നതാണ്...
പിന്നെ ഉള്ളത് ഗോപാലകൃഷ്ണന്റെ ജോല്സ്യ സംബന്ധം ആയ പ്രസംഗത്തെ പഴയ പോലെ ബുക്ക് എടുത്തു വെച്ചു പരീക്ഷ മാര്‍ക്ക് ഇടല്‍ ആണ്... അതിനിനി പ്രതികരിക്കേണ്ട കാര്യം ഇല്ല.. എന്താണെങ്കിലും അവിടെ ജോല്സ്യതെ അധികം തെറി പറയാത്തത് കൊണ്ടു ഞാന്‍ ഒന്നും പറയുന്നില്ല......... ഗോപാലകൃഷ്ണന് മാര്‍ക്ക് ഇടാന്‍ മാത്രം ഞാന്‍ ആയിട്ടും ഇല്ല......
ശാസ്ത്രജ്ഞന്റെ ശാസ്ത്രബോധം!
ജോത്സ്യം എന്നത്, ഏതൊരു വിജ്ഞാനത്തെയും പോലെ , നൈപുന്യത്തിനും ഗുരുത്വതിനും പ്രാധാന്യം ഉള്ള ഒരു മേഖല ആണ്. നൂറു ശതമാനം കൃത്യത ഉള്ള ഗണിതവും ജ്യോതി ശാസ്ത്രവും ഉള്ളപ്പോലും, സിദ്ധി നേടേണ്ട പ്രവചനവും കൂടെ അതില്‍ ഉള്‍പെടുന്നു..... "ഞാന്‍ ഈ ഡോക്ടര്‍ മാമനോട് ഒന്നും പറയില്ല.. വേണേല്‍ എന്റെ രോഗം മാറ്റട്ടെ" എന്ന കൊച്ചു കുട്ടിയുടെ ബാലിശം ആയ വാശി മാത്രം ആണ് ജോല്സ്യനോടുള്ള താങ്കള്‍ പറഞ്ഞ വെല്ലു വിളി.................
തിരിച്ചൊരു വെല്ലു വിളി ഞാനും നടത്തട്ടെ? ഞാന്‍ ഈ സമസ്ത ഭൂമുഖത്തും ഉള്ള ഡോക്ടര്‍മാരെ വെല്ലു വിളിക്കുന്നു........... തപസ്സു പോലെ ഒരുപാട് ജ്ഞാനം ആര്‍ജിച്ചു ഒരു സമൂഹത്തിനു വെളിച്ചം കൊടുക്കാന്‍ യത്നിക്കുന്ന ഒരു ആചാര്യന്റെ വാക്കുകളിലെ പുഴുക്കുത്തു മാത്രം കണ്ടു പിടിക്കാന്‍ നടക്കുന്ന ഒരു ഞരമ്പ് രോഗി.... അയാള്‍ തൊടാന്‍ പോലും സമ്മതിക്കില്ല..... വെറുതെ കണ്ടു, ഏതു ഞരമ്ബിനാണ് അസുഖം എന്ന് ഏതെങ്കിലും ഡോക്ടര്‍ പറയുമെങ്കില്‍, ഉകാരന്‍ പറഞ്ഞ വെല്ലു വിളി ഏറ്റെടുക്കാന്‍ പറ്റുന്ന ജോത്സ്യനെ ഞാന്‍ കണ്ടെത്തി തരാം... ഇതെന്റെ വാക്ക്.... പോരെ? :-)
ഇത്രേം വിശദം ആക്കല്‍ കഴിഞ്ഞപ്പോള്‍ ഉകാരന്‍ ആരാണെന്ന് മനസ്സില്‍ ആയല്ലോ.....
ആ ഉകാരന് വേണ്ടി ഞാന്‍ ഇട്ട തലക്കെട്ട് ഒന്ന് വിശദീകരിക്കാന്‍ നിങ്ങള്‍ വായനക്കാര്‍ എന്നെ സഹായിക്കുമോ?
ജയ് ഭവാനി!!