Saturday 17 March 2012

ഇക്കിളി വരുന്ന വഴികള്‍

http://www.youtube.com/watch?v=Mu9X3nz1-Lw&feature=share

ഈ വീടിയോവും ആയി യാതൊരു ബന്ധം ഇല്ലാത്ത കാര്യങ്ങള്‍ ആണ് പറയാന്‍ പോകുന്നതെന്ന് അതുമായി ബന്ധം ഉള്ളവര്‍ ധരിച്ചു കൊള്ളണം എന്ന് താഴ്മയായി അറിയിക്കുന്നു. എന്തെങ്കിലും ബന്ധം പിന്നെയും തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും സ്വാഭാവികം.. ഒരു സമൂഹത്തിന്റെ വിശ്വാസ സംഹിതകളെ ഇത്ര കണ്ടു തെറ്റിധരിച്ചിട്ടും തെറ്റിധരിപ്പിച്ചിട്ടും ഒരു കോടതിയിലോ ആപ്പീസ്സിലോ പോകേണ്ടി വരാത്തത് ആ വിശ്വാസത്തിന്റെ കരുത്തും തെളിമയും കൊണ്ടു മാത്രം ആണ്. 
 
ലോകാ സമസ്താ സുഖിനോ ഭവന്തു!! 

 
അനാചാരങ്ങള്‍ക്കു എതിരെ മറ്റൊരു പടവാള്‍ .... തത്വം അറിയാത്ത മ്ലെച്ഛനു ഇത് പ്രക്ഷേപണം ചെയ്യാന്‍ ഒരു ഇക്കിളി തോന്നി. അത് പ്രക്ഷേപണം ചെയ്യുമ്പോള്‍ കിട്ടുന്ന മതേതരത്വത്തിന്റെ  പിറകില്‍ ഒളിപ്പിച്ച ഹൈന്ദവ ദര്‍ശന നിരാസം തനിക്കു സമ്മാനിക്കാന്‍ പോകുന്ന  ഉത്തരാധുനിക ഇമേജിന്റെ തിളക്കം ഉള്ള കുപ്പായം ആ ഇക്കിളി വര്‍ദ്ധിപ്പിച്ചു.  ഇത് ഇടുമ്പോള്‍ വാ പൊളിച്ചിരുന്നു പോവുന്ന വിശ്വാസികളുടെയും അറിവില്ലായ്മ കൊണ്ട് ഉണ്ടായ നാണം മറയ്ക്കാന്‍ സത്യം ആയ ആചാരങ്ങളെ തള്ളിപ്പറയുന്ന ആധുനിക ഹിന്ദുക്കളുടെയും, പുഴുക്കുത്തുകളില്‍ സന്തോഷിക്കുന്ന മറ്റു രാഷ്ട്രീയക്കാരുടെയും തല എണ്ണിയ ബന്ധപ്പെട്ട ചാനല് ‍മേധാവിക്കും ഇക്കിളിക്ക് കുറവുണ്ടായില്ല.......
 

കണ്ടവനുണ്ടോ ഇക്കിളിയ്ക്ക് വല്ല കുറവും? കിട്ടിയ പാടെ എത്ര സുഹൃത്തുക്കള്‍ക്ക് എത്തിക്കാമോ അത്രയും എത്തിച്ചു. എത്ര പേര്‍ ഞാന്‍ കൊടുത്ത വീഡിയോ കണ്ടു എന്നത് ഇക്കിളിയുടെ അളവ് കോല്‍ ആയി എടുത്തവര്‍ ഇക്കിളിയാല്‍ ആര്‍ത്തു ചിരിച്ചു. ചിലര്‍, സ്വന്തം ഇക്കിളി നന്നേ കുറവായിരുന്നു എങ്കിലും മറ്റുള്ളവരുടെ ഇക്കിളി കണ്ടു, ഇതിലെ ഇക്കിളി എനിക്ക് മനസ്സില്‍ ആവാത്തത് ആയിരിക്കും എന്നോര്‍ത്ത് സമകാലീക പ്രവണതയ്ക് ഐക്യധാര്ട്യം പ്രഖ്യാപിച്ചു.....

 പ്രസ്തുത ആചാരത്തിലെ ഗഹനം ആയ തത്വചിന്ത  അറിയാം എന്നത്,  താന്‍ മനസ്സ് അറിഞ്ഞു നേദിച്ച കള്ളും മത്സ്യവും എല്ലാം അനാചാരം ആണ് എന്ന ആധുനിക ശാസ്ത്ര അവബോധം നിറഞ്ഞു വീര്‍പ്പു മുട്ടി  തുടങ്ങിയ സമൂഹത്തിന്റെ  സദാചാര  മുതലക്കണ്ണീരില്‍ തെന്നി വീഴാന്‍ തുടങ്ങുന്ന പാവം ഹിന്ദുവിന്റെ  ശങ്കയകറ്റുമ്പോള്‍  കിട്ടുന്ന വീരപരിവേഷത്തെ പറ്റിയുള്ള  സ്വപ്നം,  പിന്നെയും തോറ്റു കാവിലെ പാട്ട് മത്സരത്തിനു തയ്യാര്‍ എടുക്കുന്ന മതേതര യോദ്ധാക്കളുടെ അവസ്ഥ, ഇവകള്‍ എന്നിലെ  ഇക്കിളിയെ കലശല്‍ ആക്കിയപ്പോള്‍ എഴുതാതെ തരം ഇല്ലെന്നായി.

പ്രിയരേ, കുറച്ചു ദിവസങ്ങള്‍ മുന്നേ ഉള്ള ഒരു കേബിള്‍ ടീവീ വാര്‍ത്ത ആണ് വിഷയം.  ഡല്‍ഹിയിലെ ഒരു ഭൈരവ ക്ഷേത്രത്തില്‍ വിളമ്പുന്ന കള്ള് ഭാരതീയ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികള്‍ ആയിരുന്നു വിഷയം.

മദ്യം എന്ന് കേള്‍ക്കുന്ന  മാത്രയില്‍ തന്നെ പലരിലും ഒരു ഇക്കിളി ഉണ്ടാവും, പ്രത്യേകിച്ച് കേരളത്തില്‍.. കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള ബീവേരെജു ശാലകളിലെ തിരക്ക് മദ്യത്തിന്റെ സ്വാധീനത്തിന്റെ ഒരു തെളിവാണല്ലോ. എന്തിനു, ഈ വാര്‍ത്ത ക്യാമറയില്‍ പകര്‍ത്തിയ ശേഷം ഉള്ള ശരീരക്ഷീണം മാറ്റിയതും ഒരു പക്ഷെ മദ്യം കൊണ്ടാവാം. എന്താണെങ്കിലും,  ലളിതം ആയി ചിന്തിക്കുന്ന (കപട)സദാചാരിക്ക് മേല്കണ്ട ക്ഷേത്രവും ആചാരവും എല്ലാം ഒരു പ്രശ്നം ആണ് എന്നതില്‍ ആര്‍ക്കും തര്‍ക്കം ഇല്ല... എന്നാല്‍ പ്രസ്തുത ആചാരത്തിന്റെ പിന്നാമ്പുറത്തേക്ക് നമുക്കൊന്ന് കടന്നാലോ?  
സനാതനം ആയ എല്ലാ ആചാരങ്ങളുടെയും ലക്‌ഷ്യം ഈശ്വരനിലേക്കുള്ള ശ്രദ്ധ വര്‍ധിപ്പിക്കുക എന്നതായിരുന്നല്ലോ. സാത്വിക പ്രകൃതിയില്‍ ഉള്ളവര്‍ക്ക് അതായതു മദ്യ-മാംസാദികളില്‍ യാതൊരു താല്‍പര്യവും ഇല്ലാതിരുന്നവര്‍ക്ക് വേണ്ടി ആ പ്രകൃതിയില്‍ ഉള്ള ആചാരങ്ങള്‍ ഉണ്ടായി. എന്നാല്‍ രാജസവും താമസികവും  ആയ പ്രകൃതിയില്‍ ഉള്ള ആളുകള്‍ക്കും ഈശ്വര സാക്ഷല്കാരത്തിന് മാര്‍ഗം വേണം അല്ലോ. അവരെ ജന്മ-ജന്മാന്തരങ്ങള്‍ മദ്യ-മാംസങ്ങളില്‍  തളച്ചിടാതെ ഈശ്വര ആഭിമുഖ്യം സൃഷ്ടിക്കാന്‍ അന്നത്തെ ഋഷിമാര്‍ വിഭാവനം ചെയ്ത ഒരു ആചാരത്തിന്റെ അനുകരണം ആണ് ആ ക്ഷേത്രത്തില്‍ നടന്നത്. ഭക്തി മാര്‍ഗത്തിന്റെ ഒരു പ്രധാന ശില ആയ തന്ത്രശാസ്ത്രത്തോടാണ് ഇതിനു നമ്മള്‍ കടപ്പെട്ടിരിക്കുന്നത്. 

മദ്യം ഒരുവനെ ഈശ്വരനില്‍ നിന്ന് അകറ്റുന്ന ഖടകം ആണ് എന്നതില്‍ തര്‍ക്കം ഇല്ലല്ലോ. അതിന്റെ പിടിയില്‍ നിന്നു പൂര്‍ണ വിടുതല്‍ കിട്ടാത്തവരോട് നിഷ്ഠയോടെ പരം തത്വതിലേക്ക് ഈ  ഇഷ്ട വസ്തു സമര്‍പ്പിക്കുവാന്‍ ഋഷി പറഞ്ഞു. ആ സമര്‍പ്പണം പൂര്‍ത്തിയാക്കിയിട്ടു ബാക്കി വരുന്ന നേദ്യ വസ്തു "ഈശ്വരാ, നിന്നില്‍ നിന്ന് എന്നെ അകറ്റുന്ന ഈ വസ്തുവിനോടുള്ള എന്റെ ആസക്തി ക്രമം ആയി നീ കുറച്ചു തരണേ, ഇപ്പോള്‍ ഞാന്‍ പൂര്‍ണം ആയും മുക്തന്‍ അല്ലാത്തത് കൊണ്ട് നിനക്ക് തന്നതില്‍ ബാക്കി ഞാന്‍ സ്വീകരിക്കുന്നു.." എന്നാ ഭാവനയോടെ സ്വീകരിക്കാന്‍ പറഞ്ഞു.

എത്ര മനോഹരം അല്ലെ? ക്രമേണ ക്രമേണ ആത്മാര്‍ഥത ഉള്ള ആളുകള്‍ക്ക് ഈ മദ്യ ഭ്രമം കുറയും എന്ന് ഉറപ്പാണല്ലോ. പ്രകൃത്യാ  ശൂദ്രത്വം പേറുന്ന, എന്നാല്‍ കര്‍മം കൊണ്ടു ബ്രാഹ്മണ്യം ലക്ഷ്യമിടുന്ന (ബ്രാഹ്മണ്യം എന്ന് പറയുമ്പോള്‍ ഉടനെ തന്നെ പൂണൂല്‍ ഇട്ട ചിലര്‍ ചെയ്ത മോശം കാര്യങ്ങളും പൊക്കി കൊണ്ട് വരരുതേ... ബ്രഹ്മജ്ഞാനം നേടിയ  ഒരു പാട് നല്ല ബ്രാഹ്മണര്‍ നേതൃത്വം നല്‍കിയ സംസ്കാരം തന്നെ ആണ് സനാതന ധര്‍മം) ധീരന്മാര്‍ക്കു വേണ്ടി ഉള്ള മനോഹരം ആയ ഒരു ആചാരം ആണ് ഇതെന്ന് മനസ്സില്‍ ആകുന്നുവല്ലോ.. അവസാനം മദ്യത്തോടുള്ള ഭ്രമം പൂര്‍ണം ആയി തീര്‍ന്നു കഴിഞ്ഞാല്‍ ഈ ആചാരം അവസാനിപ്പിച്ചു ഭക്തന് അടുത്ത സങ്കീര്‍ണ്ണം ആയ പടവുകള്‍ കയറാവുന്നതാണ്.. ജീവിതാവസാനം വരെ കള്ളു കുപ്പിയും ആയി നടക്കാന്‍ ഋഷി പറഞ്ഞിട്ടില്ല...  അങ്ങനെ എത്രപേര്‍ ഭക്തിയുടെ പടവുകള്‍ ഒന്നൊന്നായി കടന്നിരിക്കുന്നു...
 
എന്നാല്‍ നാവിനു പ്രാണനെ തീറെഴുതിയ ദുര്‍ബലചിത്തര്‍ ആരും കാണാതെ ഈ ആചാരം ഉണ്ടാക്കിയ ഋഷിയെ കൊഞ്ഞനം കുത്തുന്നു. തത്വം ഗ്രഹിക്കാത്ത ചില പാവം വിശ്വാസികള്‍ ഈശ്വരന്‍ കള്ളു കുടിച്ചു സന്തോഷിക്കും എന്ന് വിശ്വസിക്കും. അദ്ദേഹത്തിന് കിക്ക് ആവാന്‍ ഞാന്‍ കള്ളു കൊടുത്താല്‍ അദ്ദേഹം സന്തോഷിച്ചു അവസാനം എന്റെ കാര്യം നടക്കും അല്ലോ എന്നും ആശ്വസിക്കും. ആ ആശ്വാസം അവനു കര്മങ്ങള്‍ക്കുള്ള പ്രേരണ ആയാല്‍ അവന്‍ രക്ഷപ്പെട്ടു. അല്ലേല്‍ പൊഹ......
 
ചുരുക്കി പറഞ്ഞാല്‍ കള്ളടിച്ചു തൃപ്തന്‍ ആവുന്ന ദൈവത്തിന്റെ ഉന്മാദത്തിലൂടെ കാര്യം കാണുന്ന മൂന്നാം കിട രാഷ്ട്രീയം അല്ല തത്വത്തില്‍ ഉദ്ദേശിച്ചിട്ടുള്ളത്. കള്ളു അടിക്കുന്ന ഈശ്വരന്‍ എന്ന് കരുതുന്നവരുടെ  നിഷ്കളങ്കം ആയ ആ ഭക്തി അവര്‍ക്ക് താങ്ങും  തണലും ആവുന്നുണ്ട്‌. ആ വീടിയോവില്‍ എത്ര നിഷ്കളങ്കരെ ആണ് ആ വാര്‍ത്ത കൊടുത്ത മ്ലെച്ചന്‍ അഭിമുഖം നടത്തിയത്..എല്ലാര്‍ക്കും പറയാന്‍ ഉള്ളത് ഭൈരവ ഭഗവാന്റെ അപദാനങ്ങള്‍ മാത്രം. എന്നാല്‍ അവന്‍ പറഞ്ഞു വെച്ചത് ഭക്തിയുടെ പ്രസാദം ആയി കിട്ടുന്ന രണ്ടു തുള്ളി മദ്യം കുടിക്കുന്ന കുട്ടി കുടിയന്‍ ആയി പോവുമോ എന്നാണു... ബാറിലേക്കുള്ള വഴി തെറ്റി അമ്പലത്തില്‍ കയറുന്ന തന്തയുടെയും തള്ളയുടെയും മക്കള്‍ അങ്ങനെ പോവും.. എന്നാല്‍ അത് ഭഗവന്‍ ആണ്.... അദ്ദേഹം അധികാരി ആയിട്ടുള്ള ഈ മദ്യത്തിന്റെ പ്രസാദം ഭക്തി പുരസ്സരം അല്പം കഴിക്കണം എന്ന് മക്കളെ പഠിപ്പിക്കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ അങ്ങനെ പോവില്ല.. ഇമ്മാതിരി ക്ഷേത്രങ്ങളെ മുതലെടുത്ത്‌ കള്ളും പുട്ടും അടിച്ചു ജീവിക്കുന്നവന് മുക്തി കൊടുക്കുന്ന സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം അല്ലല്ലോ സനാതന ധര്‍മം. അത് കൊണ്ട് അവരെ നമ്മുടെ ചിന്താ മണ്ഡലത്തില്‍ നിന്നെ ഒഴിവാക്കി കൂടെ?
 
കള്ള് നേദിക്കുന്നത് കാണുമ്പോള്‍ ഇത് വായിക്കുന്ന ഒരു സനാതന വിശ്വാസിയും കള്ള് ഭഗവാന്റെ ശരീരമോ രക്തമോ അല്ലെങ്കില്‍ വേറെ എന്തെങ്കിലുമോ എന്ന് ധരിക്കാതെ, ആ മ്ലേച്ച വസ്തുവിനോടുള്ള ആസക്തി നിര്‍ത്താന്‍ ഉള്ള ഋഷി വിരചിതം ആയ ഒരു ചടങ്ങ് എന്ന് മാത്രം കരുതി തുടങ്ങിയാല്‍ ഞാന്‍ ക്രുതാര്‍ത്താന്‍ ആയി... 
ഈ തത്ത്വം അറിയാതെ, വിശ്വാസത്തെ കളി ആക്കി കൈ അടി നേടുന്ന രാഷ്ട്രീയക്കാര്‍
കള്ളു കുടിക്കുന്ന ഈശ്വരന്‍ എത്ര മ്ലെച്ചന്‍ ആണ്? ഇതിനു പിറകെ പോവുന്ന ആളുകള്‍ എത്ര മണ്ടന്മാര്‍ ആണ് എന്നെല്ലാം ഉറക്കെ ചോദിക്കും.. പത്തു പേരോട് ചോദിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യും...

ഇത്രയും ഒക്കെ ആണ് ഈ വീഡിയോയുടെ സംപ്രേക്ഷണ വിതരണ പുനര്‍ വിതരണ കാര്യത്തില്‍ നടന്നത്. എന്നാല്‍ ഏറ്റവും സങ്കടകരം ആയ കാര്യം അതിന്റെ ഇടയില്‍ ഈ വീഡിയോ പിടിച്ച മ്ലെച്ചന്‍ ഇടയ്കിടയ്ക്ക് നിഷ്കളങ്കര്‍ ആയ വിശ്വാസികളോട് "എന്തിനു ഇവിടെ വന്നു, എങ്ങനെ ഉണ്ട് അനുഭവം, വല്ലതും  നടക്കുന്നുണ്ടോ"
എന്ന മട്ടില്‍ എല്ലാം ചോദ്യങ്ങള്‍ ചോദിച്ചു ഉത്തരങ്ങള്‍ നേടുന്നുണ്ടായിരുന്നു. ഇതെല്ലാം ഹിന്ദിയില്‍ ആയിരുന്നു..
എന്നിട്ട് മലയാളത്തില്‍ ഈ വിശ്വാസങ്ങളുടെ അപകടത്തെ പറ്റിവാചാലന്‍ ആവുന്നു..... എത്ര അപകടകരം? അല്പം ഉളുപ്പ് ഉണ്ടായിരുന്നെങ്കില്‍ ചെയ്യേണ്ടി ഇരുന്നത്, എന്തിനാ ഇത് പോലെ അനാചാരങ്ങള്‍ ചെയ്യാന്‍ വരുന്നത്, കള്ളു കുടിക്കുന്ന ഈശ്വരന്‍ മണ്ടനും മ്ലെച്ചനും അല്ലെ എന്നെല്ലാം ആണ് വിശ്വാസികളോട് ചോദിക്കേണ്ടിയിരുന്നത്.... ഒരു പക്ഷെ അനാചാരം, മ്ലെച്ചന്‍ എന്നിവയ്ക്ക് ഉള്ള ഹിന്ദി പടങ്ങള്‍ അറിയാത്തത്  കൊണ്ടായിരിക്കാം. അങ്ങനെ ആണെങ്കില്‍ ഒരു എളുപ്പ വഴി - ഞാന്‍ ഉപയോഗിക്കുന്നത് പറഞ്ഞു തരാം... - അവസാനത്തെ "അം" ശബ്ദം കളഞ്ഞാല്‍ മതി :-) അതായത് "അനാചാര്‍", "മ്ലേച്" എന്നൊക്കെ ഒന്നടിച്ചു നോക്കിയാല്‍ മതി....   ഒത്തു കിട്ടിയാലോ? അതെ അത് തന്നെ...  ഉദ്ദേശിച്ചത് നല്ല നാടന്‍ ഡല്‍ഹി തല്ലു തന്നെ...  :-D


ഹോ..  അറിയാവുന്ന കാര്യങ്ങളും മാക്സിമം തമാശയും എല്ലാം പറഞ്ഞു എന്ന് തോന്നുമ്പോ എന്തൊരു ഇക്കിളി............. പക്ഷെ ഈ അടുത്ത ദിവസം മാനജെര്‍ വീട്ടില്‍  ഉണ്ടാക്കിയ വൈന്‍ കൊണ്ടു വന്നത് കുറച്ചു കഴിച്ചപ്പോള്‍ ഉണ്ടായ ഇക്കിളി നല്ല ഓര്മ ഉള്ളത് കൊണ്ടു ഒരു കാര്യം ഉറപ്പാണ്.... മേല്‍ പറഞ്ഞ തത്വം ഒരു പാട് ഒരു പാട് ഇനിയും മനനം ചെയ്തു അനുഷ്ടിച്ചു ഈ ഉള്ളവനും പോകുവാന്‍ ഏറെ ദൂരം ഇനിയും ഉണ്ട്... ഇക്കിളികള്‍ക്ക് വിട!!!

ഡല്‍ഹിയിലെ ഞാന്‍ കാണാത്ത ഭൈരവ ഭഗവാനെ, പറശ്ശിനിക്കടവ് മുത്തപ്പാ, നിന്നെ അറിയാതെ കുടിച്ചു പോയ കള്ളു കുപ്പികള്‍ക്ക് ആയിരം ക്ഷമാപണം.... ഇനി എങ്കിലും ആസക്തികള്‍ കുറച്ചു കൈ പിടിച്ചുയര്‍ത്താന്‍ കനിയണേ...

6 comments:

  1. ലോകാ സമസ്താ സുഖിനോ ഭവന്തു!!
    Ishtapettu..............

    ReplyDelete
  2. കൊള്ളാം ഷിജു, നന്നായിട്ടുണ്ട്. As you said , വിശ്വാസത്തിന്റെ കരുത്തും തെളിമയും ഇത്രയധികം പരീക്ഷിക്കപ്പെട്ടിട്ടുള്ള മറ്റൊരു സംസ്കാരം ഉണ്ടെന്നു തോന്നുന്നില്ല.
    ഓരോ പ്രദേശങ്ങളിലെയും ആചാരങ്ങള്‍ മറ്റുള്ളവര്‍ക്ക് വിചിത്രമായി തോന്നുന്നത് സ്വാഭാവികമല്ലേ..?? ... ഏതോ ഒരു പാവത്താന്‍ വയറ്റുപിഴപ്പിനു വേണ്ടി ഇത് ഉപയോഗിച്ചെങ്കില്‍ 'അറിവില്ലായ്മ' ആയി കരുതിക്കൂടെ..(കരുത്തും തെളിമയും) 'മാധ്യമ ധര്‍മ്മം' ഇപ്പോള്‍ കുറെയൊക്കെ ഇവര്‍ നമ്മളെ മനസ്സിലാക്കി തന്നിട്ടുണ്ടല്ലോ... അമ്മയെ തല്ലിയാലും രണ്ടാമത്തെ പക്ഷക്കാരെ കണ്ടെത്താന്‍ ഇവര്‍ക്കുള്ള മിടുക്ക് അംഗീകരിക്കേണ്ടത് തന്നെ. വീഡിയോ കണ്ടിട്ട് അതിനു ജസ്റ്റ്‌ ഒരു informative വീഡിയോ എന്നതില്‍ കവിഞ്ഞു കൂടുതല്‍ പ്രാധാന്യം അധികം പേര്‍ നല്‍കുമെന്ന് തോന്നുന്നില്ല.

    ReplyDelete
  3. നന്ദി റ്റിറ്റി, പ്രബീഷ്.

    അറിവില്ലായ്മ എന്ന് കരുതി ക്ഷമിച്ചത് കൊണ്ടാണ് പൊതു താല്പര്യ ഹര്‍ജി കൊടുക്കാതിരുന്നത് :-)

    എന്നിരുന്നാലും ഒറ്റ നോട്ടത്തില്‍ പൊള്ളയായും തെറ്റായും എല്ലാം തോന്നിയേക്കാവുന്ന ഇതിന്റെ സത്യങ്ങള്‍ വിശ്വാസികളെയും ഇതൊരു അനാചാരം എന്ന് ഊറിച്ചിരിക്കുന്ന തെറ്റിദ്ധരിക്കപ്പെട്ടവരെയും അറിയിക്കാന്‍ ഒരു ശ്രമം നടത്തി എന്ന് മാത്രം.... നിങ്ങളുടെ എല്ലാം സമ്മതത്തോടെ ഇനിയും ഇത്തരം ശ്രമങ്ങള്‍ എന്റെ ഭാഗത്ത്‌ നിന്നു ഉണ്ടാവും എന്ന് കൂടെ അറിയിക്കട്ടെ.....

    ReplyDelete
  4. മദ്യം ഒരുവനെ ഈശ്വരനില്‍ നിന്ന് അകറ്റുന്ന ഖടകം ആണ് എന്നതില്‍ തര്‍ക്കം ഇല്ലല്ലോ. അതിന്റെ പിടിയില്‍ നിന്നു പൂര്‍ണ വിടുതല്‍ കിട്ടാത്തവരോട് നിഷ്ഠയോടെ പരം തത്വതിലേക്ക് ഈ ഇഷ്ട വസ്തു സമര്‍പ്പിക്കുവാന്‍ ഋഷി പറഞ്ഞു. ആ സമര്‍പ്പണം പൂര്‍ത്തിയാക്കിയിട്ടു ബാക്കി വരുന്ന നേദ്യ വസ്തു "ഈശ്വരാ, നിന്നില്‍ നിന്ന് എന്നെ അകറ്റുന്ന ഈ വസ്തുവിനോടുള്ള എന്റെ ആസക്തി ക്രമം ആയി നീ കുറച്ചു തരണേ, ഇപ്പോള്‍ ഞാന്‍ പൂര്‍ണം ആയും മുക്തന്‍ അല്ലാത്തത് കൊണ്ട് നിനക്ക് തന്നതില്‍ ബാക്കി ഞാന്‍ സ്വീകരിക്കുന്നു.." എന്നാ ഭാവനയോടെ സ്വീകരിക്കാന്‍ പറഞ്ഞു.
    ---------------->Comedy.Is this the reason why Low caste people are kicked out of the temples in india?

    ReplyDelete
  5. Vimal, by quickly analysing all your comments, I can see your hatred towards the mistaken Chathur Varnya system that caused all the Semitic religions to spread here. It is a dark spot on the face of our culture, and a result of the misinterpretation by a sect of Hindus for their physical benefits.

    But let us not cling to the recent rotten additions to our social setup, let us go back to the great traditions as suggested in the ancient times, where there is no discrimination among different natured people.

    Dear Vimal, I am explaining the principle behind this ritual and thats how the "proper" followers do it. I cannot guarantee that, that is how everybody does that. There is no relation between the topic that you highlighted and the kicking out of "Low" caste people from temple. I have already explained to you, there is no "Low" caste as such. It is all the misinterpretation, that did the trick.
    Please elaborate on your question and I will best try to give an answer to you.

    Jai Bhavni!
    Hara Hara Maha Deva!

    ReplyDelete
  6. hari swamikalude saktheyam enna pusthakam vaayichappozhaanu eniku ithinte pattiyulla thettidharana ningiyathu....valare yadruschikamaayanu thangalude blog vayikkan idayayathu....thanks....

    ReplyDelete